Social Media
മകനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
മകനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
മകനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇന്റർനാഷണൽ ഡാൻസ് ഡേ ആശംസിച്ചുകൊണ്ടാണ് കുഞ്ചോക്കോ ബോബൻ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇസയുടെ നാലാം പിറന്നാളിന് പകർത്തിയതാണ് വിഡിയോ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആരാധകരുടെ ശ്രദ്ധ മുഴുവൻ ഇസക്കുട്ടന്റെ മേലെ തന്നെയാണ്.
ലിറ്റില്‍ സ്റ്റാര്‍ എന്നായിരുന്നു ദര്‍ശന രാജേന്ദ്രന്റെ കമന്റ്. രമേഷ് പിഷാരടി, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ദീപ്തി സതി തുടങ്ങിയ നിരവധി താരങ്ങളാണ് കമന്റുമായി എത്തിയത്. ആരാധകരുടെ പ്രതികരണം രസകരമായിരുന്നു. . ഇച്ചായന് ഡാന്‍സില്‍ ഭീഷണിക്ക് ആളായി എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കോ, അപ്പന്റെ മോൻ തന്നെ..,ചെക്കൻ പൊളി.. അപ്പൻ തന്നെ…, തുടങ്ങിയ രസകരമായ കമന്റുകളാണ് നിറയുന്നത്.
കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ പിറന്നാളായിരുന്നു ഏപ്രിൽ 16-ാം തീയതി. എല്ലാം തവണത്തെ പോലെയും നാലാം വയസ്സിന്റെ പിറന്നാളും ചാക്കോച്ചനും കുടുംബവും ഗംഭീരമായി തന്നെ ആഘോഷിച്ചു.
ഡിനോസർ വേൾഡ് എന്ന തീമിലാണ് ബെർത്ത് ഡെ പാർട്ടി ഒരുക്കിയത്. അതേ തീമിൽ തന്നെയാണ് ചാക്കോച്ചനും ഭാര്യയും പിറന്നാൾ താരം ഇസഹാഖും വസ്ത്രം ധരിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം മകന് ആശംസകളറിയിച്ചുള്ള കുറിപ്പും താരം പങ്കുവച്ചിരുന്നു.