‘MOM തിരിച്ചിട്ടാല്‍ WOW’ ; വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക
പുതിയ വര്‍ക്കൗട്ട് വീഡിയോ പങ്കിട്ട് നടി ജ്യോതിക. തലകുത്തി നില്‍ക്കുന്ന വര്‍ക്കൗട്ട് വീഡിയോയാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘MOM തിരിച്ചിട്ടാല്‍ WOW’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ജ്യോതിക പങ്കുവച്ചിരിക്കുന്നത്. ഒരുപാട് പ്രചോദിപ്പിക്കുന്ന വീഡിയോയാണിത് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
നിരവധി ലൈക്കുകളും കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ എന്നീ താരങ്ങള്‍ എല്ലാം ജ്യോതികയെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.
നിലവില്‍ ‘ശ്രീ’ എന്ന ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. അതേസമയം, ‘കാതല്‍-ദ കോര്‍’ ആണ് ജ്യോതികയുടെതായി ഒരുങ്ങുന്ന മലയാള ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയാണ് ജ്യോതിക വേഷമിടുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്.
