Malayalam
നടന്‍ ജോണ്‍ കൊക്കനും നടി പൂജാ രാമചന്ദ്രനും ആണ്‍കുഞ്ഞ് പിറന്നു; പേര് പുറത്ത് വിട്ട് താരങ്ങള്‍
നടന്‍ ജോണ്‍ കൊക്കനും നടി പൂജാ രാമചന്ദ്രനും ആണ്‍കുഞ്ഞ് പിറന്നു; പേര് പുറത്ത് വിട്ട് താരങ്ങള്‍
ഏറെ സുപരിചിതരായ താര ദമ്പതിമാരാണ് നടന്‍ ജോണ്‍ കൊക്കനും നടി പൂജാ രാമചന്ദ്രനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍.
ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. താരദമ്പതിമാര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേരും പുറത്തുവിട്ടു. കിയാന്‍ കൊക്കന്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
കിയാനെ ഈ ലോകത്തേക്ക് സ്വാഗതമരുളുന്നുവെന്നും എല്ലാ പ്രാര്‍ത്ഥനകള്‍ക്കും എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും ജോണ്‍ കൊക്കന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനൊപ്പം ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുനിവ്, സാര്‍പ്പട്ട പരമ്പരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ടിയാന്‍ പോലുള്ള മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
സ്വാമി രാ രാ, കാഞ്ചന 2, കാതലില്‍ സൊതപ്പത് എപ്പടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് പൂജ. ഡി കമ്പനി എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
2019ലായിരുന്നു ഇരുവരും വിവാഹിതരായത്. കുഞ്ഞുപിറക്കാന്‍ പോകുന്ന വിവരം ഈയിടെ അവര്‍ അറിയിച്ചിരുന്നു. ധനുഷ് നായകനാവുന്ന ക്യാപ്റ്റന്‍ മില്ലറിലാണ് ജോണ്‍ കൊക്കന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
