Connect with us

ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക; ഓട്ടൊറിക്ഷ മത്സരം നടത്തി കുഞ്ചാക്കോ ബോബൻ

Social Media

ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക; ഓട്ടൊറിക്ഷ മത്സരം നടത്തി കുഞ്ചാക്കോ ബോബൻ

ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക; ഓട്ടൊറിക്ഷ മത്സരം നടത്തി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ ഇഷ്ട നായകനാണ് കുഞ്ചാക്കോ ബോബൻ. ഷൂട്ടിങ്ങ് തിരക്കുകളില്ലാത്ത സമയങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ചാക്കോച്ചൻ. മകനും ഭാര്യയ്ക്കുമൊപ്പമുള്ള രസകരമായ വീഡിയോയും താരം ഇടയ്‌ക്ക് പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് അത് സ്വീകരിക്കാറുള്ളത്.

കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി തീർത്ഥ യാത്രയിലാണിപ്പോൾ ചാക്കോച്ചൻ. വേളാങ്കണിയിലേക്കാണ് കുടുംബസമേതം താരം പോയത്. യാത്രാ മധ്യേയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.


വേളാങ്കണിയിലായിരിക്കെ കുടുംബത്തിനൊപ്പം ഒരു ഓട്ടൊറിക്ഷ മത്സരം നടത്തിയിരിക്കുകയാണ് താരം. ചാക്കോച്ചനും, ഭാര്യ പ്രിയയും മകൻ ഇസുവിനും എതിരായി മത്സരിച്ചത് താരത്തിന്റെ സഹോദരങ്ങളാണ്. രണ്ടു ഓട്ടോയിൽ വന്നിറങ്ങുകയാണ് കുടുംബം. ശേഷം എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. “ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക” വീഡിയോയ്ക്ക് താഴെ ചാക്കോച്ചൻ കുറിച്ചു.

കുഞ്ചാക്കോ ബോബൻ എന്ന നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമാണ് കടന്നു പോയത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ്,പട ,ഒറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ചാവേർ, 2018 എന്നിവയാണ് ചാക്കോച്ചന്റെ പുതിയ ചിത്രങ്ങൾ.

Continue Reading
You may also like...

More in Social Media

Trending