സിദ്ധാർഥ് പ്രിയദർശന്റെ വിവാഹ ചടങ്ങിൽ നിന്ന് പകർത്തിയ ചിത്രങ്ങളുമായി കല്യാണി !
സിദ്ധാർഥ് പ്രിയദർശന്റെ വിവാഹ ചടങ്ങിൽ നിന്ന് പകർത്തിയ ചിത്രങ്ങളുമായി കല്യാണി
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകനായ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ തീർത്തും സ്വകാര്യമായാണ് വിവാഹചടങ്ങുകൾ നടന്നത്. അച്ഛനും അമ്മയ്ക്കും സഹോദരനും നാത്തൂനുമൊപ്പമുള്ള കല്യാണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ദിവസം പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കല്യാണി ഇപ്പോൾ
സാരിയിൽ വളരെ സിംപിൾ ലുക്കിലാണ് കല്യാണിയെ ചിത്രങ്ങളിൽ കാണാനാവുക. ചോക്ലേറ്റ് നിറത്തിലെ സാരിയായിരുന്നു കല്യാണി ധരിച്ചത്. സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിയ്ക്ക് പെയറായി താരം തെരഞ്ഞെടുത്തിരിക്കുന്നത് . വലിയ ഒരു മാലയും ജിമിക്കിയും മാത്രമാണ് ആഭരണമായി കല്യാണി അണിഞ്ഞിരുന്നത്.
മോഡേൺ ഡ്രസ് ധരിച്ചു കൊണ്ടുള്ള രാത്രിയിൽ പകർത്തിയ ഒരു ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്. ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നതു പോലെ ഒരു സഹോദരിയായി മെര്‍ലിനെ കിട്ടിയതിൽ വലിയ സന്തോഷവും ആഹ്ലാദവും ഉണ്ട്. നിങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കല്യാണി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.