Social Media
പഠാന്‍ ഇഷ്ടമായില്ലെന്ന് കുഞ്ഞ് ആരാധിക; ഷാരൂഖാൻ നൽകിയ മറുപടി കണ്ടോ?
പഠാന്‍ ഇഷ്ടമായില്ലെന്ന് കുഞ്ഞ് ആരാധിക; ഷാരൂഖാൻ നൽകിയ മറുപടി കണ്ടോ?
400 കോടി കളക്ഷന്‍ പിന്നിട്ട് സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ചിത്രം ഇഷ്ടമായില്ലെന്ന് പറഞ്ഞ കുട്ടി ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
പഠാന്‍ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി നൽകുന്നത്. ഇതോടെ കുഞ്ഞ് ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാനും എത്തി. കുട്ടിപ്രേഷകരെ നിരശരാക്കാന്‍ കഴിയില്ല, കൂടുതല്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
‘ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേങ്കേ എന്ന എന്റെ ചിത്രം കുട്ടിയെ കാണിക്കൂ, ഇഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ അവള്‍ കുറച്ചു റൊമാന്റിക് ആയതു കൊണ്ടാവാം’ എന്നും ഷാരൂഖ് ട്വീറ്റില്‍ പറയുന്നുണ്ട്.
ബോളിവുഡിന്റെ തിരിച്ച് വരവായാണ് സിനിമാലോകം പഠാനെ കാണുന്നത്. ഹിന്ദിയില്‍ പഠാന്‍ സിനിമയേക്കാള്‍ കളക്ഷന്‍ നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങളായ ബാഹുബലിയുടെയും കെജിഎഫിന്റെയും മറികടക്കാനാണ് സാധ്യത. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.