ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാന്‍ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? കമന്റിന് വിനീത് ശ്രീനിവാസൻ നൽകിയ മറുപടി കണ്ടോ?

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ജനുവരി 21നാണ് ഹൃദയം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്.
‘ഹൃദയം’ കണ്ട ഒരു പ്രേക്ഷകന്റെ കമന്റും വിനീത് ശ്രീനിവാസന് നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാന്‍ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ…ഹൃദയം” എന്നായിരുന്നു ആരാധകന്റെ രസകരമായ കമന്റ്. പിന്നാലെ മറുപടിയുമായി വിനീതും എത്തി. സ്മൈലിയും കൈ തൊഴുന്ന ഇമോജിയുമാണ് വിനീത് കമന്റായി നല്‍കിയത്.
സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു, ഒരു തരം മരവിപ്പായിരുന്നു തനിക്ക് ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞുവെന്നും വിനീത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലും ഹൃദയം പ്രദര്ശനമാരംഭിച്ചിരിക്കുകയാണ്.