Connect with us

പറയുന്നതെല്ലാം പച്ചക്കള്ളം, സ്വകാര്യ സംഭാഷണങ്ങൾ നടന്നിട്ടില്ല, ദിലീപിനെ കുരുക്കിലാക്കി മഞ്ജുവിന്റെ മറുപടി… മൊഴി അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും; വമ്പൻ ട്വിസ്റ്റിലേക്ക്

Malayalam

പറയുന്നതെല്ലാം പച്ചക്കള്ളം, സ്വകാര്യ സംഭാഷണങ്ങൾ നടന്നിട്ടില്ല, ദിലീപിനെ കുരുക്കിലാക്കി മഞ്ജുവിന്റെ മറുപടി… മൊഴി അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും; വമ്പൻ ട്വിസ്റ്റിലേക്ക്

പറയുന്നതെല്ലാം പച്ചക്കള്ളം, സ്വകാര്യ സംഭാഷണങ്ങൾ നടന്നിട്ടില്ല, ദിലീപിനെ കുരുക്കിലാക്കി മഞ്ജുവിന്റെ മറുപടി… മൊഴി അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും; വമ്പൻ ട്വിസ്റ്റിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. കോടതിയിൽ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയപ്പോഴും ഫോൺ കൈമാറാൻ സാധിക്കില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു ദിലീപ്.

തന്റെ സ്വകാര്യത സംരക്ഷിക്കണം എന്ന വാദം ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ പ്രതിരോധിച്ചത്. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ടെന്നും, മുന്‍ ഭാര്യയോട് ഉള്‍പ്പെടെ സംസാരിച്ചതിന്റെ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഫോൺ നല്കാതിരിക്കാനുള്ള ദിലീപിന്റെ പുതിയ അടവാണെന്നായിരുന്നു ഒരുകൂട്ടർ പറഞ്ഞത്. അത് ശരിവെയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ തേടിയിരിക്കുകയാണ്. ദീലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞതെല്ലാം കള്ളമാണെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
ദിലീപ് പറയുന്നതരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയർ മറുപടി നൽകിയെന്നാണ് വിവരം.

തനിക്കിപ്പോൾ ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മകളുമായി സംസാരിക്കാറും കാണാറുമുണ്ട്. ദിലീപ് തൻ്റെ പേര് ക്രൈംബ്രാഞ്ചിന് മുന്നിൽ വലിച്ചിഴച്ചതിൽ മഞ്ജുവിന് അനിഷ്ടമുണ്ട്.ദിലീപിൻ്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുമെന്ന ചിന്തയാണ് മഞ്ജുവിനുള്ളത്. മഞ്ജുവിനെ ഇത്തരം കാര്യങ്ങളിൽ കൂട്ടിയോജിപ്പിക്കരുതെന്ന ഉപദേശം ചില കോണുകളിൽ നിന്നും ദിലീപിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ മഞ്ജുവിനെ വിളിച്ചു വരുത്തുകയോ അങ്ങോട്ടു ചെന്ന് മൊഴിയെടുക്കുകയോ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മഞ്ജു വാര്യരുടെ നിർണായക മൊഴി ക്രൈംബ്രാഞ്ചിന് ഒരു പിടിവള്ളിയാണ്. ഫോൺ ഹാജരാക്കാതിരിക്കാൻ ദിലീപ് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട ന്യായം മഞ്ജുവിൻ്റെ സംഭാഷണം ഫോണിലുണ്ട് എന്നതാണ്. മഞ്ജുവിൻ്റെ മൊഴി അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. എറണാകുളം എംജി റോഡിലെ മേത്ത‌ർ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികൾ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദീലിപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകും.ഇതിനാവശ്യമായ നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ർ മാസത്തിലാണ് ഇവ‍ർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. എംജി റോഡിൽ ഷിപ് യാ‍ർഡിന് അടുത്തായി മേത്തർ ഹോസിംന്‍റെ അപ്പാ‍ർട്മെന്‍റ് സമുച്ചയത്തിൽ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച് ആലോചനകൾ നടന്നത്.

മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥീരീകരിക്കുന്ന ഫ്ലാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നു എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ഇതുവഴി ശ്രമിക്കുന്നത്. ഏതായാലും അന്വേഷണ സംഘത്തിൻ്റെ ആദ്യ ശ്രമം വിജയിച്ചു കഴിഞ്ഞു.

ദിലീപ് ഹൈക്കോടതിയിൽ അവതരിപ്പിച്ച ന്യായങ്ങൾ പൊളിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. അതിൻ്റെ തുടക്കമാണ് മഞ്ജുവിൻ്റെ മൊഴി.

More in Malayalam

Trending

Recent

To Top