Connect with us

വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ

featured

വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ

വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ

കുളിപ്പിച്ച് വൃത്തിയാക്കാൻ കൊണ്ടുപോയ പേർഷ്യൻ വളർത്തുപൂച്ചയെ മൃഗാശുപത്രി അധികൃതർ കൊന്നെന്ന പരാതിയുമായി സംവിധായകനും നടനുമായ നാദിർഷ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ സംഭവം വെളിപ്പെടുത്തിയത്. മാത്രമല്ല തങ്ങളുടെ പൂച്ചയെ കൊന്നെന്നു സമൂഹമാധ്യമത്തിൽ ആരോപിച്ച നാദിർഷ, ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

”നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്.”

”ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ പ്ലീസ്. ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ” എന്നായിരുന്നു നാദിർഷയുടെ പോസ്റ്റ്.

Continue Reading
You may also like...

More in featured

Trending

Recent

To Top