Malayalam
ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്‍ഷനുമായിരുന്നു: അന്ന രാജന്‍ പറയുന്നു !
ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്‍ഷനുമായിരുന്നു: അന്ന രാജന്‍ പറയുന്നു !
അങ്കമാലി ഡയറീസിലെ ലിച്ചിയെ മലയാളികൾ ഇന്നും ഓർക്കാറുണ്ട്. ഒറ്റസിനിമയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറുകയായിരുന്നു അന്ന രാജന്‍. വെളിപാടിന്റെ പുസത്കം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ തിളങ്ങാന്‍ അന്നയ്ക്ക് സാധിച്ചു.
അഞ്ച് വര്‍ഷത്തോളം നീണ്ട നഴ്‌സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസില്‍ ആദ്യമായി അഭിനയിക്കുമ്പോഴും തന്റെ കരിയര്‍ ഇതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന പറയുന്നത്. ആദ്യസിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതുപോലും ഭാഗ്യമാണെന്നുമാണ് അന്ന ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂക്കക്കൊപ്പം മധുരരാജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാല്‍ പോലും നമ്മള്‍ സെറ്റിലേക്ക് കയറി വരുമ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാന്‍ തിരിഞ്ഞുനോക്കും പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന്. ആരും ഉണ്ടാവില്ല.
അത്രയും ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്പോള്‍ തന്നെ ഞാന്‍ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്‍ഷനുമായിരുന്നു.
സീന്‍ എടുക്കുമ്പോള്‍ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്. ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും, അന്ന പറയുന്നു.
അങ്കമാലി ഡയറീസില്‍ അഭിനയിക്കുന്ന കാര്യം താന്‍ അന്ന് സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അന്ന പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ എന്റെ ചെറിയൊരു ഭാഗം അവര്‍ കണ്ടു. നീ എപ്പോഴാണ് ജൂനിയര്‍ ആര്‍ടിസ്റ്റായി വര്‍ക്ക് ചെയ്യാന്‍ പോയതെന്നായിരുന്നു അവരുടെ ചോദ്യം.
ഇല്ല, ചെറിയൊരു റോള്‍ കിട്ടിയപ്പോള്‍ പോയതാണെന്ന് പറഞ്ഞു. അങ്ങനെ അവര്‍ പടം കാണാന്‍ പോയി. റോള്‍ കണ്ടപ്പോള്‍ അവര്‍ക്കൊക്കെ വലിയ സന്തോഷമായി. പക്ഷേ ഞാന്‍ പോലും ആ കഥാപാത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. പരീക്ഷയെ പോലും പേടിക്കാതിരുന്ന താന്‍ ആദ്യമായി സിനിമയിലെത്തിയപ്പോഴാണ് ടെന്‍ഷന്‍ എന്താണെന്ന് അറിഞ്ഞതെന്നും അന്ന പറഞ്ഞു.
അന്നയുടേതായി റീലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിമാലി. ലോക്ക് ഡൗണ്‍ കാലത്ത് നേപ്പാളില്‍ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തില്‍ നടന്‍ ബിബിന്‍ ജോര്‍ജിന്റെ ഭാര്യയായാണ് അന്ന എത്തുന്നത്.
about anna