Connect with us

സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം, ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ് ; സജീഷിന് ആശംസയുമായി സിതാര

Movies

സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം, ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ് ; സജീഷിന് ആശംസയുമായി സിതാര

സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം, ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ് ; സജീഷിന് ആശംസയുമായി സിതാര

മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായികയാണ് സിതാര കൃഷ്ണകുമാർ എന്ന് നിസംശയം പറയാം. സിതാരയുടെ പാട്ടുകൾ പോലെ തന്നെ കഥകളും ആരാധകർക്ക് ഇഷ്ടമാണ്. . കുടുംബത്തിലെ വിശേഷങ്ങളും ഗായിക പങ്കിടാറുണ്ട്. പ്രിയതമന്‍ സജീഷിന് പിറന്നാളാശംസ അറിയിച്ചും സിതാര എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും സായുവിനും സിത്തുവിനുമൊപ്പമായി കേക്ക് മുറിക്കുന്ന സജീഷിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഏട്ടൻ ജീവിച്ചുതീർത്ത വർഷങ്ങളിൽ ആദ്യപാതിയും പിന്നെ കുറച്ച് അധികവും എനിക്ക് കേട്ടുകേൾവിയാണ്. കേട്ടതിൽ നിന്നും പിന്നീട് ഞാൻ കണ്ട ബാക്കിയിൽ നിന്നും എനിക്കറിയാം, സ്വപ്‌നങ്ങളിൽ തുടങ്ങി തീരുമാനങ്ങളിൽ എത്തുന്ന നിശ്ചയദാർഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനം. ഈ പിറന്നാൾ ദിവസം എനിക്ക് തരാവുന്ന വാക്ക് ഇതാണ്, അത് പരസ്യമായി നാലാൾ കാൺകെ, പത്താൾ കേൾക്കെ ആയാൽ എനിക്ക് വാക്ക് മാറാൻ പറ്റില്ലല്ലോ. ഏത് സ്വപ്നത്തിനും, ഏത് ഇഷ്ടത്തിനും തടസ്സമാവില്ലെന്ന് മാത്രമല്ല, വേണ്ടപോലെ ഏറ്റവും നല്ല സുഹൃത്തായി കൂടെയുണ്ടാവും.

സ്വാതന്ത്ര്യത്തിലാണല്ലോ സ്നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതൽ. കൂടുതൽ യാത്രകൾ ചെയ്തും,കൂടുതൽ എഴുതിയും, കൂടുതൽ ചിരിച്ചും, കൂടുതൽ സ്വാതന്ത്ര്യത്തോടെയും, കൂടുതൽ സൗഹൃദങ്ങൾക്ക് താങ്ങായും കൂട്ടായും മുന്നോട്ട് അങ്ങനെ മുന്നോട്ടെന്നുമായിരുന്നു സിതാര കുറിച്ചത്.

അടുത്തിടെയായിരുന്നു സിതാരയും സജീഷും 15ാം വിവാഹ വാർഷികം ആഘോഷിച്ചത്. മനോഹരമായൊരു പോസ്റ്റായിരുന്നു അന്ന് സജീഷ് പങ്കുവെച്ചത്. വർഷങ്ങളിലൂടെ വളരുന്ന വിഷയങ്ങൾ, വിഷമങ്ങൾ, വിസ്മയങ്ങൾ, വിനോദങ്ങൾ, വിചിത്രങ്ങൾ. സന്തോഷം, സങ്കടം, സാന്ത്വനം, സഹനം, സഹവർത്തിത്വം. സൗഹൃദത്തിന്റെ അവസ്‌ഥാന്തരങ്ങളിലൂടെയാണ് ദാമ്പത്യത്തിന്റെ പുരോഗതിയെന്ന കണ്ടെത്തൽ. പരസ്പരം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ച രണ്ടുപേർ സ്വയം സ്വതന്ത്രരാവുന്ന പ്രക്രിയയുടെ പേരാണ് ദാമ്പത്യം.
ഒരുമിച്ചുണ്ടും, ഒരുമിച്ചുണ്ടാവുന്നതും വഴി ഉരുത്തിരിയുന്ന ഒരുപാടുകൾ. ഇന്ദ്രിയങ്ങൾ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന സംചാലനങ്ങൾ. ആപേക്ഷികമാണെല്ലാം, അവനവന്റെ അറിവുകളുടെ ആധികാരികതയല്ലേ അവതരിപ്പിക്കാനാവൂ. പരസ്പരം അറിവുകൾ നേടുകയും നൽകുകയുമെന്നതുമിതിന്റെ മറ്റൊരു പേരത്രേ. പലതും പറഞ്ഞും പറയാതെയും പതിനഞ്ചുവർഷങ്ങൾ പറന്നുപോയതെത്ര പെട്ടെന്നാണ്. പെർഫെക്റ്റൊന്നും ആവാൻ ആർക്കും പറ്റൂലല്ലോ. പക്ഷെ പിന്തിരിപ്പനാവാതെ നോക്കീട്ടുണ്ട് പരമാവധി. പഠനം തുടരുന്നു (പ്രണയവും) ചർച്ച, പ്ലാനിങ് എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. നേർക്കുനേരെ വരുന്നതിനെ നേരിടുക തന്നെ. ഒറ്റയ്ക്കും ഒറ്റക്കെട്ടായും പഴയതിനേക്കാൾ പവറിൽ. പോരാട്ടം തുടരുക തന്നെ ചെയ്യും. വിവാഹവാർഷിക ആശംസകൾ ഹൃദയമേ എന്നായിരുന്നു അന്ന് കുറിച്ചത്.

More in Movies

Trending

Recent

To Top