Connect with us

എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല ; ഒറ്റപ്പെട്ടുപോയ എന്ന തോന്നൽ ഒന്നും എനിക്ക് വന്നിട്ടില്ല; ശാന്തി കൃഷ്ണ

Movies

എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല ; ഒറ്റപ്പെട്ടുപോയ എന്ന തോന്നൽ ഒന്നും എനിക്ക് വന്നിട്ടില്ല; ശാന്തി കൃഷ്ണ

എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല ; ഒറ്റപ്പെട്ടുപോയ എന്ന തോന്നൽ ഒന്നും എനിക്ക് വന്നിട്ടില്ല; ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ശാന്തി കൃഷ്ണ. ഇടയ്ക്ക് സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കല്യാണം കഴിഞ്ഞതിന് ശേഷമാണ് ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് വിട്ടുനിന്നത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ 1981 ല്‍ ഭരതൻ ഒരുക്കിയ നിദ്ര എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പതിനേഴ് വയസായിരുന്നു അന്ന് ശാന്തി കൃഷ്ണയുടെ പ്രായം. തുടർന്ന് ഒരുപിടി സിനിമകളിലൂടെ നടി മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായി നിരവധി ശ്രദ്ധേയ സിനിമകളിൽ ശാന്തി കൃഷ്ണ അഭിനയിച്ചു. അങ്ങനെ മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി നിൽക്കുന്ന സമയത്താണ് നടി നീണ്ട ഇടവേളയിലേക്ക് പോകുന്നത്. രണ്ടാം വിവാഹത്തെ തുടർന്നാണ് ശാന്തി കൃഷ്ണ സിനിമയിൽ നിന്നും മാറി നിന്നത്. 2016ൽ ആ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെയാണ് വീണ്ടും സിനിമയിൽ സജീവമായ

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. തിരിച്ചുവരവിൽ കൂടുതൽ അമ്മ വേഷങ്ങളാണ് ശാന്തിക്ക് ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിലാണ് ശാന്തി കൃഷ്ണ അഭിനയിച്ചത്. ദുൽഖറിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തിയത്. ഒരുപിടി സിനിമകൾ ശാന്തി കൃഷ്ണയുടേതായി അണിയറയിൽ ഉണ്ട്.ജീവിതത്തിൽ ചില അപ്രതീക്ഷിത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. ഇപ്പോഴിതാ അതിനെ അതിജീവിച്ചതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. എല്ലാവരുടെയും ഉള്ളിൽ ഒരു ഇന്നർ സ്ട്രെങ്ത്ത് ഉണ്ട്. അതിനെ അറിഞ്ഞു മനസിലാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിലാണ് കാര്യമെന്ന് ശാന്തി കൃഷ്ണ പറയുന്നു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമോ എന്തുകൊണ്ടൊക്കെയോ എനിക്ക് അതിൽ നിന്നെല്ലാം പുറത്തുകടക്കാൻ സാധിച്ചു. ഞാൻ ഒറ്റപ്പെട്ടുപോയ എന്ന തോന്നൽ ഒന്നും എനിക്ക് വന്നിട്ടില്ല. ആർക്കായാലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടിവരും. അതിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്. ജീവിതം നമ്മുടെ കൈയ്യിൽ അല്ല’, ശാന്തി കൃഷ്ണ പറയുന്നു.എനിക്ക് ഒരിക്കലും എന്റെ ജീവിതം പ്ലാൻ ചെയ്തുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. നമ്മൾ വിഷമിച്ചിരുന്നാലും കരഞ്ഞാലും നമ്മുടെ ആരോഗ്യമാണ് ഇല്ലാതാവുക. മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്നില്ല. പിന്നെ എന്തിനു നമ്മൾ വിഷമഘട്ടങ്ങളെ കുറിച്ചോർത്തു ദുഖിച്ചിരിക്കണമെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഡോ. മാലതി എന്ന കഥാപാത്രമായി എത്തിയ സന്തോഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.ജീവിതത്തിൽ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് താനെന്നും താരം പറഞ്ഞു. ഷോർട്ട് ടെംപേർഡ് ആണോ എന്ന് ചോദിച്ചാൽ ഇപ്പോൾ കുറച്ചു ഇംപേഷ്യന്റ് ആണ്. സത്യസന്ധത കാണിക്കാത്ത ആളുകളെ തിരിച്ചറിയാൻ ആയാൽ എനിക്ക് വലിയ ഇറിറ്റേഷൻ തോന്നാറുണ്ട്. അതേപോലെ മറ്റൊരു കാര്യം കൃത്യനിഷ്ഠ പാലിക്കുന്നതിലാണ്. അത് മക്കളോടും അങ്ങനെ തന്നെ ആയിരുന്നു, അതിലൊക്കെ ഇറിറ്റേറ്റ് ആകാറുണ്ട്. പണ്ടൊക്കെ വിഷമം വന്നാൽ ഒരിടത്ത് ഇരുന്ന് കരയും പക്ഷെ ഇപ്പോൾ താൻ ദേഷ്യപ്പെടാറാണ് പതിവെന്നും ശാന്തി കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

More in Movies

Trending

Recent

To Top