Connect with us

വോയ്സ് ഓഫ് സത്യനാഥൻ ഒടിടിയിലേക്ക്… ചിത്രം മനോരമ മാക്സിൽ തന്നെ

Movies

വോയ്സ് ഓഫ് സത്യനാഥൻ ഒടിടിയിലേക്ക്… ചിത്രം മനോരമ മാക്സിൽ തന്നെ

വോയ്സ് ഓഫ് സത്യനാഥൻ ഒടിടിയിലേക്ക്… ചിത്രം മനോരമ മാക്സിൽ തന്നെ

ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോം ഏതാണ് എന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിയിരിക്കുകയാണ്. മനോരമ മാക്സിൽ തന്നെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉടൻ മനോരമ മാക്സിലെത്തും എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. മനോരമ മാക്സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ ഒടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ എത്തുമെന്നായിരുന്നു വിവരം. എന്നാൽ ഇപ്പോൾ സംശയം എല്ലാം മാറിയിരിക്കുകയാണ്.

ജൂലൈ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റുമാണ് വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ദൈർഘ്യം. കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രം.

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

More in Movies

Trending

Recent

To Top