Malayalam
മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ആ ഡോക്ടര്‍ പെരുമാറിയത്, പ്രശസ്ത ആശുപത്രിയിലെ ദുരനുഭവം; ഹന്നയെ കുറിച്ച് സലീം കോടത്തൂര്‍
മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ആ ഡോക്ടര്‍ പെരുമാറിയത്, പ്രശസ്ത ആശുപത്രിയിലെ ദുരനുഭവം; ഹന്നയെ കുറിച്ച് സലീം കോടത്തൂര്‍
ഒരുകാലത്ത് കേരളത്തില്‍ തരംഗം സൃഷ്ടിച്ച പാട്ടുകാരനാണ് സലീം കോടത്തൂര്‍. ഇന്ന് സലീം അറിയപ്പെടുന്നത് ഹന്നയുടെ പിതാവായിട്ടാണ്. വാപ്പയെ പോലെ സംഗീത വേദികളിലെ താരമാണ് ഹന്നയും. ഇപ്പോഴിതാ ഹന്നയുടെ പിറന്നാള്‍ ദിവസം സലീം പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
”ജീവിതമെന്നത് ഒരുപരീക്ഷയാണെന്നും വിധി പൊരുതാനുള്ളതാണെന്നും അതില്‍ നാം തളര്‍ന്നുപോയാല്‍ നമുക്ക് നേടാനുള്ളതൊക്കെ നമ്മുടെജീവിതത്തില്‍ നിന്നും ഒരുപാട് അകലയായ് മാറുമെന്നും എന്നിലേക്ക് പകര്‍ന്ന എന്റെ പ്രിയപെട്ട മാലാഖക്ക് ഇന്ന് പിറന്നാള്‍മധുരം. നിങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുമല്ലോ….
ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാള്‍ആശംസകള്‍” എന്നാണ് അദ്ദേഹം കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് ഹന്നമോള്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയൊരു അഭിമുഖത്തില്‍ മകളെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരുന്നു. തന്റെ മകള്‍ക്ക് നടക്കാന്‍ സാധിക്കില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നതെന്നാണ് സലീം കോടത്തൂര്‍ അന്ന് പറഞ്ഞത്. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ ദുനിയാവില്‍ കണ്ട ഏറ്റവും നല്ല സുന്ദരിയാണ്. അതിനോളമൊരു സൗന്ദര്യം ഞാന്‍ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഉപ്പയാണ് തന്റെ റോള്‍ മോഡലെന്നാണ് ഹന്ന പറയാറുള്ളത്. ഉപ്പയെ കാണാന്‍ ഭംഗിയില്ലെന്നോ പാട്ട് കൊള്ളില്ലെന്നോ പറഞ്ഞാല്‍ അവള്‍ ഓടിച്ചിട്ട് തല്ലും. പാട്ടുവെച്ച് കൊടുത്താല്‍ അവള്‍ സ്വന്തമായി സ്‌റ്റെപ്പിട്ട് ഡാന്‍സ് ചെയ്യും എന്നും പറയുന്നു. തന്നെ ഇപ്പോള്‍ വിളിക്കുന്നത് ഹന്നയുടെ വാപ്പയെന്നാണെന്നും അദ്ദേഹം പറയുന്നു. അത് കേള്‍ക്കാന്‍ തനിക്കും മകള്‍ക്കും ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയുടെ ഒരു വെട്ടത്തിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാമിലിയും ഫ്രണ്ട്‌സുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. വീട്ടിലെപ്പോഴും ഒത്തിരി ഗസറ്റുകളുണ്ടാവും അവരോടൊക്കെ ഇവള്‍ ഇടപഴകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയല്‍വാസികള്‍, സുഹൃത്തുക്കള്‍, അംഗനവാടിയിലേയും സ്‌കൂളിലേയും ടീച്ചേഴ്‌സുമെല്ലാം നന്നായി ഇവളെ കെയര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഹന്ന നടക്കില്ലെന്നൊക്കെയാണ് ചെറുപ്പത്തില്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. സര്‍ജറി ചെയ്താലും സാധ്യത കുറവാണെന്നും പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കേരളത്തിലെ പ്രശസ്തമായൊരു ആശുപത്രിയില്‍ നിന്നുമുണ്ടായ മോശം അനുഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു അവരുടേത്. അവരോടുള്ളൊരു വാശി കൂടി തന്റെ ജീവിതത്തിലുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
‘ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ഡോക്ടര്‍ പെരുമാറിയത്. ഇങ്ങനെയുള്ള കുട്ടികളെ കെയര്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല ഡോക്ടറാണെന്നൊക്കെയായിരുന്നു അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നത്.’ എന്നാണ് അദ്ദേഹം പറയുന്നത്. നടന്നതെല്ലാം മിറക്കിളായിരുന്നു. നന്നായി നടക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി. മകളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ടെന്നൊക്കെ പലരും പറയുമായിരുന്നു. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ക്കൊരു കുഴപ്പവുമില്ല. കുറവുള്ള കുഞ്ഞായി ആളുകള്‍ അവളെ കാണുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
അടുത്ത്‌ടെ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും സലീം വെളിപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലക്കാരനായതും തന്റെ പേരും കാരണം വിമാനത്താവളത്തില്‍ മോശപ്പെട്ട അനുഭവമുണ്ടായെന്നാണ് സലീം പറഞ്ഞത്. തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലീം സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
പാസ്‌പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നു. ഇതിന് പിന്നാലെ നിങ്ങളെ വിശദമായി പരിശോധിക്കണമെന്നും അറിയിച്ചു. മലപ്പുറത്തുകാരനായിട്ട് എന്തിനാണ് കൊച്ചിയില്‍ വന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നാണ് സലീം കൊടത്തൂര്‍ ചോദിക്കുന്നത്.
ജില്ല മാറാനോ പേര് മാറ്റാനോ തനിയ്ക്ക് പറ്റില്ലെന്ന് സലീം വ്യക്തമാക്കി. ജോലിയുടെ കാര്യം പറഞ്ഞും ചെയ്ത വര്‍ക്കുകള്‍ കാണിച്ചും തന്നെ മാനസികമായി പീഡിപ്പിച്ചു. പോകുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തിരികെ വരുമ്പോള്‍ ഇത് അധികമാണെന്ന് സലീം പറഞ്ഞു. തന്റെ പേരാണ് അവര്‍ക്ക് പ്രശ്‌നം. എന്തുകൊണ്ടാണ് മാസം പല തവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
മലപ്പുറം ജില്ലക്കാരനായത് കൊണ്ടും പേര് സലിം എന്നായത് കൊണ്ടുമാണ് ചോദ്യം ചെയ്യപ്പെടാന്‍ കാരണമെന്നാണ് മനസിലാക്കുന്നതെന്ന് സലീം വ്യക്തമാക്കി. മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ പടിച്ചിരുത്തിയ ശേഷവും പരിശോധനക്ക് ശേഷവും ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു അവരുടെ മറുപടിയെന്നും സലീം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.