Connect with us

മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്; മകളെ കുറിച്ചുള്ള ഗോസിപ്പുകൾ എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി അനന്യയുടെ അമ്മ ഭാവന!

Bollywood

മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്; മകളെ കുറിച്ചുള്ള ഗോസിപ്പുകൾ എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി അനന്യയുടെ അമ്മ ഭാവന!

മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്; മകളെ കുറിച്ചുള്ള ഗോസിപ്പുകൾ എങ്ങനെ ബാധിക്കുന്നു എന്ന് വെളിപ്പെടുത്തി അനന്യയുടെ അമ്മ ഭാവന!

ബോളിവുഡിൽ വളരെയധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിലേക്ക് അനന്യ കാലെടുത്തുവയ്ക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായതിനാൽ തന്നെ നെപ്പോട്ടിസത്തിൻ്റെ പേരിലാണ് അനന്യ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നത്.

പലപ്പോഴും ബോഡി ഷെയ്മിംങിനും താരം ഇരയാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി ഗോസിപ്പുകളും നടിയ്‌ക്കെതിരെ ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ വകവെയ്ക്കാതെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതിൽ അനന്യ പാണ്ഡെ വിജയിച്ചു.

അതേസമയം, മകൾക്കെതിരായ ഗോസിപ് വാർത്തകളിൽ പ്രതികരിച്ച് അനന്യയുടെ അമ്മ ഭാവന പാണ്ഡെ രംഗത്തുവന്നിരിക്കുകയാണ്. നേരത്തെ ഇത്തരം വാർത്തകൾ ഒക്കെ തന്നെ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ അവളുടെ ജോലിയുടെ സ്വഭാവം മനസിലാക്കി അതെല്ലാം അംഗീകരിക്കാൻ കഴിയുന്നുണ്ട് എന്നാണ് ഭാവന പാണ്ഡെ പറഞ്ഞത്.

“‘ആളുകൾക്ക് നല്ലതും ചീത്തയും പറയാനുണ്ടാകും, എന്നാൽ ഞാൻ ഇപ്പോൾ വളരെ റിലാക്‌സ്ഡ് ആണ് സംതൃപ്തിയിലുമാണ്. അനന്യയും ചങ്കിയും (പാണ്ഡെ) ക്യാമറയ്ക്ക് മുന്നിൽ വരാൻ തീരുമാനിച്ചവരാണ്. അവിടെ ആളുകൾ നിങ്ങളെ വിലയിരുത്തും. അവർക്കും അത് നന്നായി അറിയാം.

Read More;
https://youtu.be/897RJn8rE3Q

എന്നാൽ, എന്റെ ഇളയ മകളെ (റൈസ) കുറിച്ച് ആണ് എന്തെങ്കിലും പറയുന്നതെങ്കിൽ അത് തീർച്ചയായും എന്നെ ബാധിക്കും. കാരണം അവൾ അത് തിരഞ്ഞെടുത്തിട്ടില്ല. നന്മ മറ്റെല്ലാത്തിനെയും മറികടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. മൊത്തത്തിൽ ഞാൻ ഇപ്പോൾ വളരെ സംതൃപതയാണ്.

വിവാദങ്ങൾ ജോലിയുടെ ഭാഗമാണെന്നും ഒരു അമ്മയെന്ന നിലയിൽ, അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ എന്തുചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നെല്ലാം മകൾക്ക് പറഞ്ഞു കൊടുക്കാറുണ്ടെന്നും ഭാവന പറഞ്ഞു. മുടി ചീകാനും, ഇസ്തിരിയിട്ട വസ്ത്രം ധരിക്കാനും തുടങ്ങി ചെറിയ കാര്യങ്ങൾ പോലും ഞാൻ അവളോട് പറയാറുണ്ട്. അനന്യ വളരെ മിടുക്കിയും ബുദ്ധിസാമർത്യവുമുള്ള പെൺകുട്ടിയാണെന്ന് എനിക്കറിയാം, സ്വയം എല്ലാം കൈകാര്യം ചെയ്യാൻ അവൾക്കറിയാം.

അവൾ സിനിമയിൽ എത്തുമ്പോൾ 18, 19 വയസ്സായിരുന്നു, ആ പ്രായത്തിലാണ് പരമാവധി പഠനം നടക്കുന്നത്. നിങ്ങൾ ഏറ്റവും കൂടുതൽ തെറ്റുകൾ വരുത്തുകയും പഠിക്കുകയും വളരുകയും ചെയ്യുന്ന പ്രായമാണിത്. ജനശ്രദ്ധയിൽ നിൽക്കുമ്പോൾ തന്നെ അവൾ അതെല്ലാം ചെയ്തിട്ടുണ്ട്. അവൾ അക്ഷരാർത്ഥത്തിൽ ക്യാമറയ്ക്ക് മുന്നിലാണ് വളർന്നത്.

അതെല്ലാം കണക്കിലെടുക്കുമ്പോൾ, അവൾ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്, മാതാപിതാക്കളെന്ന നിലയിൽ ഞാനും ചങ്കിയും അവളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു- ഭാവന പറഞ്ഞു.

ലൈഗറാണ് അനന്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫിസിലും ചിത്രം വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ചിത്രത്തിലെ അനന്യയുടെ പ്രകടനം വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതുമാത്രമല്ല സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

about bhavana pandai

More in Bollywood

Trending