Connect with us

ഈ മേക്കപ്പ് പറ്റില്ല; ഇത് തുടച്ചു കളയ്; ഞാന്‍ ആകെ വല്ലാതായി; തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ സിൽക്ക് സ്മിത കരുതിയിട്ടുള്ളു; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു

Malayalam

ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് സില്‍ക് സ്‌മിതയായിരുന്നു. കഥയെകുറിച്ച്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, മമ്മൂട്ടിയുടെ നായികയാണെന്നോ ഉള്ള കാര്യം അവര്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.തൊട്ടുമുമ്ബു വരെ അഭിനയിച്ച സിനിമകളെ പോലെ എന്നു മാത്രമേ അവര്‍ ഇതും കരുതിയിരുന്നുവൊള്ളൂവെന്ന് തുറന്ന് പറഞ്ഞു ഡെന്നിസ് ജോസഫ്. പ്രേക്ഷകര്‍ക്ക് മുന്നില്‍ അന്നുവരെ സ്മ‌ിതയ്‌ക്കുണ്ടായിരുന്ന പരിവേഷങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു അഥര്‍വത്തിലെ നായികാ വേഷം.

തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അഥര്‍വം. ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ :-

‘സില്‍ക് സ്‌മിത അഥര്‍വത്തില്‍ അഭിനയിക്കാന്‍ വരുമ്പോൾ തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ കരുതിയിട്ടുള്ളു. അതിനപ്പുറത്തൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. കഥയും കാര്യങ്ങളും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനുകളില്ലെന്നോ അവര്‍ വിശ്വസിച്ചില്ല. അവര്‍ അവരുടെ ഒരു സാധാ സിനിമയില്‍ അഭിനയി‌ക്കാന്‍ വരുന്ന മട്ടില്‍ ഓവര്‍ മേക്കപ്പില്‍ എത്തി.

ഞാന്‍ ആകെ വല്ലാതായി. ഞാന്‍ പറഞ്ഞു, ഈ മേക്കപ്പ് പറ്റില്ല. ഇത് തുടച്ചു കളയ്. നമ്മുടെ മേക്കപ്പ്മാന്‍ എം.ഒ ദേവസ്യ ചേട്ടന്‍ തന്നെ ചെയ്യും. അവര്‍ സമ്മതിച്ചു. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ സിനിമയോടും അതിന്റെ രീതിയോടും വേഷത്തോടും അവര്‍ പെട്ടെന്ന് ഇണങ്ങി. ഞാന്‍ സിനിമയില്‍ കണ്ട ഏറ്റവും ബുദ്ധിമതികളായ നടികളില്‍ ഒരാളാണ് സില്‍ക് സ്‌മിത.സെറ്റിലുള്ള എല്ലാവരോടും അങ്ങേയറ്റം മാന്യമായി പെരുമാറുന്ന നിഷ്‌കളങ്കയായ സ്‌നേഹവതി’- ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നിസ് ജോസഫ് തന്റെ മനസു തുറന്നത്.

silk smitha- dennis joseph-

More in Malayalam

Trending

Recent

To Top