Connect with us

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം….!

Bollywood

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം….!

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം….!

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്. ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ റാ​ണി​ഘ​ട്ട്​ റെ​യി​ല്‍​വേ പ്ലാ​റ്റ്​​​ഫോ​മി​​​െന്‍റ പ​രു​പ​രു​ത്ത ത​റ​യി​ലി​രു​ന്ന്​ ത​​​െന്‍റ മു​ഷി​ഞ്ഞ വേ​ഷ​ത്തി​ല്‍ ആ 59​കാ​രി ‘ഏ​ക്​ പ്യാ​ര്‍ കാ ​ന​ഗ്​​മാ ഹെ’ ​മ​ന​സ്സ​റി​ഞ്ഞു പാടിയത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത് . ല​ത മ​​ങ്കേ​ഷ്​​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ര്‍ ഹി​റ്റ്​ ഗാ​നം അ​തേ ഭാ​വ​തീ​വ്ര​ത​യി​ലാ​ണ്​ റാ​നു മ​രി​യ മൊ​​ണ്ഡ​ല്‍ പാ​ടി ഫലിപ്പിച്ചത്. മൊ​ബൈ​ലി​​ല്‍ ​നി​ന്ന്​​ ഇ​ന്‍​റ​ര്‍​നെ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​പ്പ​ര​ന്ന ഈ ​ഗാ​നാ​ലാ​പ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​മ്ബ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ശ്രദ്ധേയമായി മാ​റിയത്. കൃ​ത്യം ഒ​രു മാ​സ​ത്തി​നു​ശേ​ഷം മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ല്‍ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍​ക്കും ന​ടു​വി​ല്‍ റാ​നു ഗാ​ന​മാ​ല​പി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ശ​​സ്​​ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഹി​മേ​ഷ്​ രേ​ഷ​മി​യ ഒ​പ്പം.

സമൂഹ മാധ്യമത്തിൽ റാ​നു പാ​ടി​യ പാ​ട്ടു​ക​ണ്ട ഒ​രു ​െട​ലി​വി​ഷ​ന്‍ ചാ​ന​ല്‍ അ​വ​രെ ത​ങ്ങ​ളു​ടെ മ്യൂ​സി​ക്​ റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു. അ​വി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി​രു​ന്ന ഹി​മേ​ഷി​​​െന്‍റ വാ​ഗ്​​ദാ​ന​മാ​ണ്​ പി​ന്ന​ണി​ഗാ​യി​ക​യെ​ന്ന അ​സു​ല​ഭ​വി​ശേ​ഷ​ണ​ത്തി​ലേ​ക്ക്​ റാ​നു​വി​നെ ന​യി​ച്ച​ത്.

ഇ​ത്ത​വ​ണ പാ​ടു​ന്ന​ത്​ ‘തേ​രീ മേ​രി ക​ഹാ​നി’ എ​ന്ന ഗാ​നം. ‘ഹാ​പ്പി ഹാ​ര്‍​ഡി ആ​ന്‍​ഡ്​ ഹീ​ര്‍’ എ​ന്ന ത​​​െന്‍റ പു​തി​യ സി​നി​മ​യി​​ലെ ഈ ​ഗാ​നം റാ​നു​വി​നെ​ക്കൊ​ണ്ട്​ പാ​ടി​ച്ച്‌​ വാ​ക്കു​പാ​ലി​ക്കു​ക​യാ​ണ്​​ ഹി​മേ​ഷ്​. അ​തി​മ​നോ​ഹ​ര​മാ​യി റാ​നു പാ​ടി​യ ഈ ​പാ​ട്ടും ​ഒ​രു​ദി​വ​സം കൊ​ണ്ടു​ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളെ ആ​ക​ര്‍​ഷി​ച്ച്‌​ സമൂഹ മാധ്യമത്തിൽ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

26കാ​രി​യാ​യ എ​ന്‍​ജി​നീ​യ​ര്‍ അ​തീ​ന്ദ്ര ചൗ​ധ​രി​യാ​ണ്​ റാ​ണാ​ഘ​ട്ട്​ റെ​യി​ല്‍​വേ പ്ലാ​റ്റ്​​േ​ഫാ​മി​ല്‍​നി​ന്ന്​ ആ ​പാ​ട്ട്​ വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി അ​വ​രു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച​ത്. ‘ആ​ക​സ്​​മി​ക​മാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്​​ച. ആ​റാം ന​മ്ബ​ര്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ചാ​യ കു​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍. റേ​ഡി​യോ​യി​ല്‍​നി​ന്ന്​ മു​ഹ​മ്മ​ദ്​ റാഫി യുടെ മ​നോ​ഹ​ര​ഗാ​നം ഒ​ഴു​കി​വ​രു​ന്നു. അ​തി​നൊ​പ്പം അ​തി​ശ​യ​ക​ര​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പെ​ണ്‍​ശ​ബ്​​ദം പ്ലാ​റ്റ്​​ഫോം ത​റ​യി​ല്‍​നി​ന്നാ​ണെ​ന്ന്​ പൊ​ടു​ന്ന​നെ​യാ​ണ്​ ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

ഞ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഒ​രു പാ​ട്ടു​പാ​ടാ​മോ എ​ന്ന്​ ഞാ​ന​വ​രോ​ട്​ ചോ​ദി​ച്ചു. ‘ഏ​ക്​ പ്യാ​ര്‍ കാ ​ന​ഗ്​​മാ ഹെ’ ​അ​വ​ര്‍ വി​കാ​ര​തീ​വ്ര​ത​യോ​ടെ ഞ​ങ്ങ​ള്‍​ക്ക്​ പാ​ടി​ത്ത​ന്നു.’ അ​തീ​ന്ദ്ര പ​റ​യു​ന്നു. ആ ​ര​ണ്ട​ര മി​നി​റ്റ്​ വി​ഡി​യോ ജൂ​ലൈ 23നാ​ണ്​ ഫേ​സ്​​ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്. ഒ​രാ​ഴ്​​ച​ക്ക​കം​ത​ന്നെ 20 ല​ക്ഷം പേ​ര്‍ ആ ​വി​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. പി​ന്നീ​ട്​ ന​ട​ന്ന​തെ​ല്ലാം ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ കീ​ഴ്​​മേ​ല്‍ മ​റി​ച്ച സ്വ​പ്​​ന​ക്കു​തി​പ്പാ​യി​രു​ന്നു.

ranu mondal- from street singer to playback singer

More in Bollywood

Trending

Recent

To Top