Connect with us

സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ആ ഡോക്ടര്‍; വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്‍

Actress

സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ആ ഡോക്ടര്‍; വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്‍

സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ആ ഡോക്ടര്‍; വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇന്നും സില്‍ക്കിന്റെ മരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്.

ഇപ്പോഴിതാ തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ സില്‍ക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്.
ഞാനൊരു മാസികയില്‍ ജോലി ചെയ്യുമ്പോഴാണ് ഞങ്ങളുടെ ക്യാമറാമാന്‍ ആദ്യമായി സില്‍ക്കിന്റെ ഫോട്ടോ എടുത്തത്. ആ ഫോട്ടോ കണ്ടിട്ട് വിനു ചക്രവര്‍ത്തി എന്റെ അടുത്ത് വന്ന് ആ പെണ്‍കുട്ടി ആരാണെന്ന് ചോദിച്ചു. ഞാന്‍ സില്‍ക്ക് സ്മിതയെ വിനു ചക്രവര്‍ത്തിക്ക് പരിചയപ്പെടുത്തി. പിന്നീട് അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

പിന്നീട് നന്നായി വളര്‍ന്ന് സമ്പാദിച്ചതിന് ശേഷം സില്‍ക്ക് സ്മിത നിര്‍മ്മിച്ച മൂന്ന് സിനിമകളും പരാജയപ്പെട്ടു. അതിന്റെ ഫലമായി അയാള്‍ മയക്കുമരുന്നിന് അടിമയായി. സില്‍ക്ക് മരുന്ന് കഴിക്കാന്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ മകന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ അത് സില്‍ക്കിനോടും പറഞ്ഞു. അങ്ങനെ സില്‍ക്ക് അവനെ സിനിമയുടെ ചിത്രീകരണത്തിന് കൊണ്ടുപോയി, നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരിചയപ്പെടുത്തി.

അത് നിരന്തരം തുടര്‍ന്ന് കൊണ്ടിരുന്നതോടെ ചില സമയങ്ങളില്‍, ഡോക്ടര്‍ സില്‍ക്കിനെയും മകനെയും സംശയിക്കാന്‍ തുടങ്ങി. ഇത് സില്‍ക്കിന് വലിയ ദുരിതമായി അനുഭവപ്പെട്ടു. അതിന് ശേഷമാണ് നടി തൂങ്ങിമരിക്കുന്നത്. എന്നാല്‍ സില്‍ക്കിന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്നതിന് ഒരു തെളിവും പോലീസിന് ലഭിച്ചില്ല. അതിനാല്‍ സില്‍ക്കിന്റെ മരണം ഇന്നും ദുരൂഹമായി തുടരുകയാണെന്നും,’ എന്നും ബെയില്‍വാന്‍ പറയുന്നു.

വിജയലക്ഷ്മി എന്നാണ് സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ നടി കുടുംബത്തിലെ ദാരിദ്ര്യം മൂലമാണ് തമിഴ്‌നാട്ടില്‍ എത്തുന്നത്. സില്‍ക്കിന്റെ കാള്‍ ഷീറ്റ് കിട്ടിയാല്‍ സിനിമ വിജയിക്കുമെന്നായിരുന്നു അന്ന് നാട്ടിലെ സംസാരം. എത്ര നടിമാര്‍ വന്ന് പോയാലും ശരീരം കൊണ്ടും കണ്ണുകളിലൂടെയും ആരെയും ആകര്‍ഷിക്കുന്ന മാന്ത്രികത സില്‍ക്ക് സ്മിതയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി ആദ്യ ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ത്താണ് സില്‍ക്ക് സ്മിതയാവുന്നത്.

വിദ്യാഭ്യാസമില്ലെങ്കിലും എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള സ്വാഭാവിക കഴിവ് സില്‍ക്ക് സ്മിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒന്നിലധികം ഭാഷകളില്‍ അനായാസം അഭിനയിക്കാന്‍ നടിയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസം കുറവായിരിന്നിട്ടുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ ഒരു പാട്ടില്‍ മോഹന്‍ലാലിനൊപ്പം സില്‍ക്കിന്റെ നൃത്തമുണ്ടായിരുന്നു. അത് ചെയ്യാനായി കേരളത്തില്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ ഒരിക്കല്‍ മോഹന്‍ലാല്‍ ചെന്നൈയില്‍ വന്ന് സില്‍ക്കിനൊപ്പം നൃത്തം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അത്രത്തോളം തിരക്കിലായിരുന്നു നടി.

പല മുന്‍നിര താരങ്ങളും സില്‍ക്കിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലായ്മ കാണിച്ചതായിട്ടും പറയപ്പെടുന്നു. എന്നാല്‍ സില്‍ക്ക് അഭിനയിച്ച പാട്ടെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സിനിമ വാങ്ങൂ എന്ന് വിതരണക്കാര്‍ നിബന്ധന വെച്ചതായും കഥകളുണ്ട്. അങ്ങനെ നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത കാലത്താണ് ആ ത്മഹത്യയിലൂടെ സില്‍ക്ക് എല്ലാം അവസാനിപ്പിക്കുന്നത്.

സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സില്‍ക്കിന്റേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

More in Actress

Trending