News
67ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാരായി ബിജു മേനോന്‍, സൂര്യ, അല്ലു അര്‍ജുന്‍; ഏറ്റവും കൂടുതല്‍ പുരസ്‌കാരം സ്വന്തമാക്കിയത് ഈ ചിത്രം
67ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാരായി ബിജു മേനോന്‍, സൂര്യ, അല്ലു അര്‍ജുന്‍; ഏറ്റവും കൂടുതല്‍ പുരസ്‌കാരം സ്വന്തമാക്കിയത് ഈ ചിത്രം
ഇന്നലെ ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ 67ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ക്കാണ് പുരസ്‌കാരം. മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തത് സച്ചിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ‘അയ്യപ്പനും കോശിയു’മാണ്. ‘പുഷ്പ ദ റൈസ്’, ‘സൂരറൈ പോട്ര്’ എന്നീ സിനിമകള്‍ക്കാണ് കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
അയ്യപ്പനും കോശിയിലെയും പ്രകടനത്തിന് മികച്ച നടനായി (മലയാളം) തെരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോന്‍ ആണ്. മികച്ച നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുക്കപ്പെട്ടു (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍). സെന്ന ഹെഗ്‌ഡെയാണ് (തിങ്കളാഴ്ച നിശ്ചയം)മികച്ച സംവിധായകന്‍. മികച്ച സഹനടനാനയി ജോജു ജോര്‍ജും (നായാട്ട്) മികച്ച സഹനടിയായി ഗൗരി നന്ദയും (അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്‍ (ക്രിട്ടിക്‌സ്)ജയസൂര്യ (വെള്ളം), മികച്ച നടി (ക്രിട്ടിക്‌സ്) കനി കുസൃതി (ബിരിയാണി). മികച്ച പുതുമുഖ നടന്‍ ദേവ് മോഹന്‍(സൂഫിയും സുജാതയും), മികച്ച പുതുമുഖ നടി അനഘ നാരായണന്‍ (തിങ്കളാഴ്ച നിശ്ചയം), മികച്ച സംഗീത ആല്‍ബം എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും), പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ (വെള്ളം, ആകാശമായവളെ) പിന്നണി ഗായിക കെ എസ് ചിത്ര (മാലിക്, തീരമേ), മികച്ച വരികള്‍ റഫീഖ് അഹമ്മദ് (അറിയതറിയാതെ),മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് (നായാട്ട്).
‘ജയ് ഭീം’ ആണ് മികച്ച തമിഴ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. സൂരറൈ പോട്രുവിലെ പ്രകടനത്തിനായി സൂര്യ മികച്ച നടനായും ‘ജയ് ഭീം’നായി ലിജോ മോള്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായിക സുധ കൊങ്ങര (സൂരറൈ പോട്ര്), മികച്ച സഹനടന്‍ പശുപതി (സര്‍പ്പട്ട പറബരൈ), മികച്ച സഹനടി ഉര്‍വ്വശി (സൂരറൈ പോട്ര്). ഏഴ് പുരസ്‌കാരങ്ങാളാണ് സുരറൈ പോട്രിന് ലഭിച്ചത്.
അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ ദി റൂള്‍’ ആണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ സുകുമാര്‍ (പുഷ്പ: ദ റൈസ്), ‘ലവ് സ്‌റ്റോറി’യ്ക്കായി സായി പല്ലവി മികച്ച നടിയായി.മികച്ച സഹനടന്‍ മുരളി ശര്‍മ്മ (അല വൈകുണ്ഠപുരമുലൂ), മികച്ച സഹനടി തബു (അല വൈകുണ്ഠപുരമുലൂ), മികച്ച നവാഗത നടന്‍ പഞ്ച വൈഷ്ണവ് തേജ് (ഉപ്പേന), മികച്ച നവാഗത നടി കൃതി ഷെട്ടി (ഉപ്പേന).
‘ആക്റ്റ് 1978’ ആണ് മികച്ച കന്നഡ ചിത്രം. ധനഞ്ജയ് ആണ് മികച്ച നടന്‍ (ബദവ റാസ്‌കല്‍). മികച്ച നടിയായത് യജ്ഞ ഷെട്ടി (ആക്ട് 1978)ആണ്. മികച്ച സംവിധായകന്‍ രാജ് ബി ഷെട്ടി (ഗരുഡ ഗമന വൃഷഭ വാഹന), മികച്ച സഹനടന്‍ബി സുരേഷ് (ആക്ട് 1978)മികച്ച സഹനടി ഉമാശ്രീ (രത്‌നന്‍ പ്രപഞ്ച), മികച്ച നടി (ക്രിട്ടിക്‌സ്) മിലാന നാഗരാജ് (അമൃത അയ്യങ്കാര്‍, ലവ് മോക്ക്‌ടെയില്‍, ബദവ റാസ്‌കല്‍), മികച്ച നടന്‍ (ക്രിട്ടിക്‌സ്) ഡാര്‍ലിംഗ് കൃഷ്ണ ( ലവ് മോക്ക്‌ടെയില്‍). ലൈംഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന് സമര്‍പ്പിച്ചു.