Connect with us

ആ നടനുമായുള്ള മോഹൻലാലിൻറെ കോമ്പിനേഷൻ; സീനുകൾ ചെയ്യുമ്പോൾ സംഭവിച്ചത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ

Actor

ആ നടനുമായുള്ള മോഹൻലാലിൻറെ കോമ്പിനേഷൻ; സീനുകൾ ചെയ്യുമ്പോൾ സംഭവിച്ചത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ

ആ നടനുമായുള്ള മോഹൻലാലിൻറെ കോമ്പിനേഷൻ; സീനുകൾ ചെയ്യുമ്പോൾ സംഭവിച്ചത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ

മലയാള സിനിമ പ്രേക്ഷകർക്ക് നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള കോമ്പോയാണ് മോഹന്‍ലാല്‍ – സിബി മലയില്‍ എന്നിവരുടേത്. ദശരഥം, ഭരതം, കിരീടം, ചെങ്കോല്‍, ദേവദൂതന്‍, സദയം തുടങ്ങിയ ചിത്രങ്ങള്‍ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. മാത്രമല്ല ഇതിൽ മിക്ക സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടനാണ് നെടുമുടി വേണു.

അതേസമയം തന്നെ മോഹൻലാലിനൊപ്പം ദശരഥത്തിലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലുമെല്ലാം നെടുമുടി വേണു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ഇവരുടെ കോംബോയെ കുറിച്ച് വാചാലരാകുകയാണ് സിബി മലയില്‍.

വേണുച്ചേട്ടനും ലാലുവുമുള്ള കോമ്പിനേഷന്‍ സീനുകള്‍ താൻ എപ്പോഴും രസിച്ചുചെയ്യുന്ന ഒന്നാണെന്ന് സിബി മലയില്‍ പറയുന്നു. അതിപ്പോള്‍ ഭരതത്തിലായാലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലായാലും ദശരഥത്തിലായാലും. അവര്‍ രണ്ടുപേരും തമ്മില്‍ പെര്‍ഫോമന്‍സിലുള്ള കൊടുക്കല്‍ വാങ്ങല്‍ കാണാന്‍ തന്നെ പ്രത്യേക രസമാണെന്നും അതുതന്നെയാണ് ആ സീനിന്റെ വിജയമെന്നും സിബി കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം തന്നെ ധനത്തിലെ പൊലീസ് ഓഫീസറുടെ വേഷവും വേണുച്ചേട്ടന്‍ ചെയ്ത വേഷങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണെന്നും സിബി മലയിൽ പറഞ്ഞു. ആ സിനിമയിൽ അല്പം ചെറിയ വേഷമാണെങ്കിലും നെടുമുടി വേണു തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആ കഥാപാത്രത്തോട് മാക്‌സിമം വെറുപ്പ് ഉണ്ടാക്കിയെടുത്തെന്നും അദ്ദേഹത്തെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ നമുക്ക് തരുന്ന കംഫര്‍ട്ട് സ്‌പെയ്‌സ് കാരണമാണ് നമുക്ക് അത്തരം സീനുകള്‍ ആലോചിക്കാന്‍ പറ്റുന്നതെന്നും സിബി മലയില്‍ വ്യക്തമാക്കി.

More in Actor

Trending

Recent

To Top