Connect with us

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞോ.? മറുപടിയുമായി ലിസ്റ്റിന്‍!!

Malayalam

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞോ.? മറുപടിയുമായി ലിസ്റ്റിന്‍!!

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞോ.? മറുപടിയുമായി ലിസ്റ്റിന്‍!!

നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് ശ്രദ്ധനേടുന്നത്.

നടൻ പൃഥ്വിരാജും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിൽ തെറ്റിപ്പിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊക്കെയുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. സോഷ്യല്‍ മീഡിയയിലൂടെ ലിസ്റ്റിന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകൾ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾക്ക് കാരണമായെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു താരം. പുതിയൊരു സിനിമ ഒരുമിച്ച് ചെയ്യുന്നതിനെ പറ്റി എന്താണ് അഭിപ്രായമെന്നും പുതിയ വീട് വാങ്ങിയതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറണമെങ്കില്‍ തന്റെ കൂടെ സിനിമ ചെയ്യാമെന്നും ഒക്കെ തമാശരൂപേണ ലിസ്റ്റിന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

എന്റെ പ്രിയപ്പെട്ട സഹോദരന്‍/സുഹൃത്ത്/സപ്പോര്‍ട്ടര്‍… നിനക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ഞാന്‍ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി. അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷന്‍ ശ്രദ്ധയില്‍ പെട്ടത് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ് ‘ പിന്നെ ഞാന്‍ ഫോണില്‍ ചികയാന്‍ ആയിട്ട് ഒന്നും നിന്നില്ല. അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ.

ഉടന്‍ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്. ആളുകള്‍ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട്, പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ…? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പൊള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ്, ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. ത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ്.

പക്ഷെ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും. എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്… 2025 ലേക്ക് ഒന്ന് പ്ലാന്‍ ചെയ്താലോ സാര്‍? കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്. വരുമാനം കിട്ടുന്നതല്ലേ? ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ… ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ?

വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീര്‍ക്കണ്ടെ? ആലോചിച്ച് പതുക്കെ പറഞ്ഞാല്‍ മതിയേ… നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി. പൃഥ്വിരാജിനും ദൈവത്തിനും നന്ദി. ഒരിക്കല്‍ കൂടി, നിന്റെ വലിയ ദിവസത്തിന് എല്ലാവിധ മംഗളങ്ങളും നേരുന്നു.

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍ സസ്പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു കേക്കുമായി വരാന്‍ ഇരുന്നതാ, ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. ഈ ദിവസം കുടുംബത്തിനൊപ്പം ആഘോഷിക്കൂ…’ എന്നുമാണ് ലിസ്റ്റിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.

More in Malayalam

Trending