Connect with us

സെറ്റിലെ ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിർത്തത്; സിബി മലയിൽ

Malayalam

സെറ്റിലെ ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിർത്തത്; സിബി മലയിൽ

സെറ്റിലെ ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിർത്തത്; സിബി മലയിൽ

സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയിൽ.

ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാൽ മാത്രമേ സിനിമ സെറ്റിൽ ഊർജ്ജത്തോടെ പ്രവൃത്തിക്കാൻ കഴിയൂ എന്ന വാദം വിചിത്രമാണ്. സെറ്റിലെ ക്രിയാത്മക ജോലികൾക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിർത്തത് എന്നാണ് സിബി മലയിൽ പറയുന്നത്.

അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഇവർ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോർട്ടുകളോടെ തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസിൽ പിടികൂടുന്നത്.

More in Malayalam

Trending

Recent

To Top