News
ഇൻസ്റ്റാഗ്രാമിൽ നിന്നും വരുമാനമുണ്ടാക്കുന്നതിനെ കുറിച്ച് നിത്യാ ദാസ്; എനിക്ക് ഇന്ന് വരെ അഞ്ച് പൈസ കിട്ടിയിട്ടില്ല എന്ന് ശ്വേത മേനോന്!
ഇൻസ്റ്റാഗ്രാമിൽ നിന്നും വരുമാനമുണ്ടാക്കുന്നതിനെ കുറിച്ച് നിത്യാ ദാസ്; എനിക്ക് ഇന്ന് വരെ അഞ്ച് പൈസ കിട്ടിയിട്ടില്ല എന്ന് ശ്വേത മേനോന്!
ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും ശ്വേതാ മേനോൻ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ്. മോഡലിംഗ്, അഭിനയം, അവതാരക തുടങ്ങി വിവിധ മേഖലകളിൽ ജനപ്രീതി ആർജിച്ച ശ്വേത മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തിലാണ് ശ്രദ്ധേയ വേഷങ്ങൾ നടി ചെയ്തത്. നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ശ്വേത മേനോന് ലഭിച്ചു.
പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം, ഇത്രമാത്രം തുടങ്ങിയ സിനിമകളിലൂടെ ശ്വേത സിനിമാ ലോകത്ത് സജീവമായി. എന്നാൽ അടുത്ത കാലത്തായി ശ്വേതയെ സിനിമകളിൽ കാണാനേ ഇല്ല.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയ ശ്വേത എങ്ങോട്ട് പോയി എന്നായിരുന്നു ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ പള്ളിമണി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ പോവുകയാണ് ശ്വേത മേനോൻ. ഹൊറർ സിനിമയായ പള്ളിമണിയിൽ നിത്യ ദാസ്, കൈലാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഇപ്പോഴിതാ നിത്യാ ദാസിനൊപ്പം ഒരു വേദിയിൽ ശ്വേതാ മേനോൻ പങ്കുവെക്കുന്ന വാക്കുകളാണ് വൈറലാകുന്നത്.
റീല്‍സില്‍ നിന്നും വരുമാനം ലഭിക്കുമെന്ന് നിത്യ ദാസ് പറയുമ്പോള്‍ തനിക്ക് ഇന്നേ വരെ അഞ്ച് പൈസ കിട്ടിയിട്ടില്ലെന്നാണ് ശ്വേത പറഞ്ഞത്.
എനിക്ക് വെറും 30 ഫോളോവേഴ്സായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴാണ് ഇന്‍സ്റ്റ ഓപ്പണ്‍ ചെയ്ത് പബ്ലിക്കാക്കിയത്. ഒരു റീലിട്ട്, അത് വണ്‍ മില്യണ്‍ അടിച്ചപ്പോള്‍ ഇത് കൊള്ളാല്ലോ എന്ന് തോന്നി. അങ്ങനെ ഇടാന്‍ തുടങ്ങിയതാണ്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്നത് വെറുതേയല്ല. അതിലൂടെ പരസ്യം ചെയ്യുന്നുണ്ട്, പൈസ ഉണ്ടാക്കുന്നുണ്ട്. ഞാന്‍ നെസ്ലേയുടെ ആഡ് ചെയ്തു. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അവര്‍ നല്ല എമൗണ്ട് തരും. അത്രയേ ഉള്ളൂ എന്നാണ് നിത്യ പറഞ്ഞത്.
നിത്യ പറയുന്നത് കേട്ട് ഒപ്പമുണ്ടായിരുന്ന ശ്വേത മേനോന് അമ്പരുക്കുന്നുണ്ട്. ഇക്കാര്യം അറിയില്ലേ എന്ന് നിത്യ ചോദിച്ചപ്പോഴാണ് തനിക്ക് അറിയില്ലെന്ന് ശ്വേത പറഞ്ഞത്. എനിക്ക് ഇന്ന് വരെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അഞ്ച് പൈസ കിട്ടിയിട്ടില്ല. ഇനി അത് പഠിക്കണം, ശ്വേത പറഞ്ഞത് കേട്ട് നിത്യയും ഒപ്പമുള്ളവരും ചിരിച്ചു.
തന്റെ തിരിച്ചുവരവിന് പറ്റിയ കഥാപാത്രമാണ് പള്ളിമണിയിലേത് എന്നാണ് തോന്നിയതെന്നും നിത്യ ദാസ് പറഞ്ഞു. വര്‍ഷത്തിന് ശേഷം ചെയ്യുന്ന സിനിമയാണ് പള്ളിമണി. 15 വര്‍ഷത്തിന് ശേഷം ഒരു സെന്‍ട്രല്‍ ക്യാരക്ടര്‍ കിട്ടുന്നത് ഭാഗ്യമാണ്. കുറെക്കാലത്തിന് ശേഷമാണ് തിരിച്ച് വരുന്നത്. അതുകൊണ്ട് എല്ലാം പുതുമയുള്ളതാണ്. എല്ലാവരുടെയും സഹകരണമില്ലായിരുന്നെങ്കില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു. എന്നാല്‍ പണ്ട് ലഭിച്ചിരുന്ന കംഫര്‍ട്ട് ഫീല്‍ എല്ലാവരും തന്നു.
മുമ്പ് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അത്ര നല്ല കഥാപാത്രങ്ങളായിരുന്നില്ല. സണ്‍ ടി.വിയില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്താണ് അനിലേട്ടന് ഈ സ്ക്രിപ്റ്റുമായി വരുന്നത്. നല്ല തിരിച്ചുവരവ് തരുന്ന കഥാപാത്രമായതുകൊണ്ടാണ് ഈ സിനിമ ചെയ്തത്, നിത്യ കൂട്ടിച്ചേര്‍ത്തു.
about shwetha menon and nithya das
