Connect with us

ദേഷ്യപ്പെട്ട് അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ അർജുനും വീട്ടിലുണ്ട്; താരാ കല്യാൺ പറഞ്ഞത് !

serial news

ദേഷ്യപ്പെട്ട് അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ അർജുനും വീട്ടിലുണ്ട്; താരാ കല്യാൺ പറഞ്ഞത് !

ദേഷ്യപ്പെട്ട് അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ അർജുനും വീട്ടിലുണ്ട്; താരാ കല്യാൺ പറഞ്ഞത് !

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന താര കുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലെല്ലാം താരാ കല്യാൺ മികച്ച വിജയം നേടിയെടുത്തിട്ടുണ്ട്. അതുപോലെതന്നെ നല്ലൊരു കുടുംബജീവിതവും താര കല്യാണിന് നേടിയെടുക്കാൻ സാധിച്ചു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായിരുന്ന താരം സോഷ്യല്‍ മീഡിയയിൽ സജീവമായതോടെ പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുകയായിരുന്നു. താര കല്യാണിനെ പോലെ തന്നെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും കൊച്ചുമകൾ സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർ ഏറെയാണ്.

ഇന്ന് ടെലിവിഷൻ പരമ്പരകളിലും ഇവർ സജീവമാണ്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ അർജുൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്തുണ്ട്. താര കല്യാണിന്റെ നൃത്ത വിദ്യാർത്ഥി ആയിരുന്നു അർജുൻ. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു അർജുനും സൗഭാഗ്യയും. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും വീട്ടുകാരുടെ അനുവാദത്തോടെയായിരുന്നു വിവാഹം നടന്നത്.

Also read;
Also read;

വിവാഹശേഷം കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ താരയും സൗഭാഗ്യവും അർജുനും എത്തിയിരുന്നു. അന്ന് ഷോയിൽ വെച്ച് അർജുനുമായുള്ള ഇഷ്ടത്തെ കുറിച്ച് താര കല്യാണിനോട് പറഞ്ഞതും താര കല്യാൺ പ്രതികരിച്ചതിനെ കുറിച്ചുമെല്ലാം സൗഭാഗ്യയും അർജുനും തുറന്നുപറയുകയുണ്ടായി.

ഇപ്പോഴിതാ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. “പ്രണയത്തെ കുറിച്ച് സൗഭാഗ്യ പറയാതിരുന്നത് വേദനിപ്പിച്ചെന്ന് താര കല്യാൺ പറയുന്നുണ്ട്. ‘ഞാൻ വിചാരിച്ചത് അവർക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അവർ വന്ന് പറയുമല്ലോ എന്നാണ്. മറ്റുള്ളവർ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ സഹോദരങ്ങൾ, ബന്ധുക്കൾ എല്ലാവരും എന്നെ വഴക്ക് പറഞ്ഞു. അവൾ പറയാതിരുന്നതിൽ വലിയ വിഷമമുണ്ടായിരുന്നു.

‘അമ്മയൊക്കെ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. കാരണം എനിക്ക് അത്ര ഇഷ്ടമാണ് സൗഭാഗ്യയെ. അവൾ എന്നോട് പറയണം എന്നുണ്ടായിരുന്നു. അർജുന് അത് അങ്ങനെ പറ്റില്ലെന്ന് എനിക്കറിയാം. കാരണം ഞാൻ ടീച്ചർ ആണല്ലോ എന്നും താര കല്യാൺ പറഞ്ഞു.

അമ്മയോട് പിന്നെ എപ്പോഴാണ് പറഞ്ഞത് എന്ന് ചോദിക്കുമ്പോൾ, എന്തോ എനിക്കത് പറയാൻ പറ്റിയില്ല. അമ്മ തന്നെ കണ്ടുപിടിച്ചതാണെന്നാണ് സൗഭാഗ്യ പറയുന്നത്. ‘ഒരു ദിവസം ഒരു യാത്ര കഴിഞ്ഞ് വന്ന് വീട്ടിൽ കേറാൻ നേരം കല്യാണം ആലോചിക്കാൻ പോവുകയാണ്. ഇങ്ങനെ വിട്ടാൽ പറ്റില്ല എന്നൊക്കെ പറഞ്ഞു. അപ്പോൾ സൗഭാഗ്യ എനിക്ക് വേറെ കല്യാണം വേണ്ട എന്ന് പറഞ്ഞു. ചോദിച്ചപ്പോഴാണ് അർജുനെ ഇഷ്ടമാണെന്ന് പറയുന്നത്,’

‘ഞാൻ ഒരുപാട് ദേഷ്യപ്പെട്ടു. വാ തുറന്ന് പറഞ്ഞൂടെ എന്ന് ചോദിച്ചു. ഞാൻ എന്ത് ഉണ്ടെങ്കിലും ഇവളോട് പറയും. ഇപ്പോൾ അർജുനോടും. എന്തെങ്കിലും തീരുമാനം എടുക്കാൻ പോകുന്നുണ്ടെങ്കിൽ അത് ഇവരോട് പറയും. അമ്മ എന്തിനാണ് ഞങ്ങളോട് വിശദീകരിക്കുന്നത് എന്ന് ചോദിക്കും. എന്നാലും ഇവർ അറിഞ്ഞിരിക്കണമല്ലോ എന്ന് താര കല്യാൺ പറഞ്ഞു.

Also read;
Also read;

അമ്മയുടെ ദേഷ്യം ഒറ്റ മിനിറ്റ് ഉണ്ടായിരുന്നുള്ളു. നിങ്ങൾ പറയാത്തതിൽ വിഷമമുണ്ടെന്ന് പറഞ്ഞ് അമ്മ വീട്ടിൽ ഇറങ്ങി പോയി. എങ്ങോട്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷെ തിരിച്ചു വന്നപ്പോൾ ദേഷ്യമൊക്കെ മാറി വേറെ ഒരാളായിട്ടാണ് വന്നത്. ഓടി വന്ന് കെട്ടിപ്പിടിച്ചു. കുഴപ്പമൊന്നുമില്ല എനിക്ക് സന്തോഷമേ ഉള്ളു. അർജുനെ എനിക്ക് വളരെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് അമ്മ സംസാരിച്ചു. അപ്പോൾ അർജുനും എത്തിയിരുന്നു. ഞങ്ങൾ രണ്ടുപേരും പരസ്‌പരം നോക്കി, അത്ഭുതപ്പെട്ടു,’ സൗഭാഗ്യ പറഞ്ഞു.

താര കല്യാണിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് അർജുനും പറയുന്നുണ്ട്. ‘ടീച്ചർ എന്നെ എപ്പോഴും വഴക്ക് പറയാറുണ്ട്. ഈ സംഭവത്തിന് ശേഷം ചൂടായി പോയ ടീച്ചർ തിരിച്ചും അങ്ങനെയാണ് വരുന്നതെങ്കിൽ നമ്മുക്ക് താങ്ങാൻ പറ്റുമായിരുന്നു. പക്ഷെ പെട്ടെന്ന് വന്നിട്ട്, മോനെ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചേര്.

മോന്റെ അമ്മ പറഞ്ഞതാണെന്ന് വിചാരിച്ചാൽ മതിയെന്ന് പറഞ്ഞ് കൂടെ കൊണ്ടുപോയി. എനിക്ക് ഒരു പത്തിരുപത്തഞ്ച് അടി മുഖത്ത് കിട്ടിയത് പോലെ ആയി പോയി. ഞാൻ പറഞ്ഞു എനിക്ക് പറയാൻ ഉള്ള ഗട്ട്സ് വന്നില്ല. വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന്,’ അർജുൻ പറഞ്ഞു. അർജുൻ കരഞ്ഞെന്നും അതിലാണ് തനിക്ക് പശ്ചാത്താപം ഉണ്ടായതെന്നും താര കല്യാൺ പറയുന്നുണ്ട്.

about soubhagya venkitesh

More in serial news

Trending