Connect with us

” എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? ” – രോഷാകുലയായി ശ്രുതി മേനോൻ

Malayalam Breaking News

” എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? ” – രോഷാകുലയായി ശ്രുതി മേനോൻ

” എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? ” – രോഷാകുലയായി ശ്രുതി മേനോൻ

” എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? ” – രോഷാകുലയായി ശ്രുതി മേനോൻ

സിനിമയിലെത്തിയിട്ട് ഏറെ നാളായെങ്കിലും ചുരുക്കം സിനിമകളിൽ മാത്രമേ നടി ശ്രുതി മേനോൻ അഭിനയിച്ചിട്ടുള്ളു . കിസ്മത്ത് എന്ന ചിത്രത്തിലെ അനിത ഏറെ നൊമ്പരപ്പെടുത്തിയ കഥാപാത്രമാണ്. എന്നാൽ അതിനിടയിൽ വലിയൊരു വിവാദം ശ്രുതി സൃഷ്ടിച്ചു . ടോപ്‌ലെസ്സായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തു. അതിനെപ്പറ്റി ശ്രുതി പറയുന്നു.

“ഇൗ വിമർശിക്കുന്ന ആളുകൾ ആരാണ് ? എന്റെ ജീവിതത്തിൽ ഇവർക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാൻ നിങ്ങൾക്കെന്താണ് അവകാശം ? ഞാൻ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. ഇപ്പോൾ ശ്രുതിക്ക് സിനിമകളൊന്നുമില്ല. ഇത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണ്. ശ്രുതിക്ക് നാണമില്ലേ ? ഇങ്ങനെയൊക്കെയാണ് ഞാൻ കേട്ട വിമർശനങ്ങൾ.

എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങൾ ? എന്തു ചെയ്യാൻ പറ്റും നിങ്ങൾക്ക് ? എത്ര നാൾ നിങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാൻ ഉത്തരം പറയാം. ഒളിച്ചിരുന്ന് വിമർശിക്കാനും അശ്ലീലം പറയാനും നിങ്ങൾ ഇൗ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആ ഫോട്ടോഷൂട്ട് വൾഗറാണെന്ന് എന്റെ ഭർത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങൾ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല.” -ശ്രുതിയുടെ നിലപാട് ശക്തമാണ് .

Shruthi menon about hot photoshoot

More in Malayalam Breaking News

Trending