Connect with us

അമ്മ സംഘടനക്കെതിരെയുള്ള ഡബ്ള്യു സി സിയുടെ നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം ? ദിലീപിന്റെ രാജി അറിഞ്ഞതിനു ശേഷം നടത്തിയ നാടകമോ പത്രസമ്മേളനം ? വ്യകതിപരമായി അടുപ്പമുള്ള മോഹൻലാലിനെ എന്തിനു ആക്രമിക്കുന്നു ? – ഉത്തരമുണ്ട് !!!

Malayalam Breaking News

അമ്മ സംഘടനക്കെതിരെയുള്ള ഡബ്ള്യു സി സിയുടെ നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം ? ദിലീപിന്റെ രാജി അറിഞ്ഞതിനു ശേഷം നടത്തിയ നാടകമോ പത്രസമ്മേളനം ? വ്യകതിപരമായി അടുപ്പമുള്ള മോഹൻലാലിനെ എന്തിനു ആക്രമിക്കുന്നു ? – ഉത്തരമുണ്ട് !!!

അമ്മ സംഘടനക്കെതിരെയുള്ള ഡബ്ള്യു സി സിയുടെ നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം ? ദിലീപിന്റെ രാജി അറിഞ്ഞതിനു ശേഷം നടത്തിയ നാടകമോ പത്രസമ്മേളനം ? വ്യകതിപരമായി അടുപ്പമുള്ള മോഹൻലാലിനെ എന്തിനു ആക്രമിക്കുന്നു ? – ഉത്തരമുണ്ട് !!!

അമ്മ സംഘടനക്കെതിരെയുള്ള ഡബ്ള്യു സി സിയുടെ നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം ? ദിലീപിന്റെ രാജി അറിഞ്ഞതിനു ശേഷം നടത്തിയ നാടകമോ പത്രസമ്മേളനം ? വ്യകതിപരമായി അടുപ്പമുള്ള മോഹൻലാലിനെ എന്തിനു ആക്രമിക്കുന്നു ? – ഉത്തരമുണ്ട് !!!

‘അമ്മ എന്ന താര സംഘടനയും ദിലീപും ഡബ്ള്യു സി സിയും ഒരു വർഷത്തോളമായി മലയാള സിനിമ ലോകത്ത് നിരന്തരമായി വാർത്തകളിൽ നിറയാൻ തുടങ്ങയിട്ട് . നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിന്റെ അറസ്റ്റിനു മുൻപ് തന്നെ ഡബ്ള്യു സി സി ‘അമ്മ സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരാണ് .

ഇപ്പോൾ നിരന്തരമായി ‘അമ്മ സംഘടനക്കെതിരെ ആരോപണങ്ങളുമായി വന്നു ചുമതലയിൽ ഉള്ളവർക്ക് സമ്മർദ്ദം നൽകുന്നത് ഡബ്ള്യു സി സി പതിവാക്കിയിരിക്കുന്നു. ഇന്നസെന്റിനു ശേഷം ‘അമ്മ പ്രെസിഡെന്റ് ആയി ചുമതലയേറ്റ മോഹന്ലാലിനാണ് ഏറ്റവുമധികം ആരോപണശരങ്ങൾ നേരിടേണ്ടി വരുന്നത്. ദിലീപിന്റെ രാജി ആവശ്യപ്പെട്ട് സംഘടനാ ആരംഭിച്ച പ്രതിഷേധങ്ങൾ പല നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു .

എന്നാൽ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ ? പായുന്നത്ര കുഴപ്പങ്ങൾ ‘അമ്മ സംഘടനയ്ക്കുണ്ടോ ? 146 ഓളം കലാകാരന്മാർക്ക് കൈനീട്ടം എന്ന പദ്ധതിയിലൂടെ മാസത്തിൽ ഒരു നല്ല തുക എത്തിക്കുന്ന കൂട്ടായ്മ ,ഇത്തരം പല നല്ല പ്രവർത്തികളും ചെയ്യുന്നുണ്ട്. പല കലാകാരന്മാരുടെയും ചികിത്സയും അവർക്ക് വേണ്ട താമസ സൗകര്യങ്ങളുമൊക്കെ ‘അമ്മ സംഘടിതമായി നടപ്പിലാക്കുന്നുണ്ട്.

എന്നാൽ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന , താരാധിപത്യത്തിനെതിരെ പോരാടുന്ന ഒരാളെയും ഒരു സഹായപ്രവർത്തി ചെയ്തും കണ്ടില്ല. സംഘടനയ്ക്കുള്ളിലെ പ്രശ്ങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ളതാണ്. അതിനു പകരം പുറത്തു വന്നതിനു ശേഷം ഉന്നയിച്ചിട്ട് എന്ത് കാര്യമാണ് ഡബ്ള്യു സി സി ഉദ്ദേശിക്കുന്നത്?
എവിടെയും പ്രശനങ്ങൾ ഉണ്ടാകാം . പക്ഷെ അതിനു പരിഹാരവും ഉണ്ട് . അത് സംസാരിച്ചാണ് തീർക്കേണ്ടത്. അല്ലാതെ പത്രസമ്മേളനത്തിൽ പറഞ്ഞല്ല .

ഡബ്ള്യു സി സി യുടെ പ്രധാന ആവശ്യം ദിലീപിന്റെ രാജിയായിരുന്നു.അത് ന്യായമാണ്.കാരണം ആക്രമിക്കപ്പെട്ട നടിയുടൊപ്പമാണ് നിൽക്കേണ്ടത് .അവർക്ക് നീതി വേണം. പക്ഷെ ‘അമ്മ എന്ന വലിയൊരു സംഘടനയിൽ ദിലീപിനെ പോലൊരാളുടെ രാജി അല്ലെങ്കിൽ പുറത്താക്കൽ ഭിന്നതയുണ്ടാക്കും . മോഹൻലാലിനെ പോലൊരാൾ ഒരിക്കലും പക്ഷം പിടിച്ചു സംസാരിക്കില്ല. അദ്ദേഹം ആവശ്യപ്പെട്ടത്കുറച്ച് സമയമാണ്. കാരണം ദിലീപിനൊപ്പം നിൽക്കുന്നവരും ദിലീപിനെതിരെ നിൽക്കുന്നവരും ഉണ്ടാകും.

പക്ഷെ ഡബ്ള്യു സി സിയുടെ നീക്കങ്ങൾ വളരെ ഗൂഢാലോചനകൾ നിറഞ്ഞതായിരുന്നു. അതിനു വ്യക്തമായ സംഭവങ്ങളുമുണ്ട്. അതായത് ഒക്ടോബര്‍ 10-ാം തീയതിയാണ് ദിലീപ് അമ്മയ്ക്ക് രാജിക്കത്ത് നല്‍കിയത്. രാജി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് അമ്മയുടെ എക്സിക്യൂട്ടീവ് കൂടണം. ഈ സാവകാശം മുതലെടുത്തുകൊണ്ടാണ് ഒക്ടോബര്‍ 12-ാം തീയതിതന്നെ ഡബ്ല്യു.സി.സി. പത്രസമ്മേളനം വിളിച്ചു കൂട്ടിയത്.

ദിലീപ് രാജിവച്ച കാര്യം ഡബ്ല്യു.സി.സിക്കുതന്നെ അറിവുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാണ്. അമ്മയിലൂടെ ദിലീപിനെതിരെ സ്വാഭാവിക നടപടിയുണ്ടായാല്‍ അത് ഡബ്ല്യു.സി.സിക്ക് ക്ഷീണമുണ്ടാക്കുമെന്ന് ഏതോ ഉപദേഷ്ടാക്കളുടെ തലയണമന്ത്രമാണ് അവരെ അടിയന്തിര പത്രസമ്മേളനത്തിന് എത്തിച്ചത്. ഞങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിന് അമ്മ നടപടിയെടുത്തുയെന്ന് പൊതുസമൂഹത്തിനിടയില്‍ അവര്‍ക്ക് ധാരണ പരത്തണമായിരുന്നു. അല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളുടെ മാത്രം കരുത്തില്‍ മറവപ്പടയെ നയിക്കുന്ന ഡബ്ല്യു.സി.സിക്ക് ഇതില്‍ കൂടുതലൊന്നും ചെയ്യാനുണ്ടാകുമായിരുന്നില്ല.

‘അമ്മ തീരുമാനമെടുക്കാൻ വൈകുമ്പോൾ കാത്തിരിക്കാൻ വയ്യാത്തവർ കോടതിവിധിക്കായി കാത്തിരിക്കാൻ തയ്യാറാണ്. മോഹൻലാൽ എന്ന വ്യക്തിയെ ആക്രമിച്ചാണ് ഡബ്ള്യു സി സി അംഗങ്ങൾ സംസാരിച്ചത്. ഇതോടെ ക്ഷമയോടെ കാര്യങ്ങൾ കാണുന്ന മോഹൻലാൽ തനിക്കിതിൽ അതൃപ്തിയുണ്ടെന്നു തുറന്നു സംസാരിച്ചത്.

മാത്രമല്ല ഡബ്ള്യു സി സിയുടെ തലപ്പത്തിരിക്കുന്ന രേവതിയും പത്മപ്രിയയും പാർവതിയും മോഹൻലാലിനോട് അടുപ്പമുള്ളവരാണ്. മോഹൻലാൽ തന്നെ പത്ര സമ്മേളനത്തിൽ അറിയിച്ചു അവരെന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നറിയില്ല മൂവരെയും അടുത്തറിയാവുന്നതാണെന്നു. പക്ഷെ ആ അടുപ്പം പോലും ഇവർ പ്രതിഷേധത്തിനായി ഉപയോഗിച്ചു . അതായത് ഇതൊക്കെ ഗൂടാലോചനയുടെ ഭാഗം തന്നെയാണ്.

പ്രധാന പ്രശനം , ഇതിൽ അംഗമായിട്ടുള്ളവർ ഒരുകാലത്ത് സിനിമയിൽ സജീവമായിരുന്നവരാണ് . എന്നാൽ ഉദ്ദേശിച്ച പോലെ ഒന്നും സാധിക്കാതെ വന്നപ്പോൾ അവർ പ്രതിരോധിക്കുകയാണ്. ഐ വി ശശിയെ പോലുള്ള സീനിയറുകൾ മുഖ്യധാരയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടായപോലും അവർ ആ സാഹചര്യത്തെ മനസിലാക്കി പ്രവർത്തിച്ചു. എന്നാൽ അപകർഷതാ ബോധത്തിൽ നിന്നുമാണ് ഇവർക്ക് പ്രശ്ങ്ങൾ ഉണ്ടായിരിക്കുന്നത്. നടിമാർ എന്ന സംബോധനയിൽ പോലും തരംതാഴ്ത്തലോക്കെ അനുഭവപ്പെടുന്നത്.

സത്യസന്ധമായ നിലപാടാണോ ഡബ്ള്യു സി സിയുടേത് എന്നാണ് സംശയിക്കേണ്ടത്. കാരണം മഞ്ജു വാര്യർ പോലും അതിന്റെ ഭാഗമായി ഇപ്പോൾ കാണുന്നില്ല. മാത്രമല്ല , ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മാത്രമാണ് ഇവരുടെ ശബ്ദം ഉയരുന്നത്. തുല്യത ഇല്ലെങ്കിൽ അവർ ആരോപിക്കും പോലെ അമ്മയും ഡബ്ള്യു സി സിയും തമ്മിൽ എന്താണ് വെത്യാസം ? നിലപാട് മറ്റുള്ളവരെ വ്യക്തിഹത്യ നടത്തിയില്ല, സത്യസന്ധമായി നിലകൊണ്ടാണ് അറിയിക്കേണ്ടത് .

കടപ്പാട് ; നാനാ

amma association – w c c controversy

Continue Reading
You may also like...

More in Malayalam Breaking News

Trending