Connect with us

കല്യാണം ഉറപ്പിക്കാം:മരുമകനേ എന്ന ഉമ്മയുടെ വിളിയും; അങ്ങനെ അത് സംഭവിക്കുന്നു; പുതിയ വെളിപ്പെടുത്തലുകളുമായി വിഷ്ണു!!

Malayalam

കല്യാണം ഉറപ്പിക്കാം:മരുമകനേ എന്ന ഉമ്മയുടെ വിളിയും; അങ്ങനെ അത് സംഭവിക്കുന്നു; പുതിയ വെളിപ്പെടുത്തലുകളുമായി വിഷ്ണു!!

കല്യാണം ഉറപ്പിക്കാം:മരുമകനേ എന്ന ഉമ്മയുടെ വിളിയും; അങ്ങനെ അത് സംഭവിക്കുന്നു; പുതിയ വെളിപ്പെടുത്തലുകളുമായി വിഷ്ണു!!

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥികളായി എത്തി നിറയെ ആരാധകരെ സ്വന്തമാക്കിയ രണ്ടുതാരങ്ങളാണ് റെനീഷ റഹ്മാനും, വിഷ്ണു ജോഷിയും. തുടക്കം മുതൽ തന്നെ തീപ്പൊരിമത്സരങ്ങൾ കാഴ്ചവെച്ച താരങ്ങളായിരുന്നു ഇരുവരും. റെനീഷ് സീരിയൽ നടിയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധനേടിയതും ആരധകർക്കിടയിൽ നിറഞ്ഞ് നിന്നതും ബിഗ്‌ ബോസ്സിൽ വന്നശേഷമാണ്.

ബിഗ് ബോസിന് ശേഷം ഇരുവരും പരിപാടികളും പുത്തൻ വർക്കുകളും യാത്രകളുമെല്ലാമായി തിരക്കിലാണ്. സിനിമാ മോഹം മനസിൽ കൊണ്ടുനടക്കുന്നതിനാലാണ് വിഷ്ണു ബിഗ് ബോസിലേക്ക് എത്തിയത്. ഏറ്റവും നന്നായി ഫിസിക്കൽ ടാസ്ക്കുകൾ കളിച്ചിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു വിഷ്ണു. വിഷ്ണുവുണ്ടെങ്കിൽ ടാസ്ക്കിനിടയിൽ എന്തെങ്കിലുമൊക്കെ ട്വിസ്റ്റുകൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്നതാണ് വാസ്തവം.

ബിഗ് ബോസിലൂടെ നിരവധി ആരാധകരെയാണ് ഇവർക്ക് ലഭിച്ചത്. ഇവരുടെ കോംബോയ്ക്കും ആരാധകർ ഉണ്ടായിരുന്നു. ഷോയ്ക്ക് പുറത്തും ബിഗ് ബോസിന് ശേഷവുമാണ് ഇവരുടെ കോംബോ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത്. റിങ്കു-വിങ്കു ജോഡി എന്നാണ് ആരാധകർ ഇവർക്ക് നൽകിയ പേര്. സോഷ്യൽ മീഡിയയിലൊക്കെ നിരവധി ഫാൻസ്‌ ഗ്രൂപ്പുകൾ ഈ പേരിലുണ്ട്.

ഇടക്കാലത്ത് ഇരുവരുടെയും സൗഹൃദം പ്രണയത്തിലായോ എന്നതായിരുന്നു ആരാധകരുടെ അതീയായ സംശയം. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തക്കളാണെന്നും ഇത്രത്തോളം തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആഘോഷിക്കപ്പെടുന്നുണ്ടെന്ന് പുറത്തിറങ്ങിയശേഷമാണ് ഇരുവരും മനസിലാക്കിയത് എന്നും സൗഹൃദം പുറത്ത് കാണിക്കാനായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇരുവരും ഷോയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.

ഷോയ്ക്ക് ശേഷവും ആ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്. ബിഗ്‌ബോസ് കഴിഞ്ഞ ശേഷം വിഷ്ണു പുതിയ യൂട്യൂബ് ചാനലുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവും റെനീഷയും ഇടയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയായി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇതെല്ലം റിങ്കു വിങ്കു ഫാൻസ്‌ ആഘോഷമാക്കാറുമുണ്ട്.

എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിൽ ഇരുവരും വധൂവരന്മാരെപ്പോലെയാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ ഒരു നിമിഷം യഥാർത്ഥത്തിൽ ഇരുവരും വിവാഹിതരായിയെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറയുകയായിരുന്നു ആരാധകർ.

അടുത്തിടെ ഗോവിന്ദ് പത്മസൂര്യയും ഗോപികയും അപ്രതീക്ഷിതമായി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതുപോലെയാണെന്ന് റെനീഷയും വിഷ്ണുവും ചിത്രങ്ങൾ പങ്കിട്ടതെന്ന് കരുതിയെന്നും കമന്റുകളുണ്ട്. നിരവധി ബിഗ് ബോസ് താരങ്ങളാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സഹമത്സരാർത്ഥികളായ സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയവരും കമന്റുകളുമായി എത്തിയിരുന്നു. റിങ്കു-വിങ്കു ഫാൻസിന് ഇന്ന് ചാകര എന്നെല്ലാമാണ് സഹമത്സരാർത്ഥികൾ കുറിച്ചത്.

അതിനിടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന രീതിയിൽ ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഒരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വിഷ്ണു. ഷൂട്ടിനായുള്ള ഒരുക്കങ്ങളും അതിനിടയിലെ രസകരമായ സംഭവങ്ങളുമെല്ലാം കോർത്തിണക്കി കൊണ്ടാണ് വ്ലോഗ്. റ

നീഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും വിഷ്ണു സംസാരിക്കുന്നുണ്ട്. ‘അങ്ങനെ അത് സംഭവിച്ചു’ എന്ന് തലക്കെട്ടോടെയാണ് വിഷ്ണു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനെട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മുഴുവന്‍ വളരെ എന്റര്‍ടൈനിങ് ആണ്. ഏറ്റവും രസകരം വിഷ്ണു ജോഷി-റെനീഷ റഹ്‌മാന്‍ കോമ്പോയും അവരുടെ സ്വാഭാവിക സംഭാഷണങ്ങളുമാണ്. വീഡിയോയില്‍ താനും റെനീഷയും വിവാഹിതരാകാന്‍ പോകുകയാണ് എന്ന് തമാശയായി വിഷ്ണു പറയുന്നത്.

അച്ചനൊപ്പമാണ് റെനീഷ ഫോട്ടോഷൂട്ടിനായി കൊച്ചിയിൽ എത്തിയത്. കല്യാണം ഉറപ്പിക്കാം അല്ലേ, ഉറപ്പിച്ചിട്ടങ്ങ് പോകാമല്ലേ എന്നൊക്കെ വീഡിയോയിൽ തമാശയ്ക്ക് ചോദിക്കുന്നുണ്ട്. പോരാത്തതിന് റെനീഷയെ ഉമ്മ ഫോണില്‍ വിളിച്ചപ്പോള്‍, വിഷ്ണുവും സംസാരിക്കുന്നുണ്ട്. മരുമകനേ എന്ന് വിളിച്ചാണ് ഉമ്മ സംസാരിച്ചത്. ഗോസിപ്പുകളെയൊക്കെ റെനീഷയും കുടുംബവും എങ്ങനെ എടുക്കുന്നുവെന്ന് വീഡിയോയില്‍ കാണാം.

ഇടയ്ക്കിടെ തങ്ങളുടേത് ജെനുവിൻ സൗഹൃദമാണെന്നും റെനീഷയും വിഷ്ണുവും പറയുന്നുണ്ട്. ‘അങ്ങനെ അവസാനം ഒഫിഷ്യലി അക്കാര്യം അനൗണ്‍സ് ചെയ്യാനുള്ള സമയമായിരിക്കുയാണ്. ഞങ്ങള്‍ രണ്ടു പേരും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്’ എന്നാണ് വീഡിയോയുടെ ഒരു ഘട്ടത്തിൽ ഇരുവരും ചേർന്ന് പറയുന്നത്. ഫോട്ടോഷൂട്ടിലെ രസകരമായ നിമിഷങ്ങളൊക്കെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്.

പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് വിഷ്ണു കൂടാതെ യൂ ട്യൂബും ഉദ്‌ഘാടന പരിപാടികളും ഒക്കെയായി സജീവമാണ് താരം. എന്നാൽ ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ഉദ്ഘാടന പരിപാടികളിൽ സജീവമായി തന്നെ റെനീഷ രംഗത്തുണ്ട്. അധികം വൈകാതെ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കും എന്നാണ് സൂചന.

More in Malayalam

Trending

Recent

To Top