Connect with us

പ്രേക്ഷകരുടെ മനം കവർന്ന് റിങ്കു വിങ്കു താരജോഡികൾ ഒന്നിക്കുന്നു; ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ!!

Malayalam

പ്രേക്ഷകരുടെ മനം കവർന്ന് റിങ്കു വിങ്കു താരജോഡികൾ ഒന്നിക്കുന്നു; ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ!!

പ്രേക്ഷകരുടെ മനം കവർന്ന് റിങ്കു വിങ്കു താരജോഡികൾ ഒന്നിക്കുന്നു; ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ!!

ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയാണ് ബിഗ് ബോസ്. 2018 ജൂൺ 24 ആരംഭിച്ച ആദ്യ സീസണിൽ തുടങ്ങി ഇന്ന് 5 സീസൺ വരെ എത്തിനിൽക്കുന്ന ഈ ഷോയ്ക്ക് ആരാധകർ ഏറെയാണ്. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥികളായി എത്തി നിറയെ ആരാധകരെ സ്വന്തമാക്കിയ രണ്ടുതാരങ്ങളാണ് റിങ്കു വിങ്കു കൂട്ടുകെട്ട്. റിങ്കു എന്നറിയപ്പെടുന്ന റെനീഷ റഹ്മാനും, വിങ്കു എന്നറിയപ്പെടുന്ന വിഷ്ണു ജോഷിയും. റനീഷ സീരിയൽ രംഗത്ത് സജീവമായിരുന്നു. എന്നാൽ വിഷ്ണു ഫിറ്റ്നസ് ഫ്രീക്കും മോഡലുമായിരുന്നു. ഇക്കഴിഞ്ഞ സീസണിൽ അവസാനദിനങ്ങൾ വരെ കിടിലൻ മത്സരം കാഴ്ചവച്ച ഷോയിൽ ഇരുവരുടെയും കോംബോ പ്രേക്ഷർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

എന്നാൽ 80 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് വിഷ്ണു ഷോയിൽ നിന്നും എലിമിനേറ്റഡായത്. അത് പ്രേക്ഷകരെ ഏറെ വിഷമിപ്പിക്കുകയും, വിഷ്ണുവിനെ എലിമിനേറ്റഡ് ആകിയതിന് എതിരെ നിരവധി നെഗറ്റീവ് മന്റുകളാണ് വന്നത്. എന്നാൽ റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. സീസൺ 5 ൽ നിറയെ ആരാധകരെ നേടാനും ഈ താരങ്ങൾക്ക് കഴിഞ്ഞിരുന്നു. ബിഗ്ബോസ് വീട്ടിൽ വെച്ച് തന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ആരാധകർ ഏറെ ആഘോഷിച്ച രണ്ട് കോംബോ കൂടിയായിരുന്നു ഇവരുടേത്. ഈ കൊമ്പോയിൽ റിങ്കു-വിങ്കു ജോഡിക്കായി ഫാൻസ്​ ​ഗ്രൂപ്പുകൾ പോലും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.

എന്നാൽ ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ അതീയായ സംശയം. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തക്കളാണെന്നും എന്നാൽ ഇത്രത്തോളം തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആഘോഷിക്കപ്പെടുന്നുണ്ടെന്ന് പുറത്തിറങ്ങിയശേഷമാണ് ഇരുവരും മനസിലാക്കിയത്. സൗഹൃദം പുറത്ത് കാണിക്കാനായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇരുവരും ഷോയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. ഷോയ്ക്ക് ശേഷവും ആ സൗഹൃദത്തിന് ഒരുകൂട്ടവും തെറ്റിയിട്ടില്ല. ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്.

രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ്‌ബോസ് കഴിഞ്ഞ ശേഷം വിഷ്ണു പുതിയ യൂട്യൂബ് ചാനലുമായി തിരക്കിലാണ്. എന്നാൽ ഇപ്പോൾ ഇരുവരും ചേർന്ന് നടത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിൽ ഇരുവരും വധൂവരന്മാരെപ്പോലെയാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം.

വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷേർവാണിയായിരുന്നു വിഷ്ണു ജോഷിയുടെ വേഷം. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ ഒരു നിമിഷം യഥാർത്ഥത്തിൽ ഇരുവരും വിവാ​ഹിതരായിയെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറയുകയാണ് ആരാധകർ. അടുത്തിടെ ​ഗോവിന്ദ് പത്മസൂര്യയും ​ഗോപികയും അപ്രതീക്ഷിതമായി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതുപോലെയാണെന്ന് റെനീഷയും വിഷ്ണുവും ചിത്രങ്ങൾ പങ്കിട്ടതെന്ന് കരുതിയെന്നും കമന്റുകളുണ്ട്.

എന്നേക്കും ഒരുമിച്ചാകാൻ സാധിക്കട്ടെ, നിങ്ങൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ച് പോകുന്നു, രാവിലെ സോഷ്യൽമീഡിയ തുറന്നപ്പോൾ ഈ പിക് കണ്ട് വിഷ്ണുവിന്റെ വിവാ​ഹം കഴിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു എന്നെല്ലാമാണ് കമന്റുകൾ. നിരവധി ബിഗ് ബോസ് താരങ്ങളാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ചിലരാകട്ടെ ആശംസകളും നേരാൻ മടിച്ചില്ല.

ഇരുവരുടെയും സഹമത്സരാർത്ഥികളായ സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. റിങ്കു-വിങ്കു ഫാൻസിന് ഇന്ന് ചാകര എന്നെല്ലാമാണ് സഹമത്സരാർത്ഥികൾ കുറിച്ചത്. പ്രമോഷന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് ഇരുവരും വെഡ്ഡിങ് ലുക്കിൽ എത്തിയിരിക്കുന്നത്.

ബി​ഗ് ബോസിന് ശേഷം ഇരുവരും പരിപാടികളും പുത്തൻ വർക്കുകളും യാത്രകളുമെല്ലാമായി തിരക്കിലാണ്. സിനിമാ മോ​ഹം മനസിൽ കൊണ്ടുനടക്കുന്നതിനാലാണ് വിഷ്ണു ബി​ഗ് ബോസിലേക്ക് എത്തിയത്. ഏറ്റവും നന്നായി ഫിസിക്കൽ ടാസ്ക്കുകൾ കളിച്ചിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു വിഷ്ണു. വിഷ്ണുവുണ്ടെങ്കിൽ ടാസ്ക്കിനിടയിൽ എന്തെങ്കിലുമൊക്കെ ട്വിസ്റ്റുകൾ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

യൂ ട്യൂബും ഉദ്‌ഘാടന പരിപാടികളും ഒക്കെയായി വിഷ്ണു ജോഷിയും മീഡിയ ഫീൽഡിൽ തന്നെ സജീവമാണ്. പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് വിഷ്ണു. എന്നാൽ ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ഉദ്ഘാടന പരിപാടികളിൽ സജീവമായി തന്നെ റെനീഷ രംഗത്തുണ്ട്. അധികം വൈകാതെ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കും എന്നാണ് സൂചന.

More in Malayalam

Trending

Malayalam