Connect with us

കയ്യില്‍ വൈനുമായി ക്രിസ്മസ് ട്രീയുടേയും സമ്മാനങ്ങളുടേയും ഇടയില്‍ മനോഹരിയായി ഹണി റോസ്; ആശ്‌സകളുമായി ആരാധകര്‍

Malayalam

കയ്യില്‍ വൈനുമായി ക്രിസ്മസ് ട്രീയുടേയും സമ്മാനങ്ങളുടേയും ഇടയില്‍ മനോഹരിയായി ഹണി റോസ്; ആശ്‌സകളുമായി ആരാധകര്‍

കയ്യില്‍ വൈനുമായി ക്രിസ്മസ് ട്രീയുടേയും സമ്മാനങ്ങളുടേയും ഇടയില്‍ മനോഹരിയായി ഹണി റോസ്; ആശ്‌സകളുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഹണി റോസിനായി. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം.

ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ടാണ്. ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയും പുറത്തുവന്നിരിക്കുകയാണ്. റെഡ് കോക്ടെയില്‍ ഡ്രസ്സില്‍ അതിസുന്ദരിയായാണ് ചിത്രത്തില്‍ ഹണി റോസ് പ്രത്യക്ഷപ്പെട്ടത്.

ഫ്രന്റ് സ്ലിറ്റും ഡീപ് ബാക്ക് നെക്കുമാണ് വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഗൗണിന്റെ നെക്കില്‍ നിന്ന് കയ്യിലേയ്ക്ക് നല്‍കിയിരിക്കുന്ന ബീഡ്‌സ് വര്‍ക്കാണ് ഗൗണിന്റെ പ്രധാന ആകര്‍ഷം. ഷീര്‍ നെറ്റിലാണ് ഈ വര്‍ക്ക് ചെയ്തിരിക്കുന്നത്.

കയ്യില്‍ വൈനുമായി ക്രിസ്മസ് ട്രീയുടേയും സമ്മാനങ്ങളുടേയും ഇടയില്‍ നില്‍ക്കുന്ന ഹണിയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് താരത്തിന് ക്രിസ്മസ് ആസംസകളുമായി എത്തിയിരിക്കുന്നത്. റോസിന്റെ ജോസ് ചാള്‍സ് ആണ് ഫൊട്ടോഗ്രാഫര്‍. മേക്കപ്പ് രജിഷാ ശശി.

അതേസമയം, മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലാണ് ഹണി റോസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഹണിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പട്ടാംപൂച്ചി, അക്വേറിയം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.

More in Malayalam

Trending