Football
മഞ്ഞക്കാർഡ് പണി കൊടുത്തു, സെനഗൽ പുറത്ത്; കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍
മഞ്ഞക്കാർഡ് പണി കൊടുത്തു, സെനഗൽ പുറത്ത്; കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍
By
Published on
മോസ്കോ: മഞ്ഞക്കാർഡ് ചതിച്ചാശാനെ. കപ്പിനും ചുണ്ടിനുമിടയിൽ സെനഗലിന് പ്രീ ക്വാർട്ടർ ബെർത്ത് നഷ്ടമായി.
കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ സെനഗല്‍ ഫെയര്‍പ്ലേ അടിസ്ഥാനത്തില്‍ റഷ്യ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. ഇങ്ങനെ പുറത്താകുന്ന ആദ്യ ടീമായും സെനഗൽ മാറി.
ഈ ലോകകപ്പിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതിയിരുന്ന ടീം അങ്ങനെ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായി.
ഗ്രൂപ്പ് എച്ചിലെ നിര്‍ണായക പോരാട്ടത്തില്‍ കൊളംബിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു
തോറ്റെങ്കിലും ഇതേ പോയിന്റുള്ള ജപ്പാനുമായുള്ള ഫെയര്‍പ്ലേ താരതമ്യപ്പെടുത്തിയപ്പോൾ ആഫ്രിക്കന്‍ കരുത്തര്‍ പുറത്താവുകയായിരുന്നു.
പോയിന്റിന്റെ കാര്യത്തിലും അടിച്ച, വാങ്ങിയ ഗോളുകളുടെ കാര്യത്തിലും നേർക്കുനേർ പോരാട്ടങ്ങളുടെ കാര്യത്തിലും ജപ്പാനും സെനഗലും തുല്യത പാലിച്ചപ്പോഴാണ് ഫെയർ പ്ലേ കണക്കിലെടുത്തത്. മൂന്നു മത്സരങ്ങളിൽ നിന്ന് ജപ്പാൻ നാലു മഞ്ഞക്കാർഡുകൾ വാങ്ങിയപ്പോൾ സെനഗലിന് ആറെണ്ണം ലഭിച്ചു. ഇതു തന്നെയാണ് തിരിച്ചടിയായത്. ഇതോടെ പോളണ്ടിനോട് തോറ്റിട്ടും ജപ്പാൻ പ്രീ ക്വാർട്ടറിലെത്തി.
രണ്ട് ജയവുമായി ഗ്രൂപ്പ് ച്യാംപ്യന്മാരായി കൊളംബിയയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഇന്ന്സ മര അരീനയില്‍ നടന്ന മത്സരത്തില്‍ സമനില ലഭിച്ചിരുന്നെങ്കില്‍പോലും സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുമായിരുന്നു.. എന്നാല്‍, 74ാം മിനുട്ടില്‍ ബാഴ്‌സലോണ താരം യെറി മിനയുടെ ഹെഡര്‍ ഗോളാണ് കൊളംബിയയ്ക്ക് തുണയായത്. ക്വുന്റെറോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ബുള്ളറ്റ് ഹെഡറിലൂടെയാണ് മിന സെനഗലിന്റെ വല ചലിപ്പിച്ചത്.
മത്സരത്തിലുടനീളം സെനഗൽ ആധിപത്യം പുലർത്തി. ലോകകപ്പ് ചരിത്രത്തിൽ
ഇതു മൂന്നാം തവണയാണ് കൊളംബിയ പ്രീ ക്വാർട്ടരിൽ എത്തുന്നത്.
ബെഡ്നാരക് നേടിയ ഏക ഗോളിനാണ് പോളണ്ട് ജപ്പാനെ തോൽപ്പിച്ചത് . 56-ാം മിനിറ്റിലായിരുന്നു ഗോൾ. പോളണ്ടും നേരത്തെ തന്നെ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.
picture courtesy: www.fifa.com
Senegal vs Columbia, Japan vs Poland
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football
