Interviews
മോഹൻലാലിന്റെ വാക്ക് കേട്ട് സത്യൻ അന്തിക്കാട് ചെയ്‌ത മണ്ടത്തരം !! സത്യൻ അന്തിക്കാടിന്റെ കുറെ കാശും നഷ്ടമായി…
മോഹൻലാലിന്റെ വാക്ക് കേട്ട് സത്യൻ അന്തിക്കാട് ചെയ്‌ത മണ്ടത്തരം !! സത്യൻ അന്തിക്കാടിന്റെ കുറെ കാശും നഷ്ടമായി…
മോഹൻലാലിന്റെ വാക്ക് കേട്ട് സത്യൻ അന്തിക്കാട് ചെയ്‌ത മണ്ടത്തരം !! സത്യൻ അന്തിക്കാടിന്റെ കുറെ കാശും നഷ്ടമായി…
മോഹൻലാൽ – സത്യൻ അന്തക്കാട് കൂട്ടുകെട്ട് ഒന്നിക്കുമ്പോഴൊക്കെ നമ്മൾ ഒരു നല്ല സിനിമക്കായുള്ള കാത്തിരിക്കാറുണ്ട്. ഗ്രാമത്തിന്റെ നന്മയുള്ള നല്ല ഒരു കുടുംബചിത്രം, അല്ലെങ്കിൽ വൈകാരികമായ അഭിനയ മുഹൂർത്തങ്ങളുള്ള കുടുംബങ്ങൾക്കും പോയി കാണാവുന്ന ത്രില്ലറുകൾ. ഒരുപാട് നാലാൾ സിനിമകൾ സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ ഒരാഗ്രഹം സത്യൻ അന്തിക്കാടിനോട് പറയുകയുണ്ടായി. ആ ആഗ്രഹത്തിന് പുറകെ പോയ സത്യൻ അന്തിക്കാടിന് ഒരുപാട് പണവും ചിലവായി.
എനിക്ക് വായിക്കാൻ ഭയങ്കര ആഗ്രഹമാണ്. എനിക്ക് വായിക്കാൻ കുറെ നല്ല പുസ്തകങ്ങൾ വേണമെന്നായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞ ആ ആഗ്രഹം. ലാലിൻറെ ആഗ്രഹം തീവ്രമാണെന്ന് മനസ്സിലാക്കിയ സത്യൻ അന്തിക്കാട് ഡി.സി ബുക്ക്‌സിൽ പോകുകയും കുറെ നല്ല പുസ്‌തകങ്ങൾ വാങ്ങിക്കുകയും ചെയ്‌തു. ആ പുസ്‌തകങ്ങൾ മോഹൻലാലിന് സമ്മാനിച്ചു.
എന്നാൽ ആ പുസ്‌തകങ്ങൾ ഇത് വരെ മോഹൻലാൽ കൈകൊണ്ട് തൊട്ടിട്ടില്ല എന്നതാണ് സത്യൻ അന്തിക്കാടിന്റെ പരാതി. പുസ്തകങ്ങൾ വാങ്ങിക്കുപോലും തന്നെ ശ്രീനിവാസൻ ഇത് തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. വാങ്ങിക്കൊടുത്ത പുസ്തകങ്ങളൊന്നും മോഹൻലാൽ വായിച്ചിട്ടില്ലെന്ന് മാത്രമല്ല, പണവും തന്നില്ലെന്നും സത്യൻ വെളിപ്പെടുത്തി.
Sathyan Anthikkad about Mohanlal