News
വിട്ടുമാറാത്ത കരള്‍ രോഗം; പ്രശസ്ത എഴുത്തുകാരന് സഞ്ജയ് ചൗഹാന് അന്തരിച്ചു
വിട്ടുമാറാത്ത കരള്‍ രോഗം; പ്രശസ്ത എഴുത്തുകാരന് സഞ്ജയ് ചൗഹാന് അന്തരിച്ചു
പ്രശസ്ത എഴുത്തുകാരന് സഞ്ജയ് ചൗഹാന് അന്തരിച്ചു. ഇന്നലെ വൈകിട്ട് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസായിരുന്നു. വിട്ടുമാറാത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ചൗഹാന് ചികിത്സയിലായിരുന്നു. ‘പാന്‍ സിംഗ് തോമര്‍’, ‘ഐ ആം കലാം’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ അദ്ദേഹത്തിന്റേതാണ്.
തന്റെ കരിയറില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ‘ഐ ആം കലാമി’ലുടെ ‘ മികച്ച കഥയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ‘മെനെ ഗാന്ധി കോ നഹി മാര’, ‘ധൂപ്’ എന്നിവയും ചൗഹാന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
2013ല്‍ ‘പാന്‍ സിംഗ് ടോമര്‍’ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ചൗഹാന് ജനിച്ചതും വളര്‍ന്നതും ഭോപ്പാലിലാണ്.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച സഞ്ജയ് ചൗഹാന്, 1990കളിലാണ് സോണി ടെലിവിഷനുവേണ്ടി കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ടിവി പരമ്പര ‘ഭന്‍വാര്‍’ എഴുതിയത്. ശേഷം മുംബൈയിലേക്ക് താമസം മാറി. സുധീര്‍ മിശ്രയുടെ 2003ല്‍ പുറത്തിറങ്ങിയ ‘ഹസാരോണ്‍ ഖ്വായ്ഷെയ്ന് ഐസി’ എന്ന ചിത്രത്തിനായുള്ള സംഭാഷണവും ചൗഹാന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ്.
