Connect with us

ജീവിതത്തിലുണ്ടായ ആ ദുരന്തം; എന്നെ അലട്ടിയ ആ ചോദ്യങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിണി!!!

Malayalam

ജീവിതത്തിലുണ്ടായ ആ ദുരന്തം; എന്നെ അലട്ടിയ ആ ചോദ്യങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിണി!!!

ജീവിതത്തിലുണ്ടായ ആ ദുരന്തം; എന്നെ അലട്ടിയ ആ ചോദ്യങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിണി!!!

അഞ്ച് പതിറ്റാണ്ടോളമായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് രോഹിണി. ബാലതാരമായിട്ടാണ് രോഹിണിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തമിഴിലും മലയാളത്തിലുമെല്ലാം നായിക വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള താരം ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്. കൈനിറയെ ചിത്രങ്ങളുമായി ഇന്നും സിനിമകളിൽ സജീവമാണ് രോഹിണി. കൂടുതലും ശക്തമായ അമ്മ വേഷങ്ങളിലാണ് രോഹിണി ഇപ്പോൾ എത്തുന്നത്.സിനിമയിലെന്ന പോലെ യഥാർത്ഥ ജീവിതത്തിലും ശക്തയായ അമ്മയാണ് രോഹിണി. നടിയുടെ സിനിമാ ജീവിതം പോലെ പ്രേക്ഷകർക്ക് സുപരിചിതമാണ് നടിയുടെ വിവാഹജീവിതവും വേർപിരിയലുമൊക്കെ.

തെന്നിന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായ രഘുവരനെയാണ് രോഹിണി വിവാഹം ചെയ്തത്. 1996ല്‍ ഇരുവരും സിനിമയില്‍ കത്തിനിൽക്കുന്ന സമയത്തായിരുന്നു വിവാഹം. ഈ ബന്ധത്തിലാണ് രോഹിണിക്ക് ഋഷിവരൻ എന്നൊരു മകൻ ജനിച്ചത്. എന്നാൽ 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ വിടപറയുകയും ചെയ്തു.

അതിനു ശേഷം ഏക മകനെ രോഹിണി ഒറ്റയ്ക്കാണ് വളർത്തിയത്. രഘുവരന്റെ അമിത മദ്യപാനമായിരുന്നു ഇവരുടെ വിവാഹബന്ധം തകർത്തതും രഘുവിന്റെ ജീവനെടുത്തതും എന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു. വേർപിരിഞ്ഞെങ്കിലും രഘുവിന്റെ മരണം വരെ നടനെ തിരികെ കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിൽ ആയിരുന്നു രോഹിണി. മരണം വരെ രഘുവരനൊപ്പം തന്നെ രോഹിണി ഉണ്ടായിരുന്നു.

ഇപ്പോഴിതാ രഘുവരനെക്കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രണയമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയാണെന്ന് കരുതുന്നു. പ്രണയത്തിലല്ലെങ്കിൽ നിങ്ങൾ ജീവിക്കുന്നില്ല. ഈ ലോകം മനോഹരമായി തോന്നും. പ്രണയത്തിലാകുമ്പോൾ മാത്രമാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ മറ്റാെരാളെക്കുറിച്ച് ചിന്തിക്കുന്നത്.

അദ്ദേഹം നമ്മളെ എങ്ങനെ കാണുന്നു, കേൾക്കുന്നു എന്നതെല്ലാം പ്രധാനമാകും. ആ പ്രണയത്തിൽ നിന്ന് പുറത്ത് കടന്നാലും നല്ല നിമിഷങ്ങളേ ഓർക്കൂ. വെറുപ്പ് എങ്ങനെയോ അപ്രത്യക്ഷമാകുമെന്നും രോഹിണി പറയുന്നുണ്ട്. രഘുവരനോട് തനിക്കിന്നും സ്നേഹമുണ്ടെന്ന് രോഹിണി തുറന്ന് പറഞ്ഞു. അദ്ദേഹവുമായി വളരെയധികം സ്നേഹത്തിലായിരുന്നു. അതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ താൻ രഘുവരനുമായി അത്രമാത്രം സ്നേഹത്തിലായിരുന്നെന്ന് രോഹിണി വ്യക്തമാക്കി.

രഘുവരന് ശേഷം മറ്റൊരു വ്യക്തി ആ സ്ഥാനത്തേക്ക് വരാത്തതിനെക്കുറിച്ചും രോഹിണി സംസാരിച്ചു. അതേക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. അതിനേക്കാൾ പ്രധാനമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ടായിരുന്നു. മകൻ ഋഷിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കൽ, നടി, ഫിലിം മേക്കർ എന്ന നിലയിൽ എന്ത് ചെയ്യണം എന്നതിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയെന്നും രോഹിണി വ്യക്തമാക്കി. തന്റെ അമ്മയുടെ മരണത്തെക്കുറിച്ചും രോഹിണി സംസാരിച്ചു. എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് അമ്മ മരിച്ചത്. ആദ്യമായാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുണ്ടായിരുന്നു.

കഥയെഴുതുകയോ, ലേഖനമെഴുതുകയോ ഡോക്യുമെന്ററി ചെയ്യുകയോ മറ്റോ. ഇപ്പോൾ ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്. ചില കാര്യങ്ങൾ പറയാനുണ്ട്. അമ്മയില്ലാതെ വളർന്ന കുട്ടിയെന്ന നിലയിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. എന്തിന് ആത്മഹത്യ ചെയ്തു. എന്തായിരുന്നു അവരുടെ സാഹചര്യം. എന്തിന് ഇത്രയും കടുത്ത ഒരു കാര്യം ചെയ്തു എന്നാെക്കെയുള്ള ചോദ്യങ്ങളുണ്ടെന്നും രോഹിണി വ്യക്തമാക്കി. ഇതുവരെയും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. അമ്പത് വർഷത്തോളം തനിക്കിതിനായി വേണ്ടി വന്നിട്ടുണ്ടെന്നും രോഹിണി തുറന്ന് പറഞ്ഞു. ബാലതാരങ്ങളെക്കുറിച്ചുള്ള ഒരു ഷോർട്ട് ഫിലിമും താൻ ചെയ്യുന്നുണ്ട്. ഈ രണ്ട് സിനിമകളും തനിക്ക് വളരെ വ്യക്തിപരമായി. ഒരു പുസ്തകം എഴുതാൻ സാധ്യതയുണ്ടെന്നും രോഹിണി വ്യക്തമാക്കി.

അതേസമയം രഘുവരൻ മരിച്ചപ്പോഴുണ്ടായ ഒരു ദുരനുഭവവും  മുൻപൊരിക്കൽ രോഹിണി പങ്കുവെച്ചിരുന്നു. രോഹിണിയുടെ വാക്കുകളുമിപ്പോൾ ശ്രദ്ധ നേടുകയാണ്. അദ്ദേഹം മരിച്ചുകിടക്കുമ്പോൾ പോലും പത്രക്കാർ തങ്ങളെ വെറുതെ വിട്ടിലെന്നാണ് രോഹിണി പറഞ്ഞത്. ‘രഘു മരിച്ച സമയത്ത് മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്ക് പോയിരുന്നു. ആ സമയത്ത് രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. മകനോട് നിന്റെ അച്ഛൻ മരിച്ചു പോയി എന്ന് ഞാൻ പറയാൻ പോവുകയാണ്. ആ സമയത്ത് അല്‍പം സ്വകാര്യതയ്ക്ക് വേണ്ടിയാണ് പത്രക്കാരെ മാറ്റാന്‍ പറഞ്ഞത്.

അവിടെ നടക്കുന്നത് പുറംലോകം അറിയേണ്ടതില്ല എന്ന് ഞാൻ ആഗ്രഹിച്ചു. അവർ ഓക്കെ പറഞ്ഞു’,’എന്നാൽ ഞങ്ങള്‍ രഘുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പുറത്തുനിന്ന പത്രപ്രവർത്തകർ എല്ലാം കൂടി എനിക്കൊപ്പം വീടിനുള്ളിലേക്ക് ഇടിച്ചു കയറി. എല്ലാവരും ചുറ്റിന് കൂടിയതോടെ ‘ഇപ്പോഴെങ്കിലും ഞങ്ങളെ വെറുതെ വിടൂ’, എന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നു. അവിടെ നടക്കുന്നത് ഷൂട്ട് ചെയ്ത് പുറം ലോകത്തെ കാണിക്കണം എന്നാണ് അവരെല്ലാം കരുതിയത്. ഒരാൾ പോലും മാറി ചിന്തിച്ചില്ല. അത് എന്നെ വളരെയധികം വേദനിപ്പിച്ചു. ആ സംഭവത്തിന് ശേഷം കുറേക്കാലത്തേക്ക് ഞാൻ മാധ്യമങ്ങളോട് സംസാരിച്ചില്ല’, എന്നും താരം പറഞ്ഞു.

രോഹിണി പറഞ്ഞു.താനും മകനും തോറ്റ് പോയത് രഘുവിനോട് അല്ലെന്നും അദ്ദേഹത്തിന്റെ മദ്യത്തോടുള്ള അഡിക്ഷനോട് ആണെന്നും മുൻപൊരിക്കൽ രോഹിണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തെ അതിൽ നിന്ന് വിട്ടു നിർത്താനുള്ള ശ്രമത്തിൽ തങ്ങൾ പരാജയപ്പെട്ടെന്നും ആ അഡിക്ഷൻ ജയിച്ചെന്നുമാണ് രോഹിണി പറഞ്ഞത്. വേർപിരിഞ്ഞ ശേഷവും മകന് വേണ്ടിയാണ് അടുത്തടുത്ത ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അതൊക്കെ നോക്കി വന്നപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു എന്നും രോഹിണി പറഞ്ഞു.

More in Malayalam

Trending