Connect with us

കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

News

കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി ഗ്രേസിനെ മലയാളികള്‍ തിരിച്ചറിയാന്‍. ടീന എന്ന കോളജ് വിദ്യാര്‍ഥിനിയുടെ വേഷമായിരുന്നു സിനിമയില്‍ ഗ്രേസിന്. വളരെ കുറച്ച് സീനുകളില്‍ മാത്രമെ ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ഗ്രേസിനെ കുമ്പളങി നൈറ്റ്‌സ് സിനിമയിലേക്ക് എത്തിച്ചത്.

അതിലും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ താരത്തിനായി. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് ഗ്രേസ് ഈ ചിത്രത്തില്‍ വേഷമിട്ടത്. സിമി മോള്‍ എന്ന കഥാപാത്രം, ഗ്രേസിന്റെ കരിയറില്‍ വലിയ ബ്രേക്കാണ് സമ്മാനിച്ചത്. ഒരു നാടന്‍ യുവതിയായാണ് ഗ്രേസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തില്‍ സിമി മോള്‍ എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും, മാനറിസങ്ങളുമൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ മീമായും ട്രോളായുമൊക്കെ നിറയാറുണ്ട്. നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാന്‍സറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ഗ്രേസ് ആന്റണി. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ഗ്രേസ് സ്‌കൂള്‍ തലത്തിലെ കലാമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ടെന്ന് പറയുകയാണ് ഗ്രേസ് ആന്റണി. താന്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നപ്പോഴും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് പോകും എന്നാണ് ഗ്രേസ് പറയുന്നത്.

കുട്ടിയായിരിക്കെ കലാതിലകം ആവുക, അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് നൃത്തം പഠിക്കുന്നത്. എന്നാല്‍ സ്ഥിരമായി തനിക്ക് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും.

തന്റെ ആ അനുഭവങ്ങളാണ് ഒരു നൃത്ത അധ്യാപികയാകണം എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. അധ്യാപികയായ ശേഷം താന്‍ വിധികര്‍ത്താവായി കലോത്സവങ്ങളില്‍ പോകുമ്പോള്‍ ചില കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചിട്ടുണ്ട് എന്നാണ് ഗ്രേസ് പറയുന്നത്.

അതേസമയം, ‘റോഷാക്ക്’, ‘പടച്ചോനെ ഇങ്ങള് കാത്തോളീ’, ‘സാറ്റര്‍ഡേ നൈറ്റ്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘സിംപ്ലി സൗമ്യ’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രം.

More in News

Trending

Recent

To Top