Connect with us

ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്; ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതിൽ വളരെയധികം വിഷമം തോന്നുന്നു- സാന്ദ്ര തോമസ്!!!

Malayalam

ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്; ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതിൽ വളരെയധികം വിഷമം തോന്നുന്നു- സാന്ദ്ര തോമസ്!!!

ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്; ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതിൽ വളരെയധികം വിഷമം തോന്നുന്നു- സാന്ദ്ര തോമസ്!!!

ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ. വിനോദ് കണ്ണൻ ഒരു കലാകാരൻ കൂടിയായിരുന്നു. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

ടികെ വിനോദ് എന്നാണ് പേരെങ്കിലും വിനോദ് കണ്ണൻ എന്ന പേരിലാണ് അദ്ദേഹം സിനിമാരംഗത്ത് അറിയപ്പെടുന്നത്. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗാങ്‌സ്റ്ററിലൂടെയാണ് വിനോദ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. 15-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിനോദിനെ കുറിച്ച് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സാന്ദ്ര തന്റെ നൊമ്പരം പങ്കിട്ടത്.

അഭിനയിക്കാൻ ഏറെ ആഗ്രഹമുള്ള വിനോദിനെ സിനിമയുടെ ക്യാമറാമാൻ ആണ് ചിത്രത്തിലേക്ക് ശുപാർശ ചെയ്തതെന്ന് സാന്ദ്ര തോമസ് ഓർത്തെടുക്കുന്നു. സാന്ദ്ര തോമസ് നിർമിച്ച നല്ല നിലാവുള്ള രാത്രിയിൽ എന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് വിനോദ് അഭിനയിച്ചത്. കൊടുത്ത വേഷം വളരെ ഭംഗിയായി അവതരിപ്പിച്ച വിനോദിന് ഇനിയും സിനിമയിൽ അവസരം കൊടുക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു എന്ന് സാന്ദ്ര തോമസ് പറയുന്നു.

അടുത്തിടെ സാന്ദ്ര തോമസിന്റെ അച്ഛൻ ഒറ്റയ്ക്ക് കണ്ണൂരിലേക്ക് യാത്ര ചെയ്തപ്പോൾ വിനോദിന്റെ അടുത്ത് തന്നെ സീറ്റ് തരപ്പെടുത്തി കൊടുത്ത് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നും വളരെ നല്ല സ്വഭാവത്തിനുടമയായ വിനോദിന്റെ അപ്രതീക്ഷിത വേർപാട് ഞെട്ടിച്ചുവെന്നും സാന്ദ്ര തോമസ് പറയുന്നു.

‘എന്റെ കഴിഞ്ഞ പടം നല്ല നിലാവുള്ള രാത്രിയിൽ എന്ന പടത്തിൽ നമ്മുടെ ക്യാമറാമാൻ ശുപാർശ ചെയ്തിട്ടാണ് വിനോദ് എത്തുന്നത്. ഒരു ചെറിയ കഥാപാത്രം ആയിരുന്നു എങ്കിൽ പോലും വളരെ നന്നായി ചെയ്തിട്ട് പോയി. സാധാരണ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ട് പോകുന്നവരുമായി വലിയ സൗഹൃദം ഒന്ന് ഉണ്ടാകാറില്ല. പക്ഷെ വിനോദ് അങ്ങനെ ആയിരുന്നില്ല.

ഞങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി ആയിരുന്നു വിനോദ്. രണ്ടു മാസം മുൻപ് എന്റെ പപ്പയ്ക്ക് കണ്ണൂർ പോകേണ്ട ഒരു ആവശ്യം വന്നപ്പോൾ അദ്ദേഹം ആണ് ടിക്കറ്റ് എടുത്ത് തന്നത്. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ടിക്കറ്റ് എടുത്തു തരികയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇന്നലെ ടിവിയിൽ ഈ വാർത്ത കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി.

ഈ ഒരു വാർത്ത തീർത്തും അവിചാരിതമായിപ്പോയി, അതും ഇത്രയും ഒരു ദാരുണമായ അന്ത്യം അദ്ദേഹത്തെപ്പോലെ നല്ലൊരു വ്യക്തിക്ക് സംഭവിച്ചതിൽ വളരെയധികം വിഷമം തോന്നുന്നു. എന്നോട് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും പറഞ്ഞിരുന്നു അടുത്ത പടത്തിലും എന്നെ ഉൾപ്പെടുത്തണം, കൂടുതൽ കഥാപാത്രങ്ങൾ ചെയ്യണം എന്നൊക്കെ.

ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിട്ടാണ് നല്ല നിലാവുള്ള രാത്രിയിൽ അഭിനയിച്ചത്. നമ്മൾ കൊടുത്ത വേഷം പെട്ടെന്ന് തന്നെ ഉൾക്കൊണ്ട് വളരെ നന്നായി അദ്ദേഹം ചെയ്തു. ഞങ്ങൾ എല്ലാവരും അന്നേ പറഞ്ഞതാണ് അടുത്ത പടത്തിലും വിനോദിനെ എടുക്കണം എന്നത്.’’– സാന്ദ്ര തോമസ് പറയുന്നു.

More in Malayalam

Trending

Recent

To Top