Articles
തന്നെ കയറിപിടിച്ച ആളുടെ കരണകുറ്റി സംയുക്താവര്‍മ്മ അടിച്ച് പൊട്ടിക്കുമ്പോള്‍ ആ 3 സൂപ്പർ താരങ്ങളും ഇരുട്ടിന്റെ മറവിലായിരുന്നു
തന്നെ കയറിപിടിച്ച ആളുടെ കരണകുറ്റി സംയുക്താവര്‍മ്മ അടിച്ച് പൊട്ടിക്കുമ്പോള്‍ ആ 3 സൂപ്പർ താരങ്ങളും ഇരുട്ടിന്റെ മറവിലായിരുന്നു
തന്നെ കയറിപിടിച്ച ആളുടെ കരണകുറ്റി സംയുക്താവര്‍മ്മ അടിച്ച് പൊട്ടിക്കുമ്പോള്‍ ആ 3 സൂപ്പർ താരങ്ങളും ഇരുട്ടിന്റെ മറവിലായിരുന്നു!!
മലയാള സിനിമയുടെ ബോക്സോഫീസിനെ ഇളക്കിമറിച്ച ചിത്രമാണ് ‘തെങ്കാശിപട്ടണം’.
റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് സംവിധാനം ചെയ്ത തെങ്കാശിപട്ടണത്തില്‍ ‘സുരേഷ് ഗോപി ,ലാല്‍ ,ദിലീപ് ,കാവ്യാമാധവന്‍ ,സംയുക്തവര്‍മ്മ ,ഗീതുമോഹന്‍ദാസ് എന്നിങ്ങനെ വലിയൊരു താരനിര ഒരുമിച്ചിരുന്നു. തെങ്കാശിപട്ടണത്തിന്‍റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഒരു ദിവസം ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ ദിലീപ് ശരിക്കും പെട്ടുപോയിരുന്നു.സുരേഷ് ഗോപിയും ലാലും ദിലീപും സംയുക്തയും കാവ്യയും ഗീതുവും കൂടെ 20ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുത്ത ”കാത്തിരുന്നൊരു ചക്കരക്കുടം..എന്നഗാനം ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന അര്‍ദ്ധരാത്രിയില്‍ കറണ്ടുപോയപ്പോള്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ എവിടെയെക്കെയോ കയറി പിടിച്ചു.
സെറ്റില്‍ ആകെ ബഹളമായി . കറണ്ടു വന്നപ്പോള്‍ കാവ്യയും സംയുക്തയും സംശയിച്ചത് ദിലീപിനെയാണ്.ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചു എന്ന് മനസ്സിലാക്കിയ ദിലീപിന് വിഷമമായി . തങ്ങളെ തെറ്റിദ്ധരിക്കണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും ഡാന്‍സ് മാസ്റ്ററുടെ അരികിലാണെന്ന് സാക്ഷ്യപ്പെടുത്തി. ഒടുവില്‍ , ഒരു വിധത്തില്‍ പ്രശ്നം പറഞ്ഞവസാനിച്ചു വീണ്ടും ചിത്രീകരണം തുടങ്ങി അല്‍പ്പസമയം കഴിഞ്ഞതും വീണ്ടും കറണ്ട് പോയി. പിന്നാലെ , പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു .
തന്നെ കയറിപിടിച്ച ആളിന്‍റെ കരണത്ത് സംയുക്ത വര്‍മ്മ ഒന്ന് പൊട്ടിച്ച ശബ്ദമായിരുന്നു ഇരുട്ടില്‍ മുഴങ്ങിയത്.അടുത്ത ക്ഷണം കറണ്ട് വന്നു.കവിള്‍തടം പൊത്തിപിടിച്ചു നില്‍ക്കുന്ന ഗീതു മോഹന്‍ദാദാസിനെ കണ്ടപ്പോള്‍ ദിലീപടക്കമുള്ളവരുടെ കൂട്ട ചിരിയായിരുന്നു സെറ്റില്‍ ഉയര്‍ന്നത് .രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോള്‍ സംയുക്തയിലും കാവ്യയിലും കൈക്രിയകള്‍ നടത്തിയത് ഗീതു ഒപ്പിച്ച താമാശയായിരുന്നു .AshiqShiju
ദിലീപ് ഭയന്നില്ലെങ്കില്‍ ആ ചിത്രത്തിന് രണ്ടാംഭാഗം വരുമായിരുന്നു
ദിലീപ് ടൈറ്റില്‍ റോളിലും ഡബിള്‍ റോളിലുമെത്തി സൂപ്പര്‍ ഹിറ്റടിച്ച ചിത്രമാണ് ‘കുഞ്ഞിക്കൂനന്‍’.
ശശി ശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനനിലെ കൂനന്‍ വേഷം ദിലീപിന്‍റെ കരിയറില്‍ വലിയ മൈലേജ് നേടി കൊടുത്തിട്ടുണ്ട് .കുഞ്ഞിക്കൂനന്‍ മലയാളം പതിപ്പ് കണ്ട തമിഴ് സംവിധായകരായ കെ .ബാലചന്ദ്രറും ഭാരതിരാജയും ദിലീപിന്‍റെ വൈകല്യവേഷത്തെ അഭിനന്ദിച്ചിരുന്നു.
കുഞ്ഞിക്കൂനനെ തമിഴില്‍ സൂര്യയും കന്നഡത്തില്‍ ജഗ്ഗേഷും അവതരിപ്പിച്ചിട്ടും ദിലീപിനോളം ശോഭിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.ദിലീപിന്‍റെ കരിയറില്‍ പത്തരമാറ്റില്‍ തിളങ്ങുന്ന കുഞ്ഞിക്കൂനനു രണ്ടാംഭാഗം ഒരുക്കാന്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ദിലീപിനെ സമീപിച്ചിരുന്നു.പക്ഷേ, ദിലീപിന് സമ്മതമല്ലായിരുന്നു . ”കുഞ്ഞിക്കൂനനെ ഒരിക്കല്‍ കൂടി ചുമലില്‍ താങ്ങാന്‍ തനിക്ക് ഭയമാണെന്നും…. അതിനി ചെയ്‌താല്‍ ശരിയാവില്ലെന്നും …ഇമിറ്റേറ്റ് ചെയ്തു പോകുമെന്നുമായിരുന്നു ദിലീപിന്‍റെ വിശദീകരണം” .AshiqShiju