Connect with us

ഓർമകളിൽ ഭരതൻ : ഭരതനൊപ്പം മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും .. അങ്ങനെ 3 മെഗാ സൂപ്പർഹിറ്റുകൾ

Malayalam Articles

ഓർമകളിൽ ഭരതൻ : ഭരതനൊപ്പം മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും .. അങ്ങനെ 3 മെഗാ സൂപ്പർഹിറ്റുകൾ

ഓർമകളിൽ ഭരതൻ : ഭരതനൊപ്പം മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും .. അങ്ങനെ 3 മെഗാ സൂപ്പർഹിറ്റുകൾ

 

ഓർമകളിൽ ഭരതൻ : ഭരതനൊപ്പം മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും .. അങ്ങനെ 3 മെഗാ സൂപ്പർഹിറ്റുകൾ!!

2 ഭരതന്‍ ചിത്രങ്ങളില്‍ മാത്രമേ മോഹന്‍ലാലിന് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

മലയാളത്തിലെ കാല്പനികനായ സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ‘ ഭരതന്‍’ എന്നേ ഉത്തരമുള്ളൂ. മനുഷ്യന്‍റെയും പ്രകൃതിയുടെയും ഇരുണ്ട മുഖങ്ങളാല്‍ സമ്പന്നമായ ദൃശ്യഭാഷയുടെ കാവ്യാത്മകങ്ങളായിരുന്നു ഭരതന്‍ ചിത്രങ്ങള്‍. 40ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു മണ്മറഞ്ഞ ഭരതന്‍റെ അനശ്വര സംഭാവനകളെ ഓര്‍ക്കാന്‍ ‘രതിനിര്‍വ്വേദം , തകര , വൈശാലി , താഴ്വാരം , അമരം ,തേവര്‍ മകന്‍ ‘ എന്നീ ചിത്രങ്ങള്‍ ധാരാളം.
ഭരതന്‍ ചിത്രങ്ങളുടെ നിറവും തിളക്കവും പോപ്പുലാരിറ്റിയുമായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ . പാട്ട് ദൃശ്യവത്കരിക്കാന്‍ പ്രത്യേക പാടവുള്ള ഭരതന്‍റെ ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ തലമുറകളെ കീഴടക്കുന്നവയായിരുന്നു. ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി ഭരതനൊപ്പം പ്രവര്‍ത്തിക്കുന്നത്. പിന്നെ , ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് ‘താഴ് വാരം’ എന്ന ഭരതന്‍ ചിത്രം ലഭിച്ചത് . കലാപരമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട താഴ്വാരം മോഹന്‍ലാല്‍ -ഭരതന്‍ കൂട്ട് കെട്ടിലെ അവസാനചിത്രമായിരുന്നു. മോഹന്‍ലാല്‍ നടനായി അറിയപ്പെട്ട് വരുന്ന കാലത്ത് പ്രണയത്തെയും പ്രകൃതിയെയും രതിയെയും സമന്വയിപ്പിച്ച് ഭരതന്‍ ഒരുക്കുന്ന സിനിമകള്‍ മോഹന്‍ ലാലിന്‍റെ മനസ്സിനെ ഏറെ സ്വാദീനിച്ചിരുന്നു. ഭരതനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന താല്‍പര്യപ്രകാരം നിരവധി പ്രോജക്റ്റുകള്‍ മോഹന്‍ലാല്‍ ഭരതനൊപ്പം ചര്‍ച്ച ചെയ്തെങ്കിലും 2ഭരതന്‍ ചിത്രങ്ങളില്‍ മാത്രമേ മോഹന്‍ലാലിന് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഭരതന്‍ ലോഹിതദാസിനോട് പറഞ്ഞു . ”കടലിന്‍റെ പാശ്ചാത്തലത്തില്‍ നമുക്കൊരു ചിത്രം ചെയ്യണം”.ശ്രമിക്കാം എന്ന് ലോഹി

ഒരിക്കല്‍ , സംവിധായകന്‍ ഭരതന്‍ രചയിതാവ് ലോഹിതദാസിനോട് പറഞ്ഞു . ”കടലിന്‍റെ പാശ്ചാത്തലത്തില്‍ നമുക്കൊരു ചിത്രം ചെയ്യണം”.

ശ്രമിക്കാം എന്ന് ലോഹിയും പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും ലോഹിയുടെ മറുപടി കാണാഞ്ഞിട്ട് ഭരതന്‍ വീണ്ടും കടല്‍ ചിത്രത്തെ കുറിച്ച് ലോഹിയോട് ഓര്‍മ്മപ്പെടുത്തി. കടല്‍ പടം ചെയ്യണമെങ്കില്‍ കരയില്‍ നിന്നിട്ട് കാര്യമില്ല കടലിനടുത്ത് പോവണമെന്ന് ലോഹിക്ക് തോന്നി. അങ്ങനെ നാട്ടിക കടപ്പുറത്തെ പൂഴി മണലില്‍ ഇരിക്കുമ്പോള്‍ ” ഒരു പത്തു വയസ്സുകാരിയെയും അവളോട്‌ പഠിക്കാന്‍ ഇരിക്കാന്‍ പറഞ്ഞ് സ്നേഹത്തില്‍ ശകാരിച്ച് കടപ്പുറത്ത് കൂടെ ഓടിക്കുന്ന അച്ഛനെയും കണ്ടു”. ഈ ,അച്ഛനും മകളില്‍ നിന്നായിരുന്നു മലയാള സിനിമയുടെ ഹൃദയം നുറുക്കിയ അമരത്തിലെ അച്ചൂട്ടിയും മുത്തും പിറന്നത്. മുക്കുവന് സൗന്ദര്യം കൂടുതലാണെന്ന കാരണം പറഞ്ഞ് അരയനായുള്ള മമ്മൂട്ടിയുടെ ഭാവാഭിനയ സൗന്ദര്യം പുരസ്ക്കാര ജൂറി കാണാതെ പോയ ചിത്രവും കൂടിയായിരുന്നു അമരം. എന്നാല്‍ , അമരം കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി കണ്ട് ഇറങ്ങിയ ലോഹിതദാസ് നേരെ പോയത് മമ്മൂട്ടി അഭിനയിക്കുന്ന ഒരു ചിത്രത്തിന്‍റെ ലൊക്കേഷനിലേക്കാണ്. മമ്മൂട്ടിയെ കണ്ടതും ലോഹി ഓടിച്ചെന്ന് കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു ” നിങ്ങള്‍ മുജ്ജന്മത്തില്‍ മുക്കുവനായിരുന്നോ ? മലയാള സിനിമ മരിക്കുവോളും നമ്മള്‍ ജീവിചില്ലെങ്കിലും നമ്മുടെ അച്ചൂട്ടി ജീവിക്കും”.
ലോഹിയുടെ പ്രശംസ കേട്ട മമ്മൂട്ടി പറഞ്ഞത് ”തല്‍കാലം , അച്ചൂട്ടി അങ്ങനെ ജീവിക്കട്ടെ . എത്രയും പെട്ടെന്ന് അച്ചൂട്ടിയെക്കാള്‍ കേമനായ ഒരാളെ കൊണ്ടുവാ ”.
അടുത്ത ചിത്രം ഉടനെ തുടങ്ങണം എന്നു കൂടിയായിരുന്നു

കമല്‍ ഹാസന്‍റെ കടപ്പാട്

സംവിധായകന്‍ ഭരതന്‍ ‘ ആരവം ‘ എന്ന തന്‍റെ ഏഴാമത്തെ ചിത്രത്തിലേക്ക് നായകനായി ആദ്യം ക്ഷണിച്ചത് കമല്‍ഹാസനെയായിരുന്നു . തമിഴില്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് ചിത്രങ്ങളുടെ തിരക്കിലായിരുന്നിട്ടും ഭരതനുമായി പലവട്ടം ആരവത്തിലെ കഥാപാത്രത്തെ കുറിച്ച് കമല്‍ ഹാസന്‍ ചര്‍ച്ചകള്‍ നടത്തിയി . ഒടുവില്‍ , കമല്‍ ഹാസനെ കൂടുതല്‍ കാത്തുനില്‍ക്കാതെ നെടുമുടിവേണു വെന്ന നാടകനടനെ പരീക്ഷിച്ചുകൊണ്ടായിരുന്നു 1980ല്‍ ഭരതന്‍ ആരവം പൂര്‍ത്തീകരിച്ചത് . പിന്നീട് , 12 വര്‍ഷങ്ങള്‍ക്കുശേഷം ഭരതനേ തേടി കമല്‍ഹാസന്‍ വന്നത് ‘തേവര്‍മകന്‍’ എന്ന ചിത്രത്തിന്‍റെ ഫുള്‍ സ്ക്രിപ്റ്റുമായിട്ടായിരുന്നു. കമല്‍ ഹാസന്‍ സ്വയം രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചു നടികര്‍ ശിങ്കം ശിവാജി ഗണേശനൊപ്പം അഭിനയിക്കുന്ന ‘തേവര്‍ മകന്‍ ‘ ഫ്രീയായി പോലും സംവിധാനം ചെയ്തുകൊടുക്കാന്‍ തമിഴ് സിനിമയിലെ മുടിചൂടാമന്നന്മാര്‍ പിടിവലി കൂടുന്ന സമയത്താ, കമല്‍ ഹാസന്‍ തേവര്‍ മകന്‍ ഭരതനേ ഏല്‍പ്പിക്കുന്നത്. ആര്യദ്രാവിഡ ജാതിവൈജാത്യ പോരാട്ടങ്ങളുടെ പ്രമേയവു മയി ഒരുങ്ങുന്ന ടിപ്പിക്കല്‍ തമിഴ് ചിത്രമായ ‘തേവര്‍ മകന്‍’ ഒരു മലയാളി സംവിധാനം ചെയ്‌താല്‍ സംഭവിക്കാനിടയുള്ള ആശങ്കള്‍ പലതും പലരും നിരത്തിയിട്ടും കമല്‍ പിന്മാറിയില്ല . രേവതി – ഗൗതമി -നാസര്‍ -വടിവേലു തുടങ്ങിയവരെയും ചിത്രത്തില്‍ സഹകരിപ്പിച്ചു . 1992ലെ ദീപാവലിനാളില്‍ തേവര്‍ മകന്‍ റിലീസ് ചെയ്തു . 126 കേന്ദ്രങ്ങളില്‍ 175ഓളം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് തമിഴ് സിനിമയുടെ ചരിത്രം തന്നെയായിരുന്നു ഭരതന്‍ കടപുഴക്കിയത് .അഞ്ചോളം ദേശീയ പുരസ്ക്കാരം നേടിയെടുത്ത തേവര്‍ മകനെ തേടി അനേകം പ്രാദേശിക പുരസ്ക്കാരങ്ങളും വന്നു . കന്നഡയില്‍ ‘താന്ടികെ തങ്ക മക ‘ എന്നപേരില്‍ അംബരീഷിനെ നായകനാക്കി റിമേക്ക് ചെയ്തപ്പോള്‍ , തെലുങ്കില്‍ മൊഴിമാറ്റിയായിരുന്നു പ്രദര്‍ശിപ്പിച്ചത് . അനില്‍കപൂറിനെ നായകനാക്കി ‘വിരാസത്ത്’ എന്ന പേരില്‍ പ്രിയദര്‍ശന്‍ തേവര്‍ മകനെ ഹിന്ദിയില്‍ വമ്പന്‍ വിജയമാക്കി മാറ്റിയിരുന്നു. by AshiqRock

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top