Connect with us

മുന്നോറോളം മുതലകളുള്ള തടാകത്തിൽ നിന്ന് നിവിൻ പോളി രക്ഷപെട്ടത് തലനാരിഴക്ക് !!

Interviews

മുന്നോറോളം മുതലകളുള്ള തടാകത്തിൽ നിന്ന് നിവിൻ പോളി രക്ഷപെട്ടത് തലനാരിഴക്ക് !!

മുന്നോറോളം മുതലകളുള്ള തടാകത്തിൽ നിന്ന് നിവിൻ പോളി രക്ഷപെട്ടത് തലനാരിഴക്ക് !!

മുന്നോറോളം മുതലകളുള്ള തടാകത്തിൽ നിന്ന് നിവിൻ പോളി രക്ഷപെട്ടത് തലനാരിഴക്ക് !!

മുന്നോറോളം മുതലകളുള്ള തടാകത്തിൽ ഷൂട്ട് ചെയ്യുന്നതിനിടെ നിവിൻ പോളി രക്ഷപെട്ടത് തലനാരിഴക്കാണെന്ന് സംവിധായകൻ റോഷൻ ആൻഡ്രുസ്. പുതിയ സിനിമ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ശ്രീലങ്കയിലെ ഒരു തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അനുഭവം വിവരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

“ശ്രീലങ്കയിലെ ഒരു തടാകത്തിലായിരുന്നു ഷൂട്ടിംഗ്. ക്രൂവും അഭിനേതാക്കളുമായി ഒരു വലിയ സംഘം തന്നെ അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ ആ തടാകത്തിൽ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന കാര്യം പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലതാനും. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.”

“ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച്‌ ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്” – റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

മംഗലുരുവിലെ കടപ്പ വനത്തില്‍ ഷൂട്ട് ചെയ്യുമ്പോൾ ക്രൂവില്‍ ഒരാളെ പാമ്പ് കടിച്ചുവെന്നും, ക്രൂവില്‍ വൈദ്യസഹായം നല്‍കാന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് പാമ്പ് കടിയേറ്റ ആള്‍ക്ക് അപായം സംഭവിക്കാതിരുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഷൂട്ടിങിനിടെ നിവിന്റെ കൈയൊടിഞ്ഞു. പിന്നീട് നിവിന്റെ ദേഹത്ത് കാളവണ്ടി മറിഞ്ഞ് വീണു. തലനാരിഴയ്ക്കാണ് പല അപകടങ്ങളിൽ നിന്നും നിവിന്‍ രക്ഷപ്പെട്ടതെന്നും റോഷന്‍ പറഞ്ഞു.


Rosshan Andrews about Nivin Pauly and Kochunni

More in Interviews

Trending

Recent

To Top