Connect with us

ആ കാരണം കൊണ്ടായിരിക്കണം ദേശിയ പുരസ്‌കാരങ്ങൾ എല്ലാ വർഷവും മലയാളത്തിലേക്കെത്തുന്നത് – തൃഷ

Interviews

തമിഴ് സിനിമയിൽ ഒരു സമയത്ത് ഹിറ്റ് നായികയായിരുന്നു തൃഷ. എന്നാൽ നയൻതാരയും സമാന്തയുമൊക്കെ തമിഴിൽ അടക്കി വാഴാൻ തുടങ്ങിയപ്പോൾ തൃഷയെ സിനിമയിൽ കാണാതായി. എന്നാൽ മലയാളത്തിൽ ഹേ ജ്യൂഡിലൂടെ അരങ്ങേറ്റം കുറിച്ച പാലക്കാടൻ വേരുകളുള്ള ഈ അയ്യർ പെൺകുട്ടിക്ക് മലയാളം തീരെ വശമില്ല. ചിത്രത്തിന്റെ സംവിധായകൻ ശ്യാമ പ്രസാദ് ഏറ്റവും വെള്ളം കുടിച്ചതും തൃഷയ്ക്ക് വഴങ്ങാത്ത മലയാളമായിരുന്നു.

“മലയാള സിനിമകള്‍ കാണാറുണ്ട്. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഭാഷ ഇതുവരെ വഴങ്ങിയിട്ടില്ല. ‘ഹേയ് ജൂഡി’ല്‍ അഭിനയിച്ചു കഴിഞ്ഞിട്ടും മലയാളം എനിക്ക് പിടിതരാതെ വഴുതിമാറുകയാണ്. തമിഴും തെലുങ്കും അറിഞ്ഞാല്‍ മലയാളം എളുപ്പത്തില്‍ പഠിക്കാമെന്നൊക്കെയാണ് പലരും പറയുന്നത്. എന്നാല്‍, എന്നെ സംബന്ധിച്ചെടുത്തോളം അതൊന്നും ശരിയല്ല.

ഭാഷയില്‍ മാത്രമല്ല മാറ്റം. തമിഴിനെ അപേക്ഷിച്ച് മലയാളസിനിമയ്ക്ക് വേണ്ടത് സ്വാഭാവികമായ പ്രകടനങ്ങളാണ്. അതിവൈകാരികമായ അഭിനയങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. തമിഴില്‍ മണിരത്‌നം സാറും ഗൗതം മേനോനുമെല്ലാം സമാനമായ രീതിയില്‍ സിനിമയെടുക്കുന്നവരാണ്. ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് മലയാളത്തിന്റെ വിജയം. ഇത്തരത്തില്‍ കഥ പറയുന്നതു കൊണ്ടാകണം ദേശീയ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തിലേക്കെത്തുന്നത്.” തൃഷ പറയുന്നു.

trisha about malayalam film industry

More in Interviews

Trending

Recent

To Top