Sports
അതിരുവിട്ട ആഘോഷം വിവാദമായി – ക്രിസ്റ്യാനോക്ക് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നഷ്ടമാകും
അതിരുവിട്ട ആഘോഷം വിവാദമായി – ക്രിസ്റ്യാനോക്ക് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നഷ്ടമാകും
യുവന്റ്സിനെ ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ചത് ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഹാട്രിക്കായിരുന്നു.പൊന്നും വില കൊടുത്ത് ഈ മുപ്പത്തിമൂന്നുകാരനെ സ്വന്തമാക്കിയത് വെറുതയല്ലെന്ന് യുവന്റ്സ് അവിടെ വ്യക്തമാക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോളുകള്‍ക്ക് തോറ്റ് തുടങ്ങിയ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നിന്നും ക്രിസ്റ്റ്യാനോയുടെ ചിറകിലേറി ക്വാര്‍ട്ടറിലേക്ക്.
ആ തകര്‍പ്പന്‍ കളിക്കിടയില്‍ ആണ് പക്ഷെ ക്രിസ്റ്റ്യാനോയ്ക്ക് തിരിച്ചടിയാവുന്ന മറ്റൊരു സംഭവവുമുണ്ടായി. ചാമ്ബ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നേക്കാവുന്ന നടപടിയാണ് ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും ഗ്രൗണ്ടിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോയുടെ ഗോള്‍ സെലിബ്രേഷനാണ് വിവാദമായിരിക്കുന്നത്.
പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ ജയം പിടിച്ചതിന് ശേഷം അത്ലറ്റിക്കോ മാനേജര്‍ നടത്തിയ സെലിബ്രേഷനെ കളിയാക്കിയായിരുന്നു ക്രിസ്റ്റിയാനോയുടെ ആഘോഷം. അത്ലറ്റിക്കോ മാഡ്രിഡ് മാനേജര്‍ ഡിഗോ സിമോണിന് ഇതേ സ്റ്റൈലിലെ ആഘോഷത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നിരുന്നു.
പിഴയോ, അടുത്ത മത്സരത്തില്‍ വിലക്കോ ആയിരിക്കും ക്രിസ്റ്റിയാനോയ്ക്ക് നേരിടേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ട്. ഞാന്‍ ചെയ്ത അതേ ഉദ്ദേശത്തില്‍ തന്നെയാണ് ക്രിസ്റ്റിയാനോയും അങ്ങിനെ ആഘോഷിച്ചത് എന്നാണ് സിമോണ്‍ പ്രതികരിച്ചത്.എന്ത് തന്നെ ആയാലും നിലവില്‍ ലോക ഫുട്ബോളിലെ മികച്ച കളിക്കാരനാണ് ക്രിസ്റ്റിയാനോ എന്നായിരുന്നു സിമോണ്‍ ന്റെ വാക്കുകൾ .
ronaldo and his success celebration issues
