Connect with us

എന്ത് കൊണ്ട് സുനിൽ ഛേത്രി മെസ്സിയെക്കാളും ക്രിസ്റ്റിയാനോയെക്കാളും മുകളിൽ ?!

Articles

എന്ത് കൊണ്ട് സുനിൽ ഛേത്രി മെസ്സിയെക്കാളും ക്രിസ്റ്റിയാനോയെക്കാളും മുകളിൽ ?!

എന്ത് കൊണ്ട് സുനിൽ ഛേത്രി മെസ്സിയെക്കാളും ക്രിസ്റ്റിയാനോയെക്കാളും മുകളിൽ ?!

എന്ത് കൊണ്ട് സുനിൽ ഛേത്രി മെസ്സിയെക്കാളും ക്രിസ്റ്റിയാനോയെക്കാളും മുകളിൽ ?!

ഫിഫ റാങ്കിങ്ങിൽ 97-ആം സ്ഥാനത്തുള്ള ഒരു രാജ്യം. ഫുട്ബോൾ ലോകത്തെ രാജാക്കന്മാർക്കിടയിൽ ഒന്നുമല്ല എന്ന് പറയപ്പെടുന്ന ഒരു രാജ്യം. സ്വന്തം രാജ്യത്തെ ആളുകൾ പോലും ഫുട്ബാളിൽ മറ്റു രാജ്യങ്ങളെയും കളിക്കാരെയും ആരാധിച്ച് നടക്കുമ്പോൾ ഗവണ്മെന്റിന്റെ പോലും മതിയായ സപ്പോർട്ടില്ലാതെ ഇത്രയെങ്കിലും ഉയരത്തിൽ നമ്മുടെ സ്വന്തം ഇന്ത്യ നിൽക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം ഈ പേരാണ് – സുനിൽ ഛേത്രി.

ഇന്ന് 33-ആം ജന്മദിനം ആഘോഷിക്കുന്ന സുനിൽ ഛേത്രിക്ക് ആശംസകളുമായി ഒരുപാട് പ്രമുഖരാണ് എത്തിയത്. മോഹൻലാൽ, മമത ബാനർജി തുടങ്ങിയവർ ഇതിൽ ചിലരാണ്. 1984 ഓഗസ്റ്റ് മൂന്നിന് കെ.ബി ഛേത്രിയുടെയും സുശീല ഛേത്രിയുടെയും മകനായി സെക്കന്ദരാബാദിൽ ജനനം. വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബാളിൽ പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കിയിരുന്ന ഛേത്രി ഒരുപാട് ടൂർണമെന്റുകളിൽ കളിച്ചിട്ടുമുണ്ട്.

ക്ലബ്ബ്കൾ …

മോഹൻ ബഗാൻ, ജെ.സി.ടി, ഈസ്റ്റ് ബംഗാൾ, ഡെംപോ, ചിരാഗ് യുണൈറ്റഡ് തുടങ്ങിയ ഇന്ത്യൻ ക്ളബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഛേത്രി ഒരുപിടി വിദേശ ക്ളബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ഐ.എസ്.എല്ലിൽ മുംബൈ സിറ്റിക്ക് വേണ്ടിയും ബംഗളുരു എഫ്.സിക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഛേത്രി എല്ലായിടത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യൻ ടീമിലേക്ക്….

2004 മാർച്ച് 30 നാണ് ഇന്ത്യൻ ജേഴ്‌സിയിൽ ഛേത്രി ആദ്യമായി കളിക്കുന്നത്. അണ്ടർ-20 ടീമിൽ പാകിസ്ഥാനെതിരെ. അതേ വർഷം ഏപ്രിൽ മൂന്നിന് ഭൂട്ടാനെതിരെ ഇരട്ട ഗോളുകൾ നേടി ഗോൾ വേട്ട ആരംഭിച്ച ഛേത്രി ഇപ്പോഴും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

2007 നെഹ്‌റു കപ്പിലും, 2008 സാഫ് ചാമ്പ്യൻഷിപ്പിലും, AFC Challenge കപ്പിലുമെല്ലാം ആ മികവ് നാം കണ്ടതുമാണ്. 2011ലെ ഏഷ്യൻ കപ്പിന് ഇന്ത്യക്ക് യോഗ്യത നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഛേത്രി ആ ടൂർണമെന്റിൽ ആദ്യമായി നേടിയ ഗോൾ ഓഫ്‌സൈഡ് വിളിക്കുകയും പിന്നീട് റഫറി തന്നെ അത് തിരുത്തുകയും ചെയ്‌തപ്പോൾ ഇന്ത്യൻ മാനേജർ ബോബ് പറഞ്ഞത് ഇങ്ങനെയായിരുന്നു- “അവൻ തളരില്ല. അവൻ ധീരനാണ്, രാജ്യത്തിനായി എല്ലാം സമർപ്പിക്കുന്നവൻ”.

കളിക്കാരനിൽ നിന്ന് ക്യാപ്റ്റനിലേക്ക്….

2012 AFC Challenge Cup ക്വാളിഫിക്കേഷനു വേണ്ടിയുള്ള ടീമിലാണ് ഛേത്രി ഇന്ത്യയുടെ നായകനായെത്തുന്നത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മലേഷ്യക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളും, പിന്നീട് സാഫ് കപ്പിലുമൊക്കെ ഗോളുകളടിച്ചു കൂട്ടിയ ഛേത്രി ഐ.എം വിജയൻറെ റെക്കോർഡ് തകർക്കുകയും ചെയ്‌തു. ആ വർഷം നെഹ്‌റു കപ്പിലും ഈ പ്രകടനം ആവർത്തിച്ച ഛേത്രി ടീമിന് ആ കപ്പ് നേടികൊടുക്കുകയും ചെയ്‌തു.

ഇന്ത്യക്ക് വേണ്ടി 102 മത്സരങ്ങളാണ് ഛേത്രി കളിച്ചത്. അത്രയും മത്സരങ്ങളിൽ നിന്നായി 65 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്‌തു. റൊണാൾഡോ രാജ്യത്തിനായി 81 ഗോളുകൾ അടിച്ചിട്ടുണ്ടെകിലും 150 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെസ്സിയും ടീമിനായി അടിച്ചത് 64 ഗോളുകളാണ്. പക്ഷെ, 124 മത്സരങ്ങളിൽ നിന്നാണെന്ന് മാത്രം.

Why Sunil Chhetri is better than Messi and Cristiano ?!

More in Articles

Trending

Recent

To Top