Sports
ലോകകപ്പ് വിജയികൾ ഇവർ ആണ് -വിജയികളെ പ്രവചിച്ചു ഷെയ്ൻ വോൺ
ലോകകപ്പ് വിജയികൾ ഇവർ ആണ് -വിജയികളെ പ്രവചിച്ചു ഷെയ്ൻ വോൺ
മെയ് അവസാനത്തോടുകൂടി ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ വിജയികളെ പ്രവചിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ലോകകപ്പിലെ തന്റെ ഫേവറിറ്റ് ടീമുകൾ ഇന്ത്യയും ഇംഗ്ലണ്ടും ഇത്തവണ ഓസ്ട്രേലിയ കിരീടം നേടുമെന്ന് വോണ്‍ പറഞ്ഞു.ഓസീസിന്റെ ഫോമിലേക്കുള്ള തിരിച്ചു വരവ് കൃത്യ സമയത് ആയിരുന്നു എന്നും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചുവരുന്നതോടെ ഓസീസ് കരുത്തരുടെ സംഘമായി മാറുമെന്നുമാണ് വോണിന്റെ അഭിപ്രായം .
വാര്‍ണറും സ്മിത്തുമില്ലാതെ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം അടിച്ചെടുത്ത ഓസീസിന് ഇപ്പോള്‍ ഏത് പ്രതിസന്ധിഘട്ടത്തില്‍ നിന്നും തിരിച്ചുവരാമെന്ന ആത്മവിശ്വാസമുണ്ട്. ആ മത്സരത്തില്‍ ശരിക്കും ഇന്ത്യയായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാം മത്സരം മാത്രം കളിക്കുന്ന ആഷ്ടണ്‍ ടര്‍ണറെ പോലൊരു യുവതാരം കളിതിരിച്ചുകളിഞ്ഞു.
സമീപകാലത്ത് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ ടി20യിലും ഏകദിനത്തിലും വിജയം നേടിയ അധികം ടീമുകളില്ല. അതുതന്നെയാണ് ഓസീസ് ലോകകപ്പ് നേടുമെന്ന് പറയാനുള്ള കാരണമെന്നും വോണ്‍ പറഞ്ഞു. ഇതിനുപുറമെ 1999ല്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്നപ്പോള്‍ വിജയികളായ ചരിത്രവും ഓസീസിന് അനുകൂലമായുണ്ടെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ തന്റെ ഫേവറിറ്റ് ടീം ആണെന്ന് പറയാൻ കാരണം ഇന്ത്യൻ ബൗളേഴ്‌സിന്റെ ബോളിങ് വൈവിദ്യം കൊണ്ട് തന്നെ ആണ് .കുല്‍ദീപും ചാഹലും ജഡേജയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് വൈവിദ്യം ശ്രദ്ധേയമാണ് .അതുമാത്രല്ല ലോകകപ്പ് സീസൺ അവസാനിക്കുമ്പോഴേക്കും ഒട്ടു മിക്ക റെക്കോർഡുകളും വിരാട് കോഹ്‌ലിയുടെ പേരിൽ ആയിരിക്കും എന്നും വോൻ പറയുന്നു .
shane warne about world cup final winner