Connect with us

പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി, ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല; രഞ്ജു രഞ്ജിമാർ

Actress

പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി, ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല; രഞ്ജു രഞ്ജിമാർ

പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി, ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല; രഞ്ജു രഞ്ജിമാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രം​ഗത്തെത്തുന്നത്. രഞ്ജിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്രയും സിദ്ദിഖിനെതിരെ നടി രേവതി സമ്പത്തും ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഇന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചിരുന്നു. പിന്നാലെ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജി വെച്ചിരുന്നു.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ടും അമ്മയുടെ ഭാ​ഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാതിരുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. വ്യക്തമായ പ്രതികരണം സംഘടനയുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. വാർത്താ സമ്മേളനം വിളിച്ചുവെങ്കിലും കൃത്യമായ പ്രതികരണം ഇവരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല.

ഈ വേളയിൽ നടി ജോമോൾ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശും ഏറെ ചർച്ചയായിരുന്നു. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും കതകിൽ തട്ടിയിട്ടില്ലെന്നുമാണ് ജോമോൾ പറഞ്ഞത്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

രഞ്ജു രഞ്ജിമാരുടെ കുറിപ്പ് ഇങ്ങനെ;

ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയിരുന്നില്ല ഞാൻ എടുത്തത്, ഒത്തിരി ഇഷ്ടത്തോടെ ഞാൻ പോസ്റ്റ്‌ ചെയ്യാൻ എടുത്ത ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയതിൽ സങ്കടം ഉണ്ട്. കാരണം അവളെ അത്രയും ഞാൻ ഇഷ്ടപ്പെടുന്നു. എന്തോ എനിക്ക് ഈ നടിയോടു വലിയ ഇഷ്ടം ആയിരുന്നു. ജാനകി കുട്ടി, മയിൽ‌പീലി കാവ്, ആ നിഷ്കളങ്കയായ പെൺകുട്ടി. കഴിഞ്ഞ ദിവസം കണ്ടപ്പോഴും ഒത്തിരി സ്നേഹത്തോടെ ഓടി വന്നു സംസാരിച്ചു.

അതേ സ്നേഹം നിലനിർത്തി പറയട്ടെ ജോമോൾ, നിലപാടുകൾ ശക്തമായിരിക്കണം, ആർക്കും വേണ്ടി തല താഴ്ത്തരുത്, ആരെ ഭയക്കുന്നത്,, കഴിഞ്ഞ ദിവസം അമ്മ പ്രതിനിധി ആയി വന്നിട്ട് പറഞ്ഞ ആ പ്രസ്താവന അങ്ങ് ഉൾകൊള്ളാൻ കഴിയുന്നില്ല. പ്രത്യേകിച്ച് കൂടെ ഇരുന്നു പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി. ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല എന്നും രഞ്ജു രഞ്ജിമാർ കുറിച്ചു.

More in Actress

Trending