Connect with us

മെഗാ സ്റ്റാറും പെട്ടു.? വീഡിയോ വൈറലാകുന്നു; സത്യാവസ്ഥ പുറത്ത്!!

Malayalam

മെഗാ സ്റ്റാറും പെട്ടു.? വീഡിയോ വൈറലാകുന്നു; സത്യാവസ്ഥ പുറത്ത്!!

മെഗാ സ്റ്റാറും പെട്ടു.? വീഡിയോ വൈറലാകുന്നു; സത്യാവസ്ഥ പുറത്ത്!!

മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീകൾ മലയാള സിനിമയിൽ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. ഇതിനോടകം തന്നെ പലരുടെയും ക്രൂരകൃത്യങ്ങൾ വലിച്ചതായിട്ടുണ്ട്.

ഇപ്പോഴിതാ നടൻ മമ്മൂട്ടിക്കെതിരെയും ആരോപണം ഉയർന്നിരിക്കുന്നുവെന്ന പേരിൽ വ്യാജ പ്രചരണമാണ് ചർച്ചയാകുന്നത്. 6 മാസം മുന്നേ ഉള്ള ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത്. അങ്ങനെ #മെഗാ സ്റ്റാറും പെട്ടു – “#ഹിക്ക ഫാൻസിന് കനത്ത തിരിച്ചടി” എന്ന അവകാശവാദങ്ങളോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ദാദാ സാഹിബ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായി എത്തിയ നടിയാണ് ആതിര. അടുത്തിടെ ആതിര മനോരമയ്ക്ക് ഒരു അഭിമുഖം നൽകിയിരുന്നു. സിനിമയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോ ആണ് മമ്മൂട്ടിക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

അഭിമുഖത്തിന്റെ ഒരു ഭാഗത്ത് ആദ്യ ചിത്രമായ ‘ദാദാ സാഹിബി’ൽ താൻ മമ്മൂട്ടിയുടെ നായികയായാണ് വന്നതെന്നും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് മമ്മൂട്ടിയും ചേർന്നാണെന്നും ആതിര പറയുന്നുണ്ട്. മറ്റൊരു ഭാഗത്ത് സിനിമയിൽ നിന്നുണ്ടായ മോശം അനുഭവവും സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

‘സിനിമയിൽ ചില ദുരവസ്ഥകള്‍ ഉണ്ടായി. ആ സമയത്ത് ജീവിതത്തില്‍ അത്ര തന്റേടം തോന്നിയില്ല. ജീവിതത്തെ മൊത്തം അത് താളം തെറ്റിച്ചു. അതില്‍ നിന്ന് ഓടി മാറണം എന്ന അവസ്ഥയില്‍ എത്തി. ആ അവസ്ഥയില്‍ നിന്നുകൊണ്ടാണ് പെട്ടെന്ന് തന്നെ ആരോടും കാര്യം പറയാതെ ആ സിനിമയോടെ അഭിനയം നിർത്തി’, എന്നായിരുന്നു ആതിരയുടെ വാക്കുകൾ. ഈ രണ്ട് ഭാഗങ്ങളും ചേർത്ത് വെച്ചാണ് വ്യാജപ്രചരണം കൊഴുക്കുന്നത്.

അതേസമയം നിലവിൽ ആരോപണം ഉയർന്നവർക്കെതിരെ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരിക്കുകയാണ്.  

നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറി.
സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ളീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച് മാത്രമാകുമെന്ന് പറഞ്ഞ നടി നീതി ലഭിക്കുമെന്ന് സർക്കാ‌ർ ഉറപ്പുനൽകിയാൽ കേസുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു. ഒരു പോരാട്ടത്തിനിറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്. സിദ്ദിഖിനെതിരെ മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും. സിദ്ദിഖിനെതിരെ തെളിവുകൾ കൈയിലുണ്ട്. രേവതി സമ്പത്ത് പറഞ്ഞു.

കഴിഞ്ഞദിവസമാണ് മോഡലും നടിയുമായ രേവതി, സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്നും ചെറിയ പ്രായത്തിലായിരുന്നു ഇതെന്നുമായിരുന്നു വെളിപ്പെടുത്തൽ. 2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.

‘തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ്‌ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. രേവതി സമ്പത്ത് പറഞ്ഞു.

More in Malayalam

Trending