Connect with us

ഞാൻ എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു ഇന്നേ വരെ ആരും എന്റെ കതകിൽ തട്ടുകയോ സഹകരിച്ചാലേ അവസരമുള്ളൂവെന്നോ പറഞ്ഞിട്ടില്ല; ജോമോൾ

Actress

ഞാൻ എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു ഇന്നേ വരെ ആരും എന്റെ കതകിൽ തട്ടുകയോ സഹകരിച്ചാലേ അവസരമുള്ളൂവെന്നോ പറഞ്ഞിട്ടില്ല; ജോമോൾ

ഞാൻ എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു ഇന്നേ വരെ ആരും എന്റെ കതകിൽ തട്ടുകയോ സഹകരിച്ചാലേ അവസരമുള്ളൂവെന്നോ പറഞ്ഞിട്ടില്ല; ജോമോൾ

പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് ജോമോൾ. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വിശദീകരിക്കാൻ താര സംഘടന അമ്മ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലായി മാറുന്നത്. സിനിമയിലെ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നടി പറയുന്നത്.

എന്നോട് ഇതുവരെ സിനിമയിലുള്ളവരാരും മോശമായി സംസാരിച്ചിട്ടില്ല. ഞാൻ എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേ വരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല.

പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. അതിൽ ഇടപെടാനാവില്ല.

ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെ കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ല എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ നടി പറഞ്ഞത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ല. ഷോ റിഹേഴ്‌സൽ നടക്കുന്നതിനാലാണ് പ്രതികരണം വൈകിയത്. റിപ്പോർട്ട് സ്വാഗതാർഹമാണ്. ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നാണ് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു.

റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് അമ്മ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല. ഞങ്ങളുടെ അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അതിൽ പറയുന്നത്. സംവിധായകൻ കതകിൽ മുട്ടിയെന്ന പെൺകുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

തിലകന്റെ മകൾ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. അതവർ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. അമ്മയ്ക്ക് അവർ പരാതി നൽകിയിട്ടില്ല. അമ്മയുടെ അംഗങ്ങൾ പറഞ്ഞിട്ടുള്ള പരാതിയിൽ പരിഹാരം കാണാൻ ഏതറ്റംവരെയും പോകും. പരാതി പറഞ്ഞതിന്റെ പേരിലൊന്നും ആരെയും മാറ്റിനിർത്താൻ സിനിമാമേഖലയിൽ സാധിക്കില്ല. പാർവതിക്ക് അവസരം കിട്ടാതിരുന്നതായി തോന്നിയിട്ടില്ല എന്നും സിദ്ദിഖ് പറഞ്ഞു.

More in Actress

Trending