Connect with us

മൊഴി മാറ്റിയ നടിക്കെതിരെ ഞാൻ ശക്തമായി പ്രതികരിച്ചു, ഡബ്ലുസിസി പോലും എന്നെ പിന്തുണച്ചില്ല, ആകെക്കൂടി എന്നെ വിളിച്ചത് രമ്യ നമ്പീശൻ; രഞ്ജു രഞ്ജിമാർ

Malayalam

മൊഴി മാറ്റിയ നടിക്കെതിരെ ഞാൻ ശക്തമായി പ്രതികരിച്ചു, ഡബ്ലുസിസി പോലും എന്നെ പിന്തുണച്ചില്ല, ആകെക്കൂടി എന്നെ വിളിച്ചത് രമ്യ നമ്പീശൻ; രഞ്ജു രഞ്ജിമാർ

മൊഴി മാറ്റിയ നടിക്കെതിരെ ഞാൻ ശക്തമായി പ്രതികരിച്ചു, ഡബ്ലുസിസി പോലും എന്നെ പിന്തുണച്ചില്ല, ആകെക്കൂടി എന്നെ വിളിച്ചത് രമ്യ നമ്പീശൻ; രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതു മാത്രമല്ല, തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടി കാണിക്കാത്ത വ്യക്തി കൂടിയാണ് രഞ്ജു രഞ്ജിമാർ.

നടിയെ ആക്രമിച്ച കേസിലെല്ലാം രഞ്ജു തന്റെ വ്യക്തമായ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തോടും തനിക്ക് അറിയാവുന്ന വിവരങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് ഒരു അഭിമുഖത്തിൽ രഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഈ കേസിൽ ചൂണ്ടിക്കാട്ടേണ്ടത് വിസ്താരം അവസാനിപ്പിക്കാൻ സമയമായി എന്നതാണ്. നീതി നടപ്പിലാക്കാമായിരുന്നു. പൾസർ സുനിയ്ക്ക് ജാമ്യം കിട്ടിയതിനാൽ ഇനി കഥ എങ്ങോട്ട് പോകുന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയും. കേസിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എനിക്ക് ഒരാളെയും ചവിട്ടി താഴ്ത്താനോ ക്രൂശിക്കപ്പെടുന്നത് കണ്ട് രസിക്കാനോ കഴിയില്ല. എനിക്കറിയാവുന്ന സത്യം മാത്രമാണ് പറഞ്ഞത്.

ഈ വിഷയത്തിൽ പ്രസ്താവന ഇറക്കിയതിൽ നിന്ന് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒരു നേട്ടങ്ങളും ഉണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ സപ്പോർട്ടായി നിന്നത് ഡബ്ല്യുസിസി എന്ന അസോസിയേഷനാണ്. ആ അസോസിയേഷനിൽ നിന്ന് പോലും എനിക്ക് അനുകൂലമായ പിന്തുണ വന്നിട്ടില്ല. ഒരാളിൽ നിന്നും കിട്ടിയിട്ടില്ല. ആകെക്കൂടി എന്നെ വിളിച്ച് എന്തെങ്കിലുമൊരു കാര്യം പറഞ്ഞത് രമ്യ നമ്പീശനാണ്.

ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു. ആരൊക്കെയോ എന്തൊക്കെയോ പറയാൻ മടിക്കുന്നു. സ്വന്തം തന്തയാണെങ്കിലും നിലപാട് നിലപാട് തന്നെയായിരിക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. പല ആർട്ടിസ്റ്റുകളുടെയും വർക്കുകൾക്ക് എന്നെ വിളിച്ചിട്ടുണ്ട്. ആ ആർട്ടിസ്റ്റുകളുടെ വർക്ക് വേണ്ടെന്ന് ഞാൻ ശക്തമായി പറഞ്ഞിട്ടുമുണ്ട്.

ഞാൻ ഫേസ്ബുക്കിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കേസിൽ മൊഴി മാറ്റി പറഞ്ഞു എന്ന കാരണത്തിൽ ഒരു ആർട്ടിസ്റ്റിന്റെ ഫോട്ടോ വെച്ച് തന്നെ ഞാൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. രഞ്ജു രഞ്ജിമാരെ വർക്കിൽ ഉൾപ്പെടുത്താമെന്ന് ഡബ്ല്യുസിസിയിലെ ഒരു അം​ഗങ്ങളും ചിന്തിച്ചിട്ടില്ല. ഡബ്ല്യുസിസിയുടെ ഭാ​ഗത്ത് നിന്നും തനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ല എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

ഇന്നും എന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. അത് വിട്ട് ഒരു കളിയുമില്ല. നാളെ ഈ അതിജീവിത തന്നെ എന്നെ വർക്കിന് വിളിച്ചില്ലെങ്കിലും, ലോകത്ത് വേറെ ഒരു ആർട്ടിസ്റ്റും വിളിച്ചില്ലെങ്കിലും ഇനി ഞാൻ അതിനെ തരണം ചെയ്യും. എനിക്ക് അങ്ങനെ മുന്നോട്ട് പോയെ പറ്റുകയുള്ളു.

കാരണം എന്നെ പ്രതീക്ഷിച്ച് നിൽക്കുന്ന കുറച്ച് ജീവനുകൾ വീട്ടിലുണ്ട്. ആരൊക്കെയോ വിളിച്ച് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ‘നിന്നെ തട്ടിക്കളയും, നീ ഇനി അധികനാളൊന്നും മേക്കപ്പ് ചെയ്ത് ഇവിടെ ജീവിക്കില്ല. വാ അടച്ച് ഇരുന്നോ’ എന്നൊക്കെ പറഞ്ഞ് രാജ്യത്തിന് പുറത്ത് നിന്നൊക്കൊ ഫോൺ വരാറുണ്ട്. നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളതെന്ന് വെച്ചാൽ ചെയ്യൂ എന്നും പറഞ്ഞ് എന്റെ ലൊക്കേഷനും കൊടുക്കും.

കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും സാക്ഷിപ്പട്ടികയിൽ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോൺ സംഭാഷണം പൊലീസുകാർക്ക് ലഭിച്ചു. അങ്ങനെയാണ് ഞാൻ സാക്ഷി പട്ടികയിൽ വരുന്നത്. ആ ഫോൺ സംഭാഷണം എങ്ങനെയാണ് അവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

More in Malayalam

Trending