Connect with us

എനിക്ക് ആ നടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്, പക്ഷേ സംസാരിച്ചപ്പോൾ ആ ഇഷ്ടം പോയി; രഞ്ജു രഞ്ജിമാർ

Malayalam

എനിക്ക് ആ നടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്, പക്ഷേ സംസാരിച്ചപ്പോൾ ആ ഇഷ്ടം പോയി; രഞ്ജു രഞ്ജിമാർ

എനിക്ക് ആ നടനോട് ഇഷ്ടം തോന്നിയിട്ടുണ്ട്, പക്ഷേ സംസാരിച്ചപ്പോൾ ആ ഇഷ്ടം പോയി; രഞ്ജു രഞ്ജിമാർ

മലയാളികൾക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ്. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാർ സിനിമാ ലോകത്ത് പ്രശസ്ത ആണ്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടം തോന്നിയ ഒരു നടനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാനിപ്പോൾ ഒരു ഗ്ലാമർ ലോകത്താണ്. ഒരുപാട് മോഡലുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപാട് നടൻമാരുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കങ്ങനെ ക്രഷ് തോന്നിയിട്ടില്ല. ഞാൻ അപ്പോൾ എന്നെ പഠിക്കും.

ക്രഷ് എന്നത് സെക്കന്റുകൾ മാത്രമുള്ളതാണ്. വിവാഹം ചെയ്തവരും നല്ല ആളെ കണ്ടാൽ നോക്കും. അത് സ്വാഭാവികമാണ്. പക്ഷെ ക്രഷ് എന്ന് പറയാൻ പറ്റില്ല. എനിക്ക് വിജയ് ദേവരകൊണ്ടയോട് ഇഷ്ടം തോന്നിയിട്ടുണ്ട്. സെക്കന്റുകൾ മാത്രം നീണ്ട് നിന്ന ഇഷ്ടമായിരുന്നു. പക്ഷേ സംസാരിച്ചപ്പോൾ ആ ക്രഷ് പോയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

മാത്രമല്ല, സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. ഞാൻ ലൈക്ക് ഇടുന്നവരെല്ലാം എന്റെ ഇൻസ്റ്റ സുഹൃത്തുക്കളാണ്. ഞങ്ങൾ ചാറ്റ് ചെയ്യാറുണ്ട്. റീൽ കണ്ടിട്ടോ അല്ലെങ്കിൽ അഭിപ്രായം ചോദിക്കുമ്പോഴോ മറ്റോ. നമ്മൾ കൊടുക്കുന്ന ലെെക്ക് അവർക്ക് മോട്ടിവേഷനാണ്. നമ്മളോട് ഇഷ്ടം ഉള്ളവരെ പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റും. നമ്മളിടുന്ന സ്റ്റോറി എത്ര പേർ കണ്ടെന്ന് നോക്കുക.

അതിനകത്ത് സ്റ്റോറി ലൈക് ചെയ്യുന്നവർ നമ്മളെ സ്നേഹിക്കുന്നവരാണ്. അത് മറ്റൊരു തരത്തിലുള്ള ഇഷ്ടമല്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സെലിബ്രിറ്റി മേക്കപ്പ് മേഖലയിൽ തനിക്ക് അവസരം കുറഞ്ഞതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്ത ശേഷമാണ് തനിക്ക് അവസരം കുറഞ്ഞതെന്നാണ് രഞ്ജു അന്ന് വ്യക്തമാക്കിയത്.

പല പരിപാടികളും നടക്കുന്നുണ്ട്. മുമ്പ് മേക്കപ്പ് ചെയ്തിരുന്ന നടിമാർ പങ്കെടുക്കുന്നുമുണ്ട്. എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി. എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂ‌ടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ല. അവിടെയാണ് തനിക്കൊരു ചോദ്യ ചിഹ്നം വന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ മംമ്ത മോഹൻദാസാണ് വർക്ക് തന്ന് തന്നെ കൈ പിടിച്ച് ഉയർത്തിയത്. ആ കടപ്പാട് തനിക്കെന്നും മംമ്തയോടുണ്ടെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. അതിന് അപ്പുറത്തേക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും അവർ പറയുന്നു. എന്ത് തന്നെ സംഭവിച്ചാലും ദൈവഹിതം എന്ന രീതിയിൽ അതിനെ വിട്ടുകൊടുക്കുന്നു. ഈ കേസിലേക്ക് യാദൃശ്ചികമായ വന്ന ആളാണ് ഞാൻ. ആ ഫോൺ റെക്കോർഡ് ഇല്ലായിരുന്നെങ്കിൽ ഈ രംഗത്തേ ഞാനില്ല.

അത് എന്റെ ഗതികേട് എന്ന് വേണം പറയാൻ. എനിക്കൊരു സങ്കടം തോന്നി ഞാൻ അയച്ചു. ഇക്കാര്യത്തിൽ മാത്രമല്ല എല്ലാവരുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ് ഇടപെടാറുള്ളത്. മുന്നിൽ നടന്ന കാര്യം കണ്ടില്ലെന്ന് പറയണമെന്ന് ആവശ്യപ്പെടുന്നത് എത്രത്തോളം ശരിയാകും. ഇന്നും എന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. അത് വിട്ട് ഒരു കളിയുമില്ലെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു.

ആ നടിയുടെ അച്ഛൻ മരിച്ച ദിവസം നടന്ന സംഭാഷണമാണ്. 2013 ൽ നടന്ന അമ്മ ഷോയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ആ സമയത്ത് ഞാനുണ്ട്. ഞാനാണ് ആ നടിക്ക് മേക്കപ്പ് ചെയ്യുന്നത്. ഏകദേശം മൂന്നോ നാലോ നടിമാർക്ക് ഞാനാണ് അന്ന് മേക്കപ്പ് ചെയ്യുന്നത്. കുറേ മേക്കപ്പ് സാധനങ്ങൾ പോയി വാങ്ങി വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്.

ഞാൻ ഈ നടിയെ ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്. ഇത് മാത്രമേ തനിക്ക് അറിയൂ എന്നും ഇക്കാര്യങ്ങളാണ് താൻ കോടതിയിൽ പറഞ്ഞതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending