Connect with us

സെക്സി ഇമേജിനെ ആഘോഷമാക്കിയ അമ്മയും മകളും ! മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ കൊലപാതകത്തിൻ്റെ 33 വർഷങ്ങൾ ! റാണി പത്മിനിയുടെ മരണത്തിലെ ആ ദുരൂഹത നിറഞ്ഞ കഥ !

Articles

സെക്സി ഇമേജിനെ ആഘോഷമാക്കിയ അമ്മയും മകളും ! മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ കൊലപാതകത്തിൻ്റെ 33 വർഷങ്ങൾ ! റാണി പത്മിനിയുടെ മരണത്തിലെ ആ ദുരൂഹത നിറഞ്ഞ കഥ !

സെക്സി ഇമേജിനെ ആഘോഷമാക്കിയ അമ്മയും മകളും ! മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ കൊലപാതകത്തിൻ്റെ 33 വർഷങ്ങൾ ! റാണി പത്മിനിയുടെ മരണത്തിലെ ആ ദുരൂഹത നിറഞ്ഞ കഥ !

മലയാള സിനിമയിലെ ഏറ്റവും ദുരൂഹമായ മരണത്തിനു ഇന്ന് 33 വൈസ് തികയുകയാണ്. മറ്റാരുടേതുമല്ല , ഒരു കാലത്ത് മലയാള സിനിമ ലോകം അടക്കി വാണ റാണി പദ്മിനിയുടെ മരണം . സിനിമയിൽ പ്രശസ്തിയുടെയും സമ്പത്ത്ന്റെയും കൊടുമുടിയിൽ നില്കുമ്പോളാണ് റാണി ദുരൂഹ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ടത് .

കൊലയ്ക്ക് പിന്നിൽ രണ്ടു കാരണങ്ങൾ ആണ് പറയുന്നത് . ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള റാണിയുടെ ബന്ധവും പണമിടപാടുകളൂം . ഏതാണ് സത്യം ഇതിനപ്പുറമെന്തെങ്കിലുമുണ്ടോ എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. റാണിയും അമ്മയുമാണ് കൊല്ലപ്പെട്ടത്.

പറങ്കിമല,ശരം,കിളിക്കൊഞ്ചല്‍,സംഘര്‍ഷം,തേനും വയമ്ബും,നസീമ തുടങ്ങിയ ചിത്രങ്ങളാണ് റാണിയെ മലയാളിപ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത്.റാണിയുടെ അമ്മ ഇന്ദിരയ്ക്കായിരുന്നു സിനിമാമോഹം തലയ്ക്ക് പിടിച്ചിരുന്നത്. അവര്‍ തിരുവനന്തപുരത്തെ നല്ല സാമ്ബത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു.അവരുടെ അച്ഛന്‍ പരുത്തിക്കാട്ട് ഗോപാലന്‍ നായരാകട്ടെ ദേവസ്വം കമ്മീഷണറായി വിരമിച്ച വ്യക്തി.

ചെറുപ്പത്തിലേ സിനിമയുടെ വെള്ളിവെളിച്ചവും പ്രശസ്തിയുമൊക്കെ മനസില്‍ കയറി കൂടിയിരുന്ന ഇന്ദിര അമ്ബതുകളുടെ തുടക്കത്തില്‍ ഹിന്ദി സിനിമകളും മറ്റും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍ അതില്‍ നായികമാര്‍ക്കും പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ക്കുമൊക്കെ ശബ്ദം നല്‍കി. പക്ഷെ ആ സിനിമകളൊന്നും വെളിച്ചം കാണാതായതോടെ അവർ ചൗദരി എന്ന ഹിന്ദിക്കാരനെ വിവാഹം ചെയ്തു മദ്രാസ് വിട്ടു പോയി .

പിന്നീട് മകളിലൂടെയാണ് ഇന്ദിരാ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിച്ചത് . എന്നാൽ തമിഴ് സിനിമ ലോകത്ത് ലത,കെ.ആര്‍.വിജയ,ഉണ്ണിമേരി,അംബിക തുടങ്ങിയവരൊക്കെ നിറഞ്ഞു നിന്നതിനാൽ തമിഴകത്ത് മകൾ ഒതുങ്ങിപോകുമെന്നു ഭയന്ന ഇന്ദിരാ മകൾക്കായി തിരഞ്ഞെടുത്തത് മലയാളം സിനിമ ഇൻഡസ്ടറി ആയിരുന്നു.

1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ സുപ്രധാനവേഷം ചെയ്ത് റാണി പത്മിനി മലയാളസിനിമയില്‍ പ്രവേശിച്ചു. പക്ഷെ. ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയുടെ ചിത്രീകരണം അവിചാരിതമായി നീണ്ടുപോയി.റാണി അഭിനയിച്ച്‌ ആദ്യമായി റിലീസ് ചെയ്ത ചിത്രം പി.ജി.വിശ്വംഭരന്‍ ഒരുക്കിയ സംഘര്‍ഷം എന്ന സിനിമയായിരുന്നു. ജയനെ നായകനാക്കി ഐ.വി.ശശി ചെയ്യാനിരുന്ന തുഷാരം എന്ന സിനിമ ജയന്റെ മരണത്തിന് ശേഷം രതീഷിനെ നായകനാക്കി വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍,ആ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലേക്ക് ഐ.വി.ശശി റാണിയെ ക്ഷണിച്ചു.ആ രണ്ട് ചിത്രങ്ങളും ഒരേ വര്‍ഷം റിലീസായതോടെ റാണിയുടെ നല്ല കാലം ആരംഭിച്ചു.അതേ വര്‍ഷം തന്നെ ഭരതന്റെ പറങ്കിമല,അശോക് കുമാറിന്റെ തേനും വയമ്ബും എന്നീ ചിത്രങ്ങളിലും അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

നല്ല നല്ല വേഷങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും റാണി ശ്രദ്ധിക്കപ്പെട്ടത് അവരുടെ സെക്സി ഇമേജിലൂടെയാണ് . നഗ്നത പ്രദശനത്തിന്റെ പേരിൽ ഒരുപാട് വിമർശിക്കപ്പെട്ടു റാണി . പക്ഷെ പണത്തിനും പ്രസിദ്ധിക്കുമായി ഇന്ദിരാ മകളെ അത്തരം വേഷങ്ങളിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചു . ബാലൻ കെ നായരുമായുള്ള ബലാൽസംഘ രംഗം അവരെ കുപ്രസിദ്ധിയിലേക്ക് തള്ളിയിട്ടു .

അധികം വൈകിയില്ല റാണിയുടെ മാര്ക്കറ്റ് ഇടിഞ്ഞു . ബോളിവുഡിലും ഒരു കൈ പയറ്റിയെങ്കിലും അവർക്ക് പിടിച്ചു നില്ക്കാൻ സാധിച്ചില്ല . അതുകൊണ്ട് ബോംബെ വിട്ട് വീണ്ടും മദ്രാസിലെത്തിയ റാണി വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്ബര്‍ അവന്യൂവിലെ വലിയൊരു ബംഗ്ലാവ് വാടകയ്ക്കെടുത്തു. ബംഗ്ലാവില്‍ താമസമാരംഭിച്ച ഉടനെ,പുതിയ വാച്ച്‌മാന്‍,അടുക്കളക്കാരന്‍,ഡ്രൈവര്‍ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച്‌ റാണി പത്രപരസ്യം നല്‍കി. ഡ്രൈവറെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടാണ് റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്ന വ്യക്തി എത്തുന്നത്.

ജെബരാജ് ജോലിയില്‍ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചറായി ലക്ഷ്മി നരസിംഹന്‍ എന്നയാളും അവിടെ ജോലിക്ക് വന്നു.കാര്‍ മോഷണക്കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ജെബരാജ് എന്നും,അതിലുപരി ജെബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകള്‍ക്കും അജ്ഞാതമായ കാര്യമായിരുന്നു.ഇവരെ കൂടാതെ ഗണേശന്‍ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ റാണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതാണ് റാണിയെ കൊല്ലുക എന്ന ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചത്.

ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാവ് മേടിച്ചാല്‍ കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി. അതിനായി പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ താന്‍ കൈ മാറാമെന്ന് വാക്കാല്‍ പറഞ്ഞുറപ്പിക്കുകയുമുണ്ടായി.ഈ വിവരമറിഞ്ഞ ജെബരാജ്,അത് കൊണ്ട് തന്നെ റാണിയുടെ വീട്ടില്‍ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. കൊലപാതകത്തിനായി വാച്ച്‌മാനേയും കുക്കിനേയും ജെബരാജ് ഒപ്പം കൂട്ടി.


1986 ഒക്ടോബര്‍ 15 ന് റാണിക്കും അമ്മയ്ക്കും കൊലപാതകികള്‍ മരണസമയം കുറിച്ചു. രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം അമ്മയ്ക്കും മകള്‍ക്കും ഉണ്ടായിരുന്നു. ഈ സമയത്ത് ഇരുവരെയും വധിക്കാനായിരുന്നു പദ്ധതി. അന്നും പതിവുപോലെ അമ്മയും മകളും രാത്രിയില്‍ നന്നായി മദ്യപിച്ചു. എന്തോ ആവശ്യത്തിന് റാണി അടുക്കളയിലേക്ക് പോയ സമയത്ത് ഇന്ദിരയെ കഠാര കൊണ്ട് തുരുതുരെ കുത്തിവീഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടന്ന അമ്മയെയാണ്. റാണി അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റാണിയെ ഇന്ദിരയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തതു.ശേഷം അവരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ച്‌ പ്രതികള്‍ മൂന്ന് വഴിക്ക് മുങ്ങി.

ഒക്ടോബര്‍ ഇരുപതാം തിയതി നേരത്തേ പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാന്‍ ബ്രോക്കര്‍ പ്രസാദ് റാണിയുടെ വീട്ടിലെത്തി. എന്നാല്‍ കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല അപ്പോഴാണ് വല്ലാത്ത ഒരു ദുര്‍ഗന്ധം പ്രസാദ് ശ്രദ്ധിച്ചത്. പിറകു വശത്തെ വാതില്‍ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുര്‍ഗന്ധം രൂക്ഷമായി.മേലേയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നതോടെ പ്രസാദ് ഭയന്നു. ഒടുവില്‍ എത്തിപ്പെട്ടത് ഒരു കുളിമുറിയിലായിരുന്നു.അവിടെ ചത്തുവീര്‍ത്തു കിടക്കുന്ന രണ്ട് ശവശരീരങ്ങള്‍ കണ്ട് പ്രസാദ് അലറി നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി.പ്രസാദ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി.

അപ്പോഴേക്കും രണ്ട് ജഡങ്ങളും ചീഞ്ഞളിഞ്ഞിരുന്നു.ആ ജഡങ്ങള്‍ അവിടെ നിന്നും ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെടാമെന്നിരിക്കെയുള്ള അവസ്ഥയില്‍ പോസ്റ്റ്മോര്‍ട്ടം കുളിമുറിയില്‍ തന്നെ നടത്താമെന്നു പോലീസ് സര്‍ജന്‍ അഭിപ്രായപ്പെട്ടു.അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അവരുടെ അമ്മയുടെയും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു.കാര്യമറിഞ്ഞ് അവിടെ എത്തിയവരില്‍ സിനിമക്കാരായി,നടന്‍മാരായ കൊച്ചിന്‍ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലന്‍സ് എത്തി ചേരാത്തത് കാരണം ഒരു ടാക്സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവരുടെ ജഡങ്ങള്‍ സീറ്റില്‍ വയ്ക്കാന്‍ പോലും ആ ടാക്സിഡ്രൈവര്‍ സമ്മതിച്ചില്ല.

രണ്ട് പേരുടെയും ജഡങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരും എത്തിയതുമില്ല. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ ചലച്ചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ തന്നെ സംസ്‌ക്കരിച്ചു.അത്യാർത്തിയും ആഡംബര മോഹവും കാരണം സംഭവിച്ച ദുരന്തം അവർ വരുത്തി വച്ചതാണെങ്കിലും ഓരോ സിനിമ താരങ്ങളാക്കും ആ മരണങ്ങൾ ഒരു പാഠമായിരുന്നു. ആ ക്രൂര കൊലപാതകങ്ങള്ക്ക് ഇന്ന് 33 വർഷങ്ങൾ തികയുകയാണ്.

rani padmini’s murder

More in Articles

Trending

Recent

To Top