Malayalam
അഭിനയത്തിലെ അതിഭീകര യാദൃച്ഛികത ജീവിതത്തിലും, മോഹന്‍ലാലിന്റെ ആ നായികയ്ക്ക് സംഭവിച്ചത്!!!
അഭിനയത്തിലെ അതിഭീകര യാദൃച്ഛികത ജീവിതത്തിലും, മോഹന്‍ലാലിന്റെ ആ നായികയ്ക്ക് സംഭവിച്ചത്!!!
മലയാള ചലച്ചിത്രലോകത്ത് സമാനതകളില്ലാത്ത വലിയ ഇരട്ട കൊലപാതകങ്ങളില്‍ ഒന്നായിരുന്നു എണ്‍പതുകളില്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താര സുന്ദരി റാണി പദ്മിനിയുടേത്. സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു റാണിയുടെ ജീവിതത്തില്‍ അരങ്ങേറിയത്. അവരുടെ മാദക ഭംഗി കൊണ്ടു തന്നെയാണ് റാണി സിനിമകളില്‍ തിളങ്ങിയത്. 1986 ഒക്‌ടോബറില്‍ വീട്ടു ജോലിക്കാരുടെ കൈകളാല്‍ ആണ് റാണിയും അമ്മയും കൊല്ലപ്പെടുന്നത്. അക്കൗണ്ടിലെ 15 ലക്ഷം രൂപയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയെതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അവരുടെ പല ആരാധകരുടെയും ആരോപണം. എന്നാല്‍ പോലീസിന്റെ ഇടപെടലാണ് സഹായികളുടെ മേല്‍ മാത്രം കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സിനിമാ ലോകത്തേയ്ക്ക് റാണി എത്തിപ്പെടുന്നതിന്റെ പ്രധാന കാരണം റാണിയുടെ അമ്മ ആയിരുന്നു. അമ്മ ഇന്ദിര തിരുവനന്തപുരത്തെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു. ഇന്ദിരയുടെ മനസ്സില്‍,ചെറുപ്പത്തിലേ അഭിനയ മോഹം കടന്നുകൂടിയിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ ഹിന്ദി സിനിമകളും മറ്റും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍ അതില്‍ നായികയ്ക്കും പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ക്കുമൊക്കെ ശബ്ദം നല്‍കിയിരുന്നത് ഇന്ദിരയായിരുന്നു.സിനിമയുടെ മായാലോകത്തേയ്ക്ക് ഇന്ദിര കൂടുതല്‍ ആകൃഷ്ടയായത് അങ്ങനെയായിരുന്നു. തമിഴ,് തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ച് താരമാകണമെന്നും കുറേയേറെ കാശുണ്ടാക്കണമെന്നുമായിരുന്നു അവരുടെ മോഹം.അത് സാക്ഷാത്കരിക്കുന്നതിന്റെ പടിവാതിലില്‍ വരെ അവര്‍ എത്തിയതുമായിരുന്നു.
അവര്‍ക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയ ആദ്യസിനിമ മലയാള സിനിമയുടെ രണ്ടു ചരിത്രനായകന്മാരുടെയും ആദ്യത്തെ സിനിമ കൂടിയായിരുന്നു.സത്യന്റേയും പ്രേംനസീറിന്റെയും ത്യാഗസീമ എന്ന ആദ്യചിത്രം. നിര്‍ഭാഗ്യവശാല്‍ ഈ ചിത്രം പൂര്‍ത്തിയായില്ല. ഇതോടെ ഇന്ദിരയുടെ അഭിനയമോഹത്തിന് തുടക്കത്തിലേ കല്ലു കടിച്ചു.ആ നിരാശ അധികകാലം നീണ്ട് നിന്നില്ല.നടന്‍ തിക്കുറിശ്ശിയുടെ പ്രഥമ സംവിധാന സംരംഭമായ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ ഒരു പരിചയക്കാരന്‍ വഴി ഇന്ദിരയ്ക്ക് അവസരം ലഭിച്ചു.തിക്കുറിശ്ശിക്ക് ഇന്ദിരയെ ബോധിച്ചെങ്കിലും സ്‌ക്രീന്‍ ടെസ്റ്റില്‍ അവര്‍ പരാജയപ്പെട്ടു.അതോടെ ആ റോള്‍ കുമരി തങ്കം എന്ന നടി ചെയ്തു.പക്ഷേ തോറ്റു കൊടുക്കാന്‍ ഇന്ദിര തയ്യാറായിരുന്നില്ല.ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ ഇന്ദിരക്ക് വീണ്ടുമൊരു സിനിമയില്‍ അവസരം കിട്ടി.രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിലെ അപ്രധാനമായ ഒരു ചെറിയ കഥാപാത്രം.പക്ഷേ ചിത്രം പരാജയമായതോടു കൂടി ഇന്ദിരയെ തേടി പിന്നീട് പുതിയ സിനിമകളൊന്നും വന്നില്ല.അതോടെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുവാന്‍ വേണ്ടി മദിരാശിയിലേക്കു ചേക്കേറാന്‍ അവര്‍ നിര്‍ബന്ധിതയായി. എന്നാല്‍ അവിടെയും രക്ഷയുണ്ടായിരുന്നില്ല. തുടര്‍ന്ന് ചൗദരി എന്ന ഹിന്ദിക്കാരനെ വിവാഹം കഴിച്ച് മദിരാശി വിട്ടു.
എന്നാല്‍ ഇന്ദിര മകള്‍ റാണിയിലൂടെ ആയിരുന്നു പിന്നീട് തന്റെ സ്വപ്‌നത്തിലേയ്ക്ക് എത്താന്‍ ശ്രമിച്ചത്. അഭിനയശേഷിയും സൗന്ദര്യവും ഒത്തിണങ്ങിയ പുതുമുഖനടികള്‍ക്കുള്ള പ്രധാനതട്ടകം അന്ന് മലയാള സിനിമയായിരുന്നു എന്ന തിരിച്ചറിഞ്ഞ ഇന്ദിര മലയാള സിനിമാ ഇന്‍ഡസ്ട്രി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 1981 റിലീസ് ചെയ്ത മോഹന്റെ ‘കഥയറിയാതെ ‘എന്ന ചിത്രത്തിലെ ‘ഉഷ’എന്ന സുപ്രധാനവേഷം ചെയ്താണ് റാണി പത്മിനി മലയാളസിനിമയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് നല്ല അവലസരങ്ങള്‍ റാണിയെതേടി എത്തി. സ്വതസിദ്ധമായ അഭിനയശേഷി തനിക്കുണ്ടെന്ന് കഥയറിയാതെ എന്ന ആദ്യചിത്രത്തിലൂടെ തെളിയിച്ചെങ്കിലും ഗ്ലാമര്‍ വേഷങ്ങളാണ് അവര്‍ക്ക് ഏറെയും ലഭിച്ചത്.പ്രത്യേകിച്ചും ഭരതന്റെ പറങ്കിമല,പി.ജി.വിശ്വംഭരന്റെ സംഘര്‍ഷം, എന്നീ ചിത്രങ്ങള്‍. രാജസ്ഥാന്റെ പശ്ചാത്തലത്തില്‍ പ്രേംനസീര്‍,സുകുമാരന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച സംഘര്‍ഷം എന്ന സിനിമയില്‍ തന്റെ നഗ്‌നതാപ്രദര്‍ശനം കൊണ്ട് ഏറെ വിവാദങ്ങളും റാണി ക്ഷണിച്ചു വരുത്തി. നാല് വര്‍ഷക്കാലം മലയാളത്തിലും തമിഴിലും വിശ്രമമില്ലാതെ റാണി ഓടിനടന്നഭിനയിച്ച റാണിയുടെ ഹിന്ദിയില്‍ അഭിനയിക്കാനുള്ള മോഹം കാരണം അവസരങ്ങള്‍ കുറയുകയും മാര്‍ക്കറ്റ് ഇടിയുകയും ചെയ്തു.
മദിരാശിയില്‍ വന്നെത്തിയ ഉടനെ വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പര്‍ അവന്യൂവിലെ വലിയൊരു ബംഗ്ലാവ് റാണി വാടകയ്‌ക്കെടുത്തു. തുടര്‍ന്ന്, പുതിയ വാച്ച്മാന്‍,അടുക്കളക്കാരന്‍,െ്രെഡവര്‍ എന്നിവരെ ആവശ്യമുണ്ടെന്നു കാണിച്ച് റാണി പത്രപരസ്യം നല്‍കി. െ്രെഡവറെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടാണ് റാണിയുടെ വീട്ടിലേക്കു ജോലി തേടി ജെബരാജ് എന്ന വ്യക്തി എത്തുന്നത്.കാഴ്ചയില്‍ നിഷ്‌കളങ്കനായിരുന്ന ജെബരാജ് വളരെ പെട്ടെന്ന് തന്നെ അവരുടെ വിശ്വസ്തനായിരുന്നു. ജെബരാജ് ജോലിയില്‍ പ്രവേശിച്ചു കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചറായി ലക്ഷ്മി നരസിംഹന്‍ എന്നയാളും അവിടെ ജോലിക്ക് വന്നു.കാര്‍ മോഷണക്കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ജെബരാജ് എന്നും,അതിലുപരി ജെബരാജും നരസിംഹനും സുഹൃത്തുക്കളാണ് എന്നതും അമ്മക്കും മകള്‍ക്കും അജ്ഞാതമായ കാര്യമായിരുന്നു. ഇവരെ കൂടാതെ ഗണേശന്‍ എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.പരിസരവാസികളുമായോ പുറംലോകവുമായോ കാര്യമായ ബന്ധങ്ങളില്ലാതെയാണ് റാണിയും അമ്മയും കഴിഞ്ഞിരുന്നത്.
റാണിയുടെ തീക്ഷ്ണമായ സൗന്ദര്യവും ഒപ്പം അവരുടെ നിസ്സാന്‍ കാറും ജെബരാജിനെ ആദ്യം മുതല്‍ക്കേ വല്ലാതെ പ്രലോഭിപ്പിച്ചു.ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ റാണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഇതാണ് റാണിയെ കൊല്ലണം എന്ന തീരുമാനത്തിലേയ്ക്ക് അയാളെ കൊണ്ടെത്തിച്ചത്. ഇതിനിടെ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന ബംഗ്ലാവ് സ്വന്തമായി വാങ്ങാന്‍ റാണിയും അമ്മയും തീരുമാനിച്ചു. അതിനായി റാണിയുടെ പരിചയത്തിലുള്ള പ്രസാദ് എന്ന ഇടനിലക്കാരനോട് റാണി സംസാരിക്കുകയും ആ ബംഗ്ലാവിന്റെ മൊത്തം വിലയും ക്യാഷായി തന്നെ താന്‍ കൈ മാറാമെന്ന് പറയുകയുമുണ്ടായി. ഈ വിവരമറിഞ്ഞ ജെബരാജ്, റാണിയുടെ വീട്ടില്‍ കുറെയേറെ പണവും പൊന്നും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു.ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല എന്നതിനാല്‍ റാണിയുടെ വീട്ടിലെ വാച്ച്മാനെയും അടുക്കളക്കാരനെയും കൃത്യത്തിനായി തന്ത്രപൂര്‍വ്വം അയാള്‍ കൂട്ടുപിടിച്ചു.
രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം അമ്മയ്ക്കും മകള്‍ക്കും ഉണ്ടായിരുന്നു.ഈ സമയത്ത് ഇരുവരെയും വധിക്കാനായിരുന്നു തീരുമാനം. 1986 ഒക്ടോബര്‍ 15നായിരുന്നു ആ ദുരന്തം. പതിവുപോലെ അമ്മയും മകളും രാത്രിയില്‍ നന്നായി മദ്യപിച്ചു. റാണി അടുക്കളയിലേക്ക് പോയ സമയം ഡൈനിങ്ങ് റൂമില്‍ അതിക്രമിച്ച് കടന്ന ലക്ഷ്മി നരസിംഹന്‍ ഇന്ദിരയെ കഠാര കൊണ്ട് കുത്തിവീഴ്ത്തി. ഉച്ചത്തിലുള്ള അലര്‍ച്ചയും നിലവിളിയും കേട്ട് ഓടിയെത്തിയ റാണി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടന്ന അമ്മയെയാണ്. അപകടം മനസ്സിലാക്കി മുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റാണിയെ പാചകക്കാരന്‍ ഗണേശന്‍ തടഞ്ഞു .മരണവുമായി മല്ലടിക്കുന്ന ഇന്ദിരയുടെ മുന്നിലിട്ട് റാണിയെ മാറിമാറി ബലാത്സംഗം ചെയ്തതു.ശേഷം അവരെ കുത്തിക്കൊലപ്പെടുത്തി.അമ്മയുടെയും മകളുടെയും ശരീരത്തില്‍ കുത്തേറ്റ് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു.അക്രമത്തിന്റെ തീവ്രകാഠിന്യത്താല്‍ റാണിയുടെ കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു. റാണിയുടെ ശരീരത്തില്‍ ഏതാണ്ട് പന്ത്രണ്ടോളം മുറിവുകളുണ്ടായിരുന്നു. അതും നല്ല ആഴത്തില്‍. അവരുടെ അമ്മ ഇന്ദിരയുടെ ശരീരത്തിലാകട്ടെ പതിനാലോളം മുറിവുകളും. കൊലപാതകത്തിനു ശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, അലമാര തുറന്ന് കവര്‍ച്ച ചെയ്ത 10,000 രൂപയും മൂന്നായി ഭാഗം വച്ച് പ്രതികള്‍ മൂന്ന് വഴിക്ക് മുങ്ങി.
ജെബരാജിന്റെ നിര്‍ദ്ദേശപ്രകാരം റാണിയുടേയും അമ്മയുടെയും ജഡങ്ങള്‍ അവര്‍ കുളിമുറിയിലേക്ക് വലിച്ചിട്ടു.എന്നിട്ടു കൃത്യം നടന്ന സ്ഥലങ്ങളിലെ തറയിലെ രക്തക്കറകള്‍ മുഴുവന്‍ കഴുകിക്കളഞ്ഞു. ഒരുദിവസം ആ വലിയ ബംഗ്ലാവില്‍ കഴിച്ചുകൂട്ടിയ ജെബരാജ് പിറ്റേന്ന് വീട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും താന്‍ പ്രതീക്ഷിച്ച വലിയ തുക കാണാതെ വന്നപ്പോള്‍ റാണിയുടെ നിസ്സാന്‍ കാറെടുത്തു സ്ഥലംവിട്ടു.മറ്റു രണ്ടു പ്രതികളും അപ്പോഴേയ്ക്കും ആ വീടുപേക്ഷിച്ചു പോയിരുന്നു. ഒക്ടോബര്‍ ഇരുപതാം തിയതി നേരത്തേ പറഞ്ഞതനുസരിച്ചു വീട് വാങ്ങുന്ന കാര്യം സംസാരിക്കാനും,തുക വാങ്ങാനുമായി ബ്രോക്കര്‍ പ്രസാദ് റാണിയുടെ വീട്ടിലെത്തി. കാര്‍പോര്‍ച്ചില്‍ റാണിയുടെ കാര്‍ കാണാതെ വന്നപ്പോള്‍ അവരവിടെ ഉണ്ടാകില്ലേ എന്ന് പ്രസാദ് ന്യായമായും സംശയിച്ചു.പക്ഷേ അകത്തു കയറാന്‍ നേരം ആ വലിയ ഗേറ്റ് വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം പ്രസാദ് ഓര്‍ത്തു.റാണി വരുമെന്ന പ്രതീക്ഷയില്‍ പ്രസാദ് അവിടെ പുറത്ത് കാത്തുനിന്നു.അപ്പോഴാണ് വല്ലാത്ത ഒരു ദുര്‍ഗന്ധം വരാന്‍ തുടങ്ങിയത്. ജോലിക്കാര്‍ ആരെങ്കിലും ഉണ്ടാകുമെന്നു കരുതി ബെല്ലടിച്ചിട്ടും ആരെയും കാണാതെ വന്നപ്പോള്‍ വീടിനു ചുറ്റും പ്രസാദ് കണ്ണോടിച്ചു.പിറകു വശത്തെ വാതില്‍ ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പ്രസാദ് അതിലൂടെ അകത്തു കയറിയതോടെ ദുര്‍ഗന്ധം രൂക്ഷമായി. മുകളിലേയ്ക്ക് കയറുന്തോറും ഈച്ചകളുടെ ശല്യം കൂടിക്കൂടി വന്നു. ഇത് പിന്തുടര്‍ന്ന പ്രസാദ് കണ്ടത് ചത്തുവീര്‍ത്തു കിടക്കുന്ന രണ്ട് ശവശരീരങ്ങള്‍ ആയിരുന്നു. അലറി നിലവിളിച്ചു കൊണ്ട് അയാള്‍ ഇറങ്ങിയോടിയ അയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ആ ജഡങ്ങള്‍ അവിടെ നിന്നും ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെടാമെന്നിരിക്കെയുള്ള അവസ്ഥയില്‍, പോസ്റ്റ്‌മോര്‍ട്ടം കുളിമുറിയില്‍ തന്നെ നടത്താമെന്നു പോലീസ് സര്‍ജന്‍ അഭിപ്രായപ്പെട്ടു.അങ്ങനെ പിറ്റേന്ന് രാവിലെ റാണിയുടെയും അവരുടെ അമ്മയുടെയും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു.കാര്യമറിഞ്ഞ് അവിടെ എത്തിയവരില്‍ സിനിമക്കാരായി,നടന്‍മാരായ കൊച്ചിന്‍ ഹനീഫയും രാമുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
റാണി അഭിനയിച്ച 90% ചിത്രങ്ങളിലും റാണിയുടെ കഥാപാത്രങ്ങളെല്ലാം ഇളം പ്രായത്തില്‍ തന്നെ വലിച്ചുകീറി നശിപ്പിയ്ക്കപ്പെട്ടവയായിരുന്നു.വില്ലന്മാരുടെ കൈകള്‍കൊണ്ട് പിടഞ്ഞുതീരാനായിരുന്നു ഭൂരിഭാഗം സിനിമകളിലും റാണിയുടെ കഥാപാത്രങ്ങളുടെ വിധി.ആ വിധി റാണിയുടെ ജീവിതത്തിലും ആവര്‍ത്തിച്ചുവെന്നത് അതിഭീകരമായൊരു യാദൃച്ഛികത. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തക്ക സമയത്തിന് ആംബുലന്‍സ് എത്താത്തത് കാരണം ഒരു ടാക്‌സിയുടെ ഡിക്കിയിലാണ് ഇരുവരുടെയും ജഡങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ശവങ്ങള്‍ ഏറ്റുവാങ്ങാനാകട്ടെ ബന്ധുക്കളായി ആരും വന്നതുമില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരങ്ങള്‍ കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ദഹിപ്പിച്ചത്. ഒരു കാലത്ത് ലക്ഷങ്ങള്‍ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഒരു നടിയുടെ തകര്‍ച്ചയുടെ പരിപൂര്‍ണ്ണമായ ബാക്കിപത്രമാണ് റാണി എന്ന നടിയുടെ ജീവിതം.
