Connect with us

ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു, വിനയന് വേണ്ടി !

Articles

ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു, വിനയന് വേണ്ടി !

ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു, വിനയന് വേണ്ടി !

സിനിമയിലെ പടല പിണക്കങ്ങൾ പലപ്പോളും കാലങ്ങളോളം തുടരുന്നതാണ് . വിട്ടു വീഴ്ചക്ക് തയ്യാറാകാതെ പരസ്പരം കലഹിച്ച് നിസാര പ്രശനങ്ങൾക്കായി പിരിയുന്ന സിനിമ സൗഹൃദങ്ങളിൽ ഒന്നായിരുന്നു വിനയൻ – മോഹൻലാൽ കൂട്ടുകെട്ട് . പക്ഷെ വർഷങ്ങൾ നീണ്ടു പോയ് ആ സൗഹ്ര്ദത്തിന്റെ ഇടവേള. ആ പിണക്കം മറന്നു മോഹന്ലാലിനെ നായകനാക്കി വിനയൻ അടുത്തിടെ സിനിമ പ്രഖ്യാപിച്ചിരുന്നു. ആ സിനിമക്ക് മുൻപ് വിനയൻ ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തേക്കാണ് കടന്നത് . നവംബർ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയാണ്.

ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കു വച്ചത് വിനയൻ തന്നെയാണ് . ആകാശഗംഗ॥” നവംബർ ഒന്നിന് തീയറ്ററുകളിൽ എത്തുകയാണ്. ഒഫീഷ്യൽ ട്രെയിലർ ഈ വരുന്ന വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് നമ്മുടെ പ്രിയൻകരരായ ശ്രീ മമ്മുട്ടിയും,ശ്രീ മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും..എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ടും അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

വിനയന് മോഹന്‍ലാലിനോടുള്ള പ്രശനത്തിനു ഇരുപത്തഞ്ചു വര്‍ഷത്തെ പഴക്കമുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ വിനയന് സിനിമയിലെത്താന്‍ അടങ്ങാത്ത മോഹമായിരുന്നു. മനസ്സില്‍ തോന്നിയ ഒരു കഥയുമായി അയാള്‍ ഒരു ദിവസം മോഹന്‍ലാലിനെ സമീപിച്ചു. എണ്‍പതുകളില്‍ ലാല്‍ കത്തിനില്‍ക്കുന്ന സമയമാണ്. അഭിനയത്തിരക്കില്‍ വിനയന്‍ എന്ന പുതിയ ആളുടെ കഥയെ ലാല്‍ പരിഗണിച്ചില്ല. കഥ പറയാനുള്ള അവസരം പോലും നല്‍കിയില്ലത്രേ. അന്നു മുതലാണ് മോഹന്‍ലാലിനോടുള്ള ശത്രുത മനസ്സില്‍ മുളപൊട്ടിയത്. ലാലിനെ കളിയാക്കാന്‍ വേണ്ടി മാത്രം വിനയന്‍ ഒരു സിനിമ പടച്ചുണ്ടാക്കി. ‘സൂപ്പര്‍സ്റ്റാര്‍’ എന്ന് അതിന് പേരുമിട്ടു. മോഹന്‍ലാലുമായി സാമ്യമുള്ള മദന്‍ലാലിനെ നായകനുമാക്കി. സിനിമ തിയറ്ററില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെങ്കിലും അന്ന് എല്ലാവരും ചര്‍ച്ച ചെയ്തത് പുതിയ സംവിധായകനെക്കുറിച്ചാണ്. മോഹന്‍ലാലിനെ കളിയാക്കി പടമെടുക്കാന്‍ ധൈര്യം കാണിച്ചതാര്? അന്നു മുതല്‍ വിനയന്‍ വിവാദപുരുഷനാണ്. ലാലിന്റെ അപരനായി വന്ന മദന്‍ലാലും ഒറ്റ സിനിമ കൊണ്ട് ഫീല്‍ഡ് വിട്ടു. ലാൽ ആരാധകർ നിലം തൊടാതെ ഓടിച്ച മദൻലാൽ ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല.

പിന്നീട് വിനയന്‍ ചെറിയ ചെറിയ സിനിമകളെടുത്ത് ശ്രദ്ധനേടി. മലയാളസിനിമയില്‍ ഒരുപാടു ഹിറ്റുകള്‍ സൃഷ്ടിച്ചു. കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം, പ്രണയനിലാവ് തുടങ്ങിയ സിനിമകളിലൂടെ ദിലീപിന്റെ ഗ്രാഫുയര്‍ത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ കലാഭവന്‍ മണിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ്‌മേനോന്‍ തുടങ്ങിയവരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. പക്രുവിനെ ഗിന്നസ് ബുക്കിലെത്തിച്ചു. മമ്മൂട്ടിയെ വച്ച് രണ്ട് സിനിമകളെടുത്തു-ദാദാസാഹിബും രാക്ഷസരാജാവും. രാക്ഷസരാജാവിന്റെ നിര്‍മ്മാണം ഒരിടയ്ക്ക് പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ ലക്ഷങ്ങള്‍ നല്‍കി സഹായിച്ചു. എന്നിട്ടും മോഹന്‍ലാലിനെ വച്ചു മാത്രം പടമെടുത്തില്ല. ലാലും വിനയനെ മൈന്‍ഡ് ചെയ്തില്ല. രണ്ടുപേരും രണ്ടുരീതിയില്‍ സിനിമയില്‍ തുടര്‍ന്നു. മാക്ടയില്‍ പ്രശ്‌നം വന്നപ്പോള്‍ വിനയന്‍ തന്റെ പഴയ ശത്രുവിനെതിരെ ആഞ്ഞടിച്ചു. ഒടുവില്‍ വിനയന്‍ ഒറ്റപ്പെട്ടു. മാക്ടയും അമ്മയും വിലക്കേര്‍പ്പെടുത്തിയിട്ടും വിനയന്‍ മോഹന്‍ലാലിനോടു കീഴടങ്ങിയില്ല. എല്ലാവരെയും വെല്ലുവിളിച്ച് സിനിമയെടുത്ത് തിയറ്ററിലെത്തിച്ചു. നിര്‍മ്മാണ, വിതരണക്കാരുടെ സംഘടനയില്‍ അംഗമാവുകയും ചെയ്തു.

സൂപ്പർതാരങ്ങളെ വിമർശിക്കുന്ന വിനയൻ പക്ഷെ തന്റെ ചിത്രത്തിന് ട്രെയ്‌ലർ റിലീസ് ചെയ്യാൻ മോഹൻലാലിനെയും മമ്മൂട്ടിയെയുമാണ് വിളിച്ചത് . എന്തായാലൂം വിനയന്റെ സൂപ്പർതാര വിവാദപരാമര്ശമൊക്കെ മെല്ലെ നീങ്ങുകയാണെന്നു കരുതാം .

mammootty and mohanlal to release akashaganga 2 trailer

More in Articles

Trending